എയർടെൽ ഉപഭോക്താക്കൾക്ക് സൂപ്പർ ഡേറ്റാ ഓഫർ; 400 എംബി അധികം കിട്ടാൻ ചെയ്യേണ്ടതെന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപഭോക്താക്കൾക്ക് അധിക ഡേറ്റാ ഓഫറുമായി ഭാരതി എയർടെൽ. മൂന്ന് പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാനുകള്‍ക്കൊപ്പമാണ് അധിക ഡാറ്റ വാ​ഗ്ദാനം ചെയ്ത് കമ്പനി രം​ഗത്തെത്തിയിരിക്കുന്നത്. 399 രൂപ, 448 രൂപ, 499 രൂപ എന്നീ റീച്ചാര്‍ജ് പ്ലാൻ ചെയ്യുന്നവര്‍ക്ക് സാധാരണ ലഭിക്കുന്ന ഡേറ്റയേക്കാൾ പ്രതിദിനം 400 എംബി ഡാറ്റ അധികമായി ലഭിക്കും.

പുതിയ ഓഫർ
 

പുതിയ ഓഫർ

399 രൂപയ്ക്ക് ദിവസം ഒരു ജിബി ഡാറ്റ ജിബി ഡേറ്റ ലഭിച്ചിരുന്നിടത്ത് പുതിയ ഓഫര്‍ പ്രകാരം 1.4 ജിബി ഡേറ്റ ലഭിക്കും. 448 രൂപയുടെ പ്ലാനില്‍ പ്രതിദിനം 1.5 ജിബി ഡേറ്റയാണ് ദിവസേന ലഭിച്ചിരുന്നത്. എന്നാൽ പുതിയ ഓഫർ അനുസരിച്ച് ഇനി 2.4 ജിബി ഡേറ്റ ദിവസേന ലഭിക്കും.

ഓഫർ ലഭിക്കാൻ ചെയ്യേണ്ടത് എന്ത്?

എയര്‍ടെല്‍ താങ്ക്‌സ് ആപ്പില്‍ നിന്നും റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് മാത്രമേ അധിക ഡേറ്റ ഓഫര്‍ ലഭിക്കുകയുള്ളൂ. എയര്‍ടെലിന്റെ വെബ്‌സൈറ്റില്‍ ഈ പ്ലാന്‍ നല്‍കിയിട്ടില്ല. പുതിയ ഫോണ്‍ വങ്ങുന്നവര്‍ക്ക് സൗജന്യ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷനും ക്യാഷ്ബാക്ക് ഓഫറും എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് വഴി ലഭിക്കും. ഫോൺ വാങ്ങി 90 ദിവസത്തിലധികം എയല്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് അല്ലെങ്കില്‍ പ്രീപെയ്ഡ് നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചാൽ മാത്രമേ ക്യാഷ്ബാക്ക് ഓഫർ ലഭിക്കൂ.

399 രൂപയുടെ പ്ലാൻ

399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് 84 ദിവസമാണ് വാലിഡിറ്റി. ലോക്കല്‍, എസ്.ടി.ഡി കോളുകള്‍, നാഷണല്‍ റോമിങ് കോള്‍, 100 എസ്എംഎസ് എന്നിവ ഈ പ്ലാനില്‍ ലഭിക്കും. ഇത് കൂടാതെ എയര്‍ടെല്‍ ടിവി പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍, ഒരുവര്‍ഷത്തെ നോര്‍ട്ടണ്‍ മൊബൈല്‍ സെക്യൂരിറ്റി സബ്‌സ്‌ക്രിപ്ഷന്‍, വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയും ലഭിക്കും.

448 രൂപയുടെ പ്ലാൻ

എയർടെല്ലിന്റെ 448 രൂപയുടെ പ്ലാനിന് 82 ദിവസമാണ് വാലിഡിറ്റി. 100 എസ്എംഎസ്, എയര്‍ടെല്‍ ടീവി പ്രീമിയം, പുതിയ 4ജി ഡിവൈസുകള്‍ക്കുള്ള കാഷ്ബാക്ക്, നോര്‍ട്ടണ്‍ മൊബൈല്‍ സെക്യൂരിറ്റി, വിങ്ക് മ്യൂസിക് എന്നിവയും ലഭിക്കും. 499 രൂപയുടെ പ്ലാനിന് 82 ദിവസമാണ് വാലിഡിറ്റി. ദിവസേന 2.4 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ഇനി ലഭിക്കുക.

malayalam.goodreturns.in

English summary

Airtel Users Get Extra 400MB Data Daily

Bharti Airtel is offering additional data for customers. Airtel giving additional data along with three prepaid recharge plans.
Story first published: Saturday, June 8, 2019, 11:16 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Get Latest News alerts from Malayalam Goodreturns

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more