ഗോ എയറിൽ വീണ്ടും 899 രൂപയുടെ ഓഫർ; ഡിസ്കൗണ്ട് സെയിൽ 23 വരെ മാത്രം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബജറ്റ് കാരിയറായ ​​ഗോ എയറിൽ വീണ്ടും വെറും 899 രൂപയ്ക്ക് ടിക്കറ്റ് ഓഫർ. ഇന്ന് മുതൽ ആരംഭിച്ചിരിക്കുന്ന ഈ ഓഫർ നിരക്കിൽ ജൂൺ 23 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ​ഗോ എയറിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2019 ജൂലായ് 1 നും 2019 സെപ്തംബർ 30 നും ഇടയിലുള്ള ടിക്കറ്റുകളാണ് ഈ ആറു ദിവസത്തെ കാലാവധിയിൽ ബുക്ക് ചെയ്യാവുന്നത്.

​ഗോ എയറിന്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങളനുസരിച്ച് ബാഗ്ഡോഗ്ര- ഗുവാഹത്തി റൂട്ടിലുള്ള ടിക്കറ്റുകളാണ് 899 രൂപയ്ക്ക് ലഭിക്കുന്നത്. GOAIR10 എന്ന പ്രൊമോ കോഡ് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ആഭ്യന്തര ബുക്കിംഗിൽ 10% അധിക കിഴിവും ലഭിക്കും. www.goair.in എന്ന വെബ്സൈറ്റ് വഴിയോ ഗോഎയർ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് പ്രമോ കോഡ് ബാധകമാവുക.

ഗോ എയറിൽ വീണ്ടും 899 രൂപയുടെ ഓഫർ; ഡിസ്കൗണ്ട് സെയിൽ 23 വരെ മാത്രം

 

ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകുന്ന മറ്റ് റൂട്ടുകൾ താഴെ പറയുന്നവയാണ്. വളരെ ചുരുങ്ങിയ സീറ്റുകൾ മാത്രമാണ് ഈ ഓഫർ നിരക്കിൽ ലഭിക്കുക എന്നും കമ്പനി വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

പാട്ന - റാഞ്ചി - 1,199 രൂപ

ഗുവാഹത്തി - ബാഗ്ദോഗ്ര - 1,299 രൂപ

കൊൽക്കത്ത - ഭുവനേശ്വർ - 1,399 രൂപ

അഹമ്മദാബാദ് - ‍ഡൽഹി - 1,798 രൂപ

ഡൽഹി - ലഖ്‌നൗ - 1,769 രൂപ

ചണ്ഡിഗഡ് - ശ്രീനഗർ - 1,777 രൂപ

മുംബൈ - കൊച്ചി - 1,789 രൂപ

അഹമ്മദാബാദ് - ഡൽഹി - 1,798 രൂപ

ഡൽഹി - ഗോവ - 3,200 രൂപ

ലേ - ശ്രീനഗർ - 4,709 രൂപ

malayalayam.goodreturns.in

English summary

GoAir Flight Tickets Offer From ₹899

Budget carrier Go Air once again offers a ticket for just Rs 899. This offer will end June 23rd.
Story first published: Tuesday, June 18, 2019, 16:45 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more