അംബാനിയുടെ അടുത്ത പണി ഡിടിഎച്ച് മേഖലയ്ക്ക്; ​ജി​ഗാ ടിവിയും ​ജി​ഗാഫൈബറും പണി കൊടുക്കുന്നത് ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുകേഷ് അംബാനിയുടെ കീഴിലുള്ള ടെലികോം ഓപ്പറേറ്റിം​ഗ് സർവ്വീസ് റിലയൻസ് ജിയോ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ടെലികോം മേഖലയിൽ വരുത്തിയ മാറ്റങ്ങൾ എല്ലാവർക്കും അറിയാം. ജിയോയുടെ വരവോടെ കൂപ്പുകുത്തിയ പല കമ്പനികൾക്കും ഇപ്പോഴും നഷ്ട്ടത്തിൽ നിന്ന് കരകയറാനായിട്ടില്ല. മറ്റ് ചില കമ്പനികളാകട്ടെ അടച്ചു പൂട്ടേണ്ടിയും വന്നു. ഇപ്പോൾ ഇതാ ഡിടിഎച്ച് മേഖലയ്ക്ക് വൻ ഭീഷണിയുമായി ജിയോയുടെ പുതിയ പ​ദ്ധതികൾ ഉടൻ വിപണിയിലെത്തും.

ടെലികോം താരിഫ് യുദ്ധം
 

ടെലികോം താരിഫ് യുദ്ധം

ടെലികോം മേഖലിയിലെ താരിഫ് യുദ്ധത്തിന് തിരി കൊളുത്തിയത് ജിയോ ആയിരുന്നു. വമ്പൻ ഓഫറുകളുമായി ഡേറ്റാ പ്ലാനുകളുമായെത്തിയ ജിയോയ്ക്കൊപ്പം പിടിച്ചു നിൽക്കാൻ ഭാരതി എയർടെൽ, വോഡഫോൺ, ഐഡിയ തുടങ്ങി എല്ലാ ടെലികോം ഓപ്പറേറ്റർമാർക്കും നിരക്കുകൾ കുത്തനെ കുറയ്ക്കേണ്ടി വന്നു. എന്നിട്ടും വരിക്കാരുടെ എണ്ണത്തിൽ വെറും മൂന്ന് വർഷം മാത്രം പ്രായമുള്ള ജിയോയ്ക്ക് ഒപ്പമെത്താൻ ടെലികോം മേഖലയിലെ അതികായൻമാർക്ക് കഴിഞ്ഞിട്ടില്ല.

ഡിടിഎച്ച്, ബ്രോഡ്ബാൻഡ് സർവ്വീസ്

ടെലികോം മേഖലയിൽ ജിയോ നടത്തിയ അതേ അടവ് തന്നെ ഡിടിഎച്ച്, ബ്രോഡ്ബാൻഡ് മേഖലകളിലും ആരംഭിക്കാനുള്ള പദ്ധതിയിലാണ് മുകേഷ് അംബാനി. ജിയോ ജി​ഗാ ടിവി, ജിഗാ ഫൈബർ എന്നിവ വിപണിയിലെത്തുന്നതോടെ ടെലികോം മേഖലയിലെ വിജയം ഇവിടെയും ആവർത്തിക്കുമെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങളുടെ വിലയിരുത്തൽ. മൊബൈൽ ഡേറ്റയുടെ കാര്യത്തിൽ റിലയൻസ് ജിയോ വരുത്തിയ മാറ്റങ്ങൾ ഡിടിഎച്ച് മേഖലയിലും എത്തുമെന്നാണ് ഉപഭോക്താക്കളുടെ പ്രതീക്ഷ.

ബ്രോഡ്ബാൻഡ് സേവനം

റിലയൻസ് ജിയോയുടെ FTTH സേവനം വരുന്നതിന് മുന്നോടിയായി വിവിധ കമ്പനികൾ ബ്രോഡ്ബാൻഡ് സേവനങ്ങളിൽ ഇളവുകൾ നൽകി തുടങ്ങി. ബിഎസ്എൻഎല്ലും എയർടെല്ലും തങ്ങളുടെ പരിഷ്കരിച്ച ബ്രോഡ്ബാൻഡ് പ്ലാനുകൾ ഉപയോക്താക്കൾക്കായി അവതരിപ്പിച്ചു കഴിഞ്ഞു. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുകയാണ് കമ്പനികളുടെ ലക്ഷ്യം.

ഡിടിഎച്ച് മേഖല

റിലയൻസ് ജിയോ ജി​ഗാഫൈബറിന്റെ വരവോടെ ഇന്ത്യയിലെ ഡിടിഎച്ച് വ്യവസായവും വലിയ വെല്ലുവിളികളാണ് നേരിടാൻ പോകുന്നത്. ഇതിന് മുന്നോടിയായി ചില ലയനങ്ങളും ഈ മേഖലയിൽ നടക്കുന്നുണ്ട്. എയർടെൽ ഡിജിറ്റൽ ടി.വി ഡിഷ് ടിവിയെ സ്വന്തമാക്കാൻ ഒരുങ്ങുന്നതായി ചില റിപ്പോർട്ടുകൾ ഉണ്ട്. ബ്രോഡ്ബാൻഡ്, ലാൻഡ് ഫോൺ, ടിവി റീച്ചാർജ് തുടങ്ങി എല്ലാത്തിനെയും ഒരു കുടക്കീഴിൽ എത്തിക്കുന്ന പദ്ധതിയാണ് ജി​ഗാഫൈബർ.

ജിയോ ജി​ഗാഫൈബർ

പ്രതിമാസം വെറും 600 രൂപ മുടക്കിയാൽ ബ്രോഡ്ബാൻഡ്, ലാൻഡ് ലൈൻ, ടി.വി കോംമ്പോ ഓഫറുകൾ ഒരുമിച്ച് ലഭിക്കുന്ന സംവിധാനമാണ് ജിയോ ജിഗാ ഫൈബറിലൂടെ ലഭിക്കുക. 4500 രൂപയുടെയോ 2500 രൂപയുടെയോ വൺ ടൈം ഡിപ്പോസിറ്റും ഇതിന് ആവശ്യമാണ്. കമ്പനി ജി​ഗാഫൈബറിന്റെ വില ഇതുവരെ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജി​ഗൈഫൈബർ വിപണിയിലെത്തിച്ചു കഴിഞ്ഞാൽ മൂന്നു സേവനങ്ങളും ആദ്യത്തെ ഒരു വർഷം സൗജന്യമായി ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് മുമ്പ് കമ്പനി അധികൃതർ വ്യക്തമാക്കിയിരുന്നു.

malayalam.goodreturns.in

English summary

Reliance Jio May Change Indian DTH Industry

According to the latest sources, the success of the telecom sector is expected to be repeated as jio giga TV and Giga Fiber have been launched.
Story first published: Monday, June 10, 2019, 16:27 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more