ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര; ആപ്പിന്റെ നടപടിക്ക് പാരയുമായി മെട്രോമാന്‍

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി സര്‍ക്കാരിന്റെ നീക്കത്തിനെതിരേ ഡെല്‍ഹി മെട്രോ മുന്‍ മേധാവിയും നിലവിലെ മുഖ്യ ഉപദേഷ്ടാവുമായ മെട്രോമാന്‍ ഇ ശ്രീധരന്‍ ശക്തമായി രംഗത്തെത്തി.

 

അമേരിക്കയോട് കണക്കുതീര്‍ക്കാന്‍ ഇന്ത്യ; 29 ഉല്‍പ്പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തും

അപകടകരമായ കീഴ് വഴക്കം

അപകടകരമായ കീഴ് വഴക്കം

മെട്രോയില്‍ ആര്‍ക്കും സൗജന്യ യാത്ര അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരിക്കുകയാണ് അദ്ദേഹം. വിഷയത്തില്‍ ഇടപെടണമെന്നും കെജ്‌രിവാളിന്റെ ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കരുതെന്നുമാണ് കത്തില്‍ ഇദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അപകടകരമായ കീഴ്‌വഴക്കമാണ് കെജ്‌രിവാളിന്റെ തീരുമാനം സൃഷ്ടിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സൗജന്യയാത്ര തീരുമാനവുമായി കെജ്‌രിവാള്‍

സൗജന്യയാത്ര തീരുമാനവുമായി കെജ്‌രിവാള്‍

മെട്രോ തീവണ്ടികള്‍, ഡിടിസി ബസുകള്‍, ഡല്‍ഹിയിലെ ക്ലസ്റ്റര്‍ ബസുകള്‍ എന്നിവയില്‍ സൗജന്യയാത്ര അനുവദിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. വര്‍ഷം 1200 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. ഈ സാമ്പത്തികവര്‍ഷം 700 കോടിമുതല്‍ 800 കോടി രൂപ വരെ ചെലവ് വരും. സ്ത്രീകള്‍ക്ക് സുരക്ഷിത യാത്രയൊരുക്കാനും പൊതുഗതാഗതസംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ അവരെ പ്രേരിപ്പിക്കാനുമാണ് ഈ നീക്കമെന്നാണ് കെജ്‌രിവാളിന്റെ വാദം.

ചെലവ് സര്‍ക്കാര്‍ വഹിക്കും

ചെലവ് സര്‍ക്കാര്‍ വഹിക്കും

ഡല്‍ഹി മെട്രോ തീവണ്ടിയിലും ബസ്സുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമ്പോള്‍ വരുന്ന ബാധ്യത സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. രണ്ടോ മൂന്നോ മാസത്തിനകം പദ്ധതി നടപ്പാക്കും. അതേസമയം, ടിക്കറ്റെടുത്ത് യാത്രചെയ്യാന്‍ സാമ്പത്തികശേഷിയുള്ള സ്ത്രീകള്‍ ടിക്കറ്റെടുത്തുതന്നെ യാത്രചെയ്യണമെന്നും പാവങ്ങള്‍ക്ക് ആശ്വാസമെന്ന നിലയിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറയുന്നു.

സ്ത്രീകള്‍ക്ക് പണം നല്‍കട്ടെയെന്ന് ശ്രീധരന്‍

സ്ത്രീകള്‍ക്ക് പണം നല്‍കട്ടെയെന്ന് ശ്രീധരന്‍

സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കണമെന്ന് കെജ് രിവാളിന് അത്ര നിര്‍ബന്ധമുണ്ടെങ്കില്‍ ടിക്കറ്റിന് ചെലവാകുന്ന പണം അവര്‍ക്ക് നേരിട്ട് നല്‍കാന്‍ വ്യവസ്ഥയുണ്ടാക്കണമെന്നാണ് ശ്രീധരന്റെ ആവശ്യം. അല്ലാതെ നഷ്ടം സംസ്ഥാന സര്‍ക്കാര്‍ ഡിഎംആര്‍സിക്ക് നല്‍കുമെന്ന് പറയുന്നതില്‍ അര്‍ഥമില്ല. സൗജന്യ യാത്രാ നീക്കം ഡല്‍ഹി മെട്രോയെ കാര്യക്ഷമതയില്ലായ്മയിലേയ്ക്കും കടക്കെണിയിലേയ്ക്കും എത്തിക്കുമെന്നും അദ്ദേഹം പറയുന്നു.

ഏകപക്ഷീയ തീരുമാനം സാധ്യമല്ല

ഏകപക്ഷീയ തീരുമാനം സാധ്യമല്ല

ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനില്‍ ഡല്‍ഹി സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും തുല്യ പങ്കാളിത്തമാണുള്ളതെന്നും അതിനാല്‍ സമൂഹത്തിലെ ഒരു വിഭാഗത്തിന് സൗജന്യ യാത്ര അനുവദിക്കാനുള്ള ഏകപക്ഷീയമായ തീരുമാനം കൈക്കൊള്ളാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ലെന്നും ശ്രീധരന്‍ വ്യക്തമാക്കി. മെട്രോയുടെ ആദ്യത്തെ ഘട്ടം പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ത്തന്നെ ഒരു വിധത്തിലുള്ള സൗജന്യ യാത്രയും അനുവദിക്കാന്‍ പാടില്ലെന്ന് നിശ്ചയിച്ചിരുന്നതാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

English summary

metro man oppose Delhi government's move

metro man oppose Delhi government's move
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X