കാര്‍ വില്‍പന റെക്കോഡ് താഴ്ചയില്‍; പ്രമുഖ കമ്പനികള്‍ നിര്‍മാണം നിര്‍ത്തി

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: രാജ്യത്ത് യാത്രാവാഹനങ്ങളുടെ വില്‍പ്പനയില്‍ മെയ് മാസം രേഖപ്പെടുത്തിയത് റെക്കോഡ് താഴ്ച. 21 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ മാസം വാഹന വില്‍പ്പനയില്‍ ഉണ്ടായത്. 18 വര്‍ഷത്തിനിനടയില്‍ ആദ്യമായാണ് വില്‍പ്പന ഇത്രയും കുറയുന്നത്. 2001ല്‍ വാഹന വില്‍പ്പന 22 ശതമാനമായി കുറഞ്ഞതാണ് ഇതിനു മുമ്പത്തെ ഏറ്റവും വലിയ താഴ്ച.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തെ അപേക്ഷിച്ച് 239,347 വാഹനങ്ങളുടെ കുറവാണ് കഴിഞ്ഞ മാസത്തെ വില്‍പ്പനയിലുണ്ടായതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഫാനുഫാക്ചറേഴ്‌സിന്റെ കണക്കുകള്‍ പറയുന്നു. അതായത് 20.6 ശതമാനം കുറവ്. തുടര്‍ച്ചയായി ഏഴാമത്തെ മാസമാണ് രാജ്യത്തെ വാഹന വില്‍പ്പന കുറയുന്നത്. ഫാക്ടറിയില്‍ നിന്നുള്ള കയറ്റുമതിയുടെ അടിസ്ഥാനത്തിലാണ് രാജ്യത്ത് വാഹന വില്‍പ്പന കണക്കാക്കുന്നത്.

കാര്‍ വില്‍പന റെക്കോഡ് താഴ്ചയില്‍; പ്രമുഖ കമ്പനികള്‍ നിര്‍മാണം നിര്‍ത്തി

 

വില്‍പ്പന കുറഞ്ഞതോടെ വാഹനങ്ങള്‍ കെട്ടിക്കിടക്കന്നത് കാരണം ഇന്ത്യയിലെ പ്രധാന കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി, മഹീന്ദ്ര ആന്റ് മഹീന്ദ്ര തുടങ്ങിയവര്‍ തങ്ങളുടെ വിവിധ ഫാക്ടറികളിലെ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

പാസഞ്ചര്‍ വാഹനങ്ങളില്‍ കാറിന്റെ വില്‍പ്പനയില്‍ 26 ശതമാനവും വാനുകളുടേചില്‍ 27 ശതമാനവും യൂട്ടിലിറ്റി വാഹനങ്ങളുടേതില്‍ 5.6 ശതമാനവും കുറവുണ്ടായി. ചരക്കുവാഹനങ്ങളുടെ വില്‍പ്പന 20 ശതമാനമാണ് കുറഞ്ഞത്. ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയിലും കഴിഞ്ഞ മാസം കാര്യമായ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം മെയ് മാസത്തെ അപേക്ഷിച്ച് 17.3 ലക്ഷത്തിന്റെ കുറവാണ് ഇക്കഴിഞ്ഞ മെയ് മാസത്തിലുണ്ടായത്. അതായത് 6.7 ശതമാനം. മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പന 5.8 ശതമാനം കുറഞ്ഞു.

റിക്കറിം​ഗ് ഡിപ്പോസിറ്റിന് എസ്ബിഐ ആണോ പോസ്റ്റ് ഓഫീസ് ആണോ ബെസ്റ്റ്?

വില്‍പ്പന കുറഞ്ഞതു മൂലം ഡീലര്‍മാര്‍ പുതിയ ഓര്‍ഡുറുകള്‍ നല്‍കാത്തതു കാരണം എല്ലാ നിര്‍മാതാക്കളുടെയും വാഹനങ്ങള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. ഇന്‍ഷൂറന്‍സ് പ്രീമിയത്തിന്റെ നിരക്ക് വര്‍ധിച്ചതും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മൂലം ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കുന്നതിലുള്ള ബുദ്ധിമുട്ടുമാണ് വാഹന വില്‍പ്പനയില്‍ ഇത്രവലിയ കുറവുണ്ടാവാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാജ്യത്തെ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം സുപ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് ജനങ്ങള്‍ മാറ്റിവച്ചതും പ്രതിസന്ധിക്കുള്ള കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്.

ഏപ്രില്‍ ഒന്നു മുതല്‍ വാഹനങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി ഇവയുടെ വിലകൂടിയതും വില്‍പ്പന കുറയുവാനുള്ള കാരണങ്ങളിലൊന്നാണ്. ഈ വില വര്‍ധന അടുത്ത ഏതാനും മാസങ്ങളിലെ വില്‍പ്പനയെ കൂടി സാരമായി ബാധിക്കുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിലയിരുത്തല്‍.

English summary

dip continues in car sales

dip continues in car sales
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more