മക്കളുടെ വിദ്യാഭ്യാസത്തിന് കാശ് മാറ്റി വയ്ക്കുന്നവർ ശ്രദ്ധിക്കുക; നിക്ഷേപിക്കേണ്ടത് എവിടെ? എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി പണം സൂക്ഷിക്കുന്നത് മാതാപിതാക്കളുടെ ചുമതലകളിലൊന്നാണ്. എന്നാൽ ഉന്നത വിദ്യാഭ്യാസത്തിനായുള്ള ചെലവുകൾ ഓരോ ദിവസവും വർദ്ധിച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ മുൻകൂട്ടി പണം ഇതിനായി മാറ്റി വയ്ക്കേണ്ടതും അത്യാവശ്യമാണ്. ബാക്കിയുള്ള പണം കോഴ്സിന്റെ പ്രവേശന സമയത്ത് കണ്ടെത്തിയാൽ മാത്രം മതി.

ദീർഘകാല നിക്ഷേപം
 

ദീർഘകാല നിക്ഷേപം

മക്കളുടെ വിദ്യാഭ്യാസം പോലുള്ള ദീർഘകാല ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി ദീർഘകാല നിക്ഷേപങ്ങളായ ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സിപ്പുകൾ പോലുള്ള നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഉയർന്ന വരുമാനം നേടുന്നതിനുള്ള മികച്ച ഓപ്ഷനുകളിൽ ഒന്നാണിത്. ബാങ്ക് നിക്ഷേപങ്ങൾ, പോസ്റ്റ് ഓഫീസ് ടേം ഡിപ്പോസിറ്റുകൾ, റിക്കറിം​ഗ് ഡിപ്പോസിറ്റുകൾ, ഇൻഷുറൻസ് തുടങ്ങിയ മറ്റ് നിക്ഷേപ ഓപ്ഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ മെച്ചപ്പെട്ട വരുമാനം വാ​ഗ്ദാനം ചെയ്യുന്ന നിക്ഷേപ മാർ​ഗമാണിത്.

മികച്ച പ്ലാനിം​ഗ്

മികച്ച പ്ലാനിം​ഗ്

ദീർഘകാലാടിസ്ഥാനത്തിൽ ലാഭം വർദ്ധിപ്പിക്കുന്നവയാണ് ഇക്വിറ്റിയും ഇക്വിറ്റി സംബന്ധമായ മറ്റ് ഉൽപ്പന്നങ്ങളും. ഉയർന്ന നേട്ടമാണ് ഇത്തരം നിക്ഷേപത്തിലൂടെയുള്ള ലക്ഷ്യം. മാതാപിതാക്കൾ ശരിയായ പ്ലാനിംഗ് നടത്തി വേണം മികച്ച നിക്ഷേപ മാർഗം തിരഞ്ഞെടുക്കേണ്ടത്. ബോണ്ട്, കടപ്പത്രം, ഓഹരി തുടങ്ങിയവയൊക്കെ നിക്ഷേപകർക്ക് തിരഞ്ഞെടുക്കാവുന്ന ചില നിക്ഷേപ മാർ​ഗങ്ങളാണ്.

അധിക നിക്ഷേപം വേണ്ട

അധിക നിക്ഷേപം വേണ്ട

വിദ്യാഭ്യാസ ചെലവുകൾക്കും മറ്റും ഓരോ മാസവും വലിയ ഒരു തുക മാറ്റി വയ്ക്കേണ്ട ആവശ്യമില്ല. ഇത് നിലവിലെ ആവശ്യങ്ങൾക്കുള്ള പണത്തിന് കുറവ് വരുത്തും. അതുകൊണ്ട് തന്നെ അധിക നിക്ഷേപത്തിൽ നിന്നും വിട്ടു നിൽക്കുന്നതാണ് നല്ലത്. പഠിക്കാൻ ഉദ്ദേശിക്കുന്ന കോഴ്സ് മുൻകൂട്ടി തീരുമാനിച്ചിട്ടുണ്ടെങ്കിൽ നിലവിലെ ആ കോഴ്സിന്റെ ചെലവ് മനസ്സിലാക്കി വേണം പണം കണ്ടെത്തേണ്ടത്.

നേരത്തേ തുടങ്ങുക

നേരത്തേ തുടങ്ങുക

കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നേരത്തേ തന്നെ നിക്ഷേപം നടത്തി തുടങ്ങിയാൽ പിന്നീടുള്ള അധിക ഭാരം കുറയ്ക്കാനാകും. കൂടാതെ ഓരോ വർഷവും നിക്ഷേപ തുക വർദ്ധിപ്പിക്കാനും സാധിക്കും. കുട്ടികളുടെ ജനനം മുതൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം കഴിയുന്നതു വരെയുള്ള കാലയളവിലാണ് വിദ്യാഭ്യാസത്തിനായി സമ്പാദ്യം നടത്തേണ്ടത്.

malayalam.goodreturns.in

English summary

Investment Tips For Child's Higher Education

Higher education costs are rising every day. So it is important to keep the money in advance.
Story first published: Thursday, June 13, 2019, 8:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X