ട്രെയിൻ യാത്രക്കാർക്ക് ഇനി മുതൽ മസാജ് സർവ്വീസും; ഇന്ത്യൻ റെയിൽവേയുടെ പുതിയ സേവനം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ട്രെയിൽ യാത്രക്കാർക്ക് പുത്തൻ സേവനവുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് സ്പാ മോഡൽ മസാജ് സർവ്വീസാണ് ഇന്ത്യൻ റെയിൽവേ ഉടൻ വാ​ഗ്ദാനം ചെയ്യുന്നത്. അതും കുറഞ്ഞ നിരക്കിൽ. ട്രെയിൻ യാത്ര കൂടുതൽ സു​ഗമമാക്കുന്നതിന്റെ ഭാ​ഗമായാണ് യാത്രക്കാർക്ക് മസാജ് ചെയ്തു നൽകുന്നത്. തലയും കാലുമാണ് മസാജ് ചെയ്യുക.

ആശയം എവിടെ നിന്ന്?
 

ആശയം എവിടെ നിന്ന്?

വെസ്റ്റേൺ റെയിൽവേയുടെ റത്ലാം ഡിവിഷനാണ് ഈ ആശയം മുന്നോട്ടു വച്ചത്. ഇൻഡോറിൽ നിന്നുള്ള 39 ട്രെയിനുകളിൽ മസാജ് സേവനം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു. അടുത്ത 15 മുതൽ 20 ദിവസത്തിനുള്ളിൽ ഈ സേവനം ആരംഭിക്കാനാണ് പദ്ധതി. രാത്രി 10 മുതൽ മുതൽ 6 മണി വരെ മസാജ് സേവനം ലഭ്യമാകില്ലെന്ന് അധികൃതർ അറിയിച്ചു.

മസാജ് സേവനങ്ങളും റേറ്റും

മസാജ് സേവനങ്ങളും റേറ്റും

വ്യത്യസ്ത തരത്തിലുള്ള മസാജ് സേവനങ്ങൾക്ക് വ്യത്യസ്ത നിരക്കാണ് ഈടാക്കുക. താഴെ പറയുന്നവയാണ് വിവിധ മസാജുകളും അവയ്ക്ക് ഈടാക്കുന്ന നിരക്കും.

  • ​ഗോൾഡ് മസാജ് - 15 മുതൽ 20 മിനിട്ടു വരെയുള്ള നോൺ-സ്റ്റിക്കി ഓയിൽ അല്ലെങ്കിൽ ഒലിവ് ഓയിൽ ഉപയോഗിച്ചുള്ള മസാജ് ആണിത്. 100 രൂപയാണ് ഈ മസാജിന്റെ നിരക്ക്.
  • ഡയമണ്ട് മസാജ് - 15 മുതൽ 20 മിനിറ്റ് വരെയുള്ള എണ്ണ, ക്രീം, എന്നിവ ഉപയോ​ഗിച്ചുള്ള മസാജാണിത്. 200 രൂപയാണ് ഇതിന്റെ നിരക്ക്.
  • പ്ലാറ്റിനം മസാജ് - 15 മുതൽ 20 മിനിറ്റ് വരെ അർഗൻ ഓയിൽ, ക്രീം, എന്നിവ ഉപയോ​ഗിച്ചുള്ള മസാജാണിത്. പ്ലാറ്റിനം മസാജിന് 300 രൂപയാണ് വില.
സേവനം ലഭ്യമാകുന്ന ചില പ്രധാന ട്രെയിനുകൾ

സേവനം ലഭ്യമാകുന്ന ചില പ്രധാന ട്രെയിനുകൾ

  • ഇൻഡോർ നാ​ഗ്പൂർ എക്സ്പ്രെസ്
  • മാൽവ എക്സ്പ്രസ്
  • അവന്തിക എക്സ്പ്രസ്
  • ഇൻഡോർ - പുനൈ എക്സ്പ്രസ്
  • ഹംസഫാർ എക്സ്പ്രസ്
  • മഹാമന എക്സ്പ്രസ്
  • പഞ്ചവാലി പാസഞ്ചർ
  • മസാജ് ജീവനക്കാർ

    മസാജ് ജീവനക്കാർ

    ഓരോ ട്രെയിനിൽ മൂന്നോ നാലോ മസാജ് ജീവനക്കാരാണ് ഉണ്ടാകുക. ശരിയായ ഐഡന്റിറ്റി കാർഡുകളും ഇവർക്ക് വിതരണം ചെയ്തിട്ടുണ്ടാകും. ജീവനക്കാർ ശുചിത്വം നിലനിർത്തുന്നവരും, യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്തവരുമായിരിക്കുമെന്ന് റെയിൽവേ ഉറപ്പ് വരുത്തിയിട്ടുണ്ട്. എല്ലാ റിസേർവ്ഡ് കോച്ചുകളിലുമാണ് മസാജ് സേവനം ലഭിക്കുക. ജീവനക്കാരുടെ ഫോൺ നമ്പറുകളും പേരും ഓരോ കോച്ചുകളിലും പരസ്യപ്പെടുത്തിയിട്ടുണ്ടാകും.

malayalam.goodreturns.in

English summary

Massage Service For Train Passengers

Indian Railways will soon announce the spa model massage service for passengers traveling by train.
Story first published: Tuesday, June 11, 2019, 11:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X