യാത്രയ്ക്കിടയില്‍ വിലപ്പെട്ട സാധനങ്ങള്‍ നഷ്ടപ്പെടുമെന്ന് ഭീതിയുണ്ടോ? പേടിക്കേണ്ട, ടാഗ്8 നിങ്ങളെ സഹായിക്കും

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: വിമാന യാത്രയ്ക്കിടയില്‍ പാസ്‌പോര്‍ട്ട്, ലഗേജുകള്‍, താക്കോലുകള്‍, രേഖകള്‍ തുടങ്ങി വിലപ്പെട്ട സാധനങ്ങള്‍ നഷ്ടപ്പെടുകയോ എടുക്കാന്‍ മറക്കുകയോ ചെയ്യുമെന്ന ഭീതിയുള്ളവരാണ് പലരും. കാരണം നഷ്ടപ്പെട്ടുപോയ സാധനങ്ങള്‍ തിരികെ ലഭിക്കുന്ന വിരളമാണെന്ന് കരുതുന്നവരാണ് ഏറെയും. എന്നാല്‍ വിമാനത്താവളങ്ങളിലും മറ്റും നഷ്ടപ്പെട്ടു പോവുന്ന സാധനങ്ങള്‍ തിരികെ ലഭിക്കാന്‍ ഇന്ന് വഴികളേറെയുണ്ട്. ടാഗ്8 ഗ്ലോബല്‍ ലോസ്റ്റ് ആന്റ് ഫൗണ്ട് റിക്കവറി സര്‍വീസാണ് അതിലൊന്ന്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ടാഗ്8 വിമാന യാത്രയ്ക്കിടെ നഷ്ടമായ നിങ്ങളുടെ സാധനങ്ങള്‍ കണ്ടെത്തി നിങ്ങളുടെ വീട്ടിലെത്തിക്കും.

എടിഎമ്മില്‍നിന്ന് നിങ്ങള്‍ക്ക് പണം ലഭിച്ചില്ലെങ്കില്‍,ബാങ്ക് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കേണ്ടിവരുവെന്ന് റിസര്‍വ് ബാങ്ക്എടിഎമ്മില്‍നിന്ന് നിങ്ങള്‍ക്ക് പണം ലഭിച്ചില്ലെങ്കില്‍,ബാങ്ക് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കേണ്ടിവരുവെന്ന് റിസര്‍വ് ബാങ്ക്

ടാഗ്8ന്റെ സേവനം ലഭ്യമാക്കാന്‍ ആദ്യം വേണ്ടത് കമ്പനിയുടെ ടാഗുകള്‍ ഓണ്‍ലൈനായോ മറ്റോ വാങ്ങുകയെന്നതാണ്. കമ്പനി വെബ്‌സൈറ്റായ www.tag8.inലും ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും വിമാനത്താവളങ്ങളിലും ഇവ ലഭിക്കും. ടാഗ് വാങ്ങുമ്പോള്‍ നിങ്ങളുടെ വിവരങ്ങള്‍ ടാഗ്8 ശേഖരിച്ചുവയ്ക്കും. സാധനങ്ങള്‍ നഷ്ടമാകുന്ന പക്ഷം വിവരം കമ്പനിയെ അറിയിക്കുകയാണ് ആദ്യം വേണ്ടത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ കെയര്‍ സേവനം നിങ്ങള്‍ക്ക് ലഭിക്കും.

പാസ്‌പോര്‍ട്ട് ടാഗിന് 999 രൂപയും ബാഗേജ് ടാഗിന് 449 രൂപയും കീ ടാഗിന് 349 രൂപയുമാണ് വില. സാധനങ്ങളുടെ മൂല്യം വച്ചുനോക്കുമ്പോള്‍ ഇത് വലിയൊരു സംഖ്യയല്ലെന്നാണ് കമ്പനിയുടെ വാദം. ടാഗ് വാങ്ങുന്ന ഓരോ ആള്‍ക്കും പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയാണ് നഷ്ടപ്പെട്ട സാധനങ്ങള്‍ കണ്ടെത്തി തിരികെ നല്‍കാന്‍ ടാഗ്8 ഉപയോഗിക്കുന്ന രീതിയെന്ന് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകന്‍ സഞ്ജയ് ചക്രവര്‍ത്തി പറയുന്നു. ഈ ടാഗിലെ നമ്പര്‍ വഴി സാധനങ്ങള്‍ ലഭിക്കുന്നയാള്‍ക്ക് ഉടമയുമായി നേരിട്ട് ബന്ധപ്പെടാനോ അല്ലെങ്കില്‍ കമ്പനി വഴി സാധനം തിരികെയെത്തിക്കാനോ സാധിക്കും.

യാത്രയ്ക്കിടയില്‍ വിലപ്പെട്ട സാധനങ്ങള്‍ നഷ്ടപ്പെടുമെന്ന് ഭീതിയുണ്ടോ? പേടിക്കേണ്ട, ടാഗ്8 സഹായിക്കും

ഒരാള്‍ക്ക് കളഞ്ഞുകിട്ടിയ സാധനം എങ്ങനെ ഉടമയ്ക്ക് തിരികെ നല്‍കണമെന്നതിന് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ബാഗേജില്‍ ഘടിപ്പിച്ചിരിക്കുന്ന ടാഗില്‍ ഉണ്ടാവും. അതിലുള്ള വാട്ട്‌സ്ആപ്പ് നമ്പര്‍ വഴിയോ, മൊബൈലില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ ഫോണിലെ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സംവിധാനം ഉപയോഗിച്ചോ ഇത് സാധ്യമാകും.

കണ്ടെത്തിയ സാധനങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന രീതിയും ടാഗ്8നുണ്ട്. കമ്പനി സ്വന്തമായി നല്‍കുന്ന ഇത്തരം സമ്മാനങ്ങള്‍ക്കൊപ്പം ഉടമയുടെ വക പാരിതോഷികം നല്‍കാനും കമ്പനി വഴിയൊരുക്കും.  തോമസ് കുക്ക്, എസ്ഒടിസി, സെന്‍ട്രം, ഫോറെക്‌സ് തുടങ്ങിയ വിവിധ ട്രാവല്‍ കമ്പനികളുമായി ചേര്‍ന്നാണ് ടാഗ്8 പ്രവര്‍ത്തിക്കുന്നത്. അതുപോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 2800ലേറെ വിമാനത്താവളങ്ങളില്‍ ടാഗ്8ന് കവറേജ് സംവിധാനവുമുണ്ട്.

English summary

the first global lost & found recovery services company in India

the first global lost & found recovery services company in India
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X