വേള്‍ഡ് കപ്പ്: ഇന്ത്യയില്‍ ബിഗ് സ്‌ക്രീന്‍ ടിവികളുടെ വില്‍പന സജീവമാകുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ഒരു പക്ഷേ ഇപ്പോള്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചില മത്സരങ്ങള്‍ മഴ കാരണം മുടങ്ങിയേക്കാം, പക്ഷേ മത്സരങ്ങള്‍ ആസ്വദിക്കുന്നതിനായി ഉയര്‍ന്ന നിലവാരമുള്ള ടിവികളിലേക്ക് അപ്ഗ്രേഡുചെയ്യുന്നതില്‍ നിന്ന് ഇന്ത്യന്‍ ആരാധകരെ ഒട്ടും പുറകോട്ട് പോയിട്ടില്ല എന്നതാണ് വാസ്തവം.

വേള്‍ഡ് കപ്പ്: ഇന്ത്യയില്‍ ബിഗ് സ്‌ക്രീന്‍ ടിവികളുടെ വില്‍പന സജീവമാകുന്നു

 

ഉപഭോക്തൃ ഇലക്ട്രോണിക്‌സ് നിര്‍മാതാക്കളായ സോണി, സാംസങ്, എല്‍ജി, പാനസോണിക് എന്നിവ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് വലിയ സ്‌ക്രീന്‍ ടിവികളുടെ (55 ഇഞ്ചും അതിനുമുകളിലും) വില്‍പ്പനയില്‍ 100 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.ഹുബ്ലി, ജബല്‍പൂര്‍, റായ്പൂര്‍, റാഞ്ചി, കൊച്ചി, നാഗ്പൂര്‍ തുടങ്ങിയ നഗരങ്ങളിലാണ് ഇത്തവണ കൂടുതല്‍ വില്‍പ്പന രേഖപ്പെടുത്തിയിട്ടുള്ളത്.

കൂടാതെ ക്രിക്കറ്റ് ടൂര്‍ണമെന്റ് നോക്കൗട്ട് റൗണ്ടുകളിലേക്ക് കടകക്കുമ്പോള്‍ വില്‍പ്പന കൂടുതല്‍ ഉയരുമെന്ന് കമ്പനികള്‍ പ്രതീക്ഷിക്കുന്നു, ഒപ്പം ആരാധകരെ ആകര്‍ഷിക്കുന്നതിനായി എളുപ്പത്തിലുള്ള ധനസഹായവും ക്യാഷ്ബാക്കുകളും ഉള്‍പ്പെടെയുള്ള ആകര്‍ഷകമായ ഓഫറുകള്‍ കമ്പനികള്‍ വാഗാദാനം ചെയ്യുണ്ട്.

10 ദിവസം മുമ്പാണ് ലോകകപ്പ് ആരംഭിച്ചത്,വലിയ സ്‌ക്രീന്‍ ടിവികള്‍ പ്രത്യേകിച്ച് 55 ഇഞ്ച്, 4കെ ടിവികള്‍ ഇവയ്ക്ക ഏകദേശം 100 ശതമാനം വില്‍പ്പന കാണാന്‍ കഴിയും. ഇത് കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേക്കാള്‍ ഇരട്ടിയാണെന്ന് സോണി ഇന്ത്യ ബ്രാവിയ ബിസിനസ് ഹെഡ് സച്ചിന്‍ റായ് പി.ടി.ഐയോട് പറഞ്ഞു.

പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കായി മൂന്ന് മാസത്തിനിടയില്‍ വാങ്ങിയത് 4500 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകള്‍

കഴിഞ്ഞ സീസണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ബിഗ് സ്‌ക്രീന്‍ ടിവികള്‍ ഉയര്‍ന്ന വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. പ്രമുഖ ബ്രാന്‍ഡുകളുടെ വലിയ സ്‌ക്രീന്‍ ടിവികള്‍ക്ക് 50,000 മുതല്‍ 1.75 ലക്ഷം രൂപ വരെയാണ് വില.എന്നിരുന്നാലും ചില മോഡലുകളുടെ വില വളരെ കൂടുതലാണ്. അടുത്തിടെ സാംസങ് 8 കെ യുഎച്ച്ഡി ടിവി 10.99 ലക്ഷം മുതല്‍ 59.99 ലക്ഷം രൂപ വരെയാണ് വില.

English summary

the world cup helps high end tv sales in india

the world cup helps high end tv sales in india
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X