ഭക്ഷണത്തിനുള്ള ഓര്‍ഡറിനൊപ്പം ഇന്ത്യക്കാര്‍ പറയും; എക്‌സ്ട്രാ സോസ് കൂടി വേണം!

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇന്ത്യക്കാരുടെ ഭക്ഷണ രീതികളെക്കുറിച്ചുള്ള സര്‍വേ വെളിപ്പെടുത്തുന്നത് രസകരമായ കാര്യങ്ങള്‍. നല്ല എരിവും പുളിയുമുള്ള ഭക്ഷണം ഇഷ്ടപ്പെടുന്ന ഇന്ത്യക്കാരുടെ വിവിധ നഗരങ്ങളിലെ ആഹാര ശീലങ്ങളും വിശകനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

 

60 വയസ്സിന് മുകളിലുള്ളവർക്ക് മാസം 400 രൂപ പെൻഷൻ; 80 കഴിഞ്ഞവർക്ക് 500 രൂപ

ഭക്ഷണം സ്‌പൈസി തന്നെ

ഭക്ഷണം സ്‌പൈസി തന്നെ

യൂബര്‍ ഈറ്റ്‌സില്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്താല്‍ അതിന്റെ കൂടെ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതലായി പറയുന്ന കാര്യം എക്‌സ്ട്രാ സോസ് വേണമെന്നാണ്. നല്ല എരിവും പുളിയും വേണം, ഉള്ളി കൂടുതല്‍ വേണം എന്നീ ആവശ്യങ്ങളാണ് തൊട്ടുപിന്നില്‍. ദി ഈറ്റ്‌സ് കാര്‍വിംഗ്‌സ് റിപ്പോര്‍ട്ട് - 2019ലാണ് ഇന്ത്യക്കാരുടെ ആഹാര രീതിയിലേക്ക് വെളിച്ചം വീശുന്ന കൗതുകകരമായ കണ്ടെത്തെലുകളുള്ളത്.

ജെയിന്‍ ഊണിന് പ്രിയം

ജെയിന്‍ ഊണിന് പ്രിയം

ജെയിന്‍ ഊണിനാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍. അഹ്മദാബാദ്, മുംബൈ, സൂറത്ത് തുടങ്ങിയ പടിഞ്ഞാറന്‍ നഗരങ്ങളിലാണ് ജെയിന്‍ ഭക്ഷണത്തോട് കമ്പം കൂടുതലുള്ളവര്‍. ബെംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം തുടങ്ങിയ തെക്കന്‍ നഗരങ്ങളിലുള്ളവര്‍ക്ക് ഉള്ളിയോടാണ് പ്രിയം.

ഇഷ്ട പാനീയങ്ങള്‍ പലവിധം

ഇഷ്ട പാനീയങ്ങള്‍ പലവിധം

ചൂടുകാലമായതിനാല്‍ മുംബൈക്കാര്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യുന്ന പാനീയം ലെസ്സിയാണ്. ജെയ്പൂരുകാര്‍ തങ്ങളുടെ ഇഷ്ടപാനീയമായ ജല്‍ ജീരയ്ക്കു പകരം സമ്മര്‍ ഡ്രിങ്കായി ഉപയോഗിക്കുന്നത് കോള്‍ഡ് കോഫിയാണെന്നും സര്‍വേ പറയുന്നു. പൂനെ നിവാസികള്‍ക്കാവട്ടെ ചുടു ചായ വിട്ട് കളിയില്ല. വത്തക്ക വെള്ളമാണ് ചെന്നൈക്കാരുടെ ഇഷ്ടപാനീയം. മംഗലാപുരക്കാര്‍ കുടിക്കാന്‍ ഇഷ്ടപ്പെടുന്നതാവട്ടെ ഒറിയോ ഷെയ്ക്കാണ്.

മധുരപ്രിയരാണ് ഇന്ത്യക്കാര്‍

മധുരപ്രിയരാണ് ഇന്ത്യക്കാര്‍

ഇന്ത്യക്കാര്‍ ഡെസ്സേര്‍ട്ടുകള്‍ ഏറെ ഇഷ്ടപ്പെടുന്നവരാണെന്നും സര്‍വേ വ്യക്തമക്കുന്നു. മധുരത്തോട് കൂടുതല്‍ പ്രിയമുള്ളവരാണ് പൊതുവെ ഇന്ത്യക്കാര്‍. ഗുലാബ്ജാമുന്‍ ആണ് മധുരപലഹാരങ്ങളില്‍ കൂടുതലായും ഓര്‍ഡര്‍ ചെയ്യുന്നത്. ഐസ് ക്രീം തൊട്ടുപിന്നിലുണ്ട്.

ഐസ് ക്രീമിലും വൈവിധ്യം

ഐസ് ക്രീമിലും വൈവിധ്യം

ഓരോ നഗരത്തിനും ഓരോ ഐസ്‌ക്രീം ഫ്‌ളേവറുണ്ടെന്നും സര്‍വേ പറയുന്നു. ബെംഗളൂരു നിവാസികള്‍ക്ക് ഇഷ്ടം ഇളനീര്‍ ഐസ്‌ക്രീമാണെങ്കില്‍ മുംബൈക്കാര്‍ക്ക് സ്‌ട്രോബറി ഐസ്‌ക്രീമാണ് പ്രിയം. ദില്ലിക്കാര്‍ ബെല്‍ജിയം ചോക്കലേറ്റ് ഫ്‌ളേവറാണ് കൂടുതലായി ഓര്‍ഡര്‍ ചെയ്യാറ്. പൂനെക്കാര്‍ക്കിഷ്ടം മാംഗോ ഐസ്‌ക്രീമും.

ചിക്കന്‍ ബിരിയാണി തന്നെ താരം

ചിക്കന്‍ ബിരിയാണി തന്നെ താരം

ഉച്ച ഭക്ഷണമായി ഏറ്റവും കൂടുതല്‍ പേര്‍ ഓര്‍ഡര്‍ ചെയ്യുന്നത് ചിക്കന്‍ ബിരിയാണിയാണ്. അതുകഴിഞ്ഞാല്‍ ചിക്കന്‍ ഫ്രൈഡ് റൈസാണ് താല്‍പര്യം. പിന്നെ മട്ടന്‍ ബിരിയാണിയും. 2019 ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവിലെ ഇന്ത്യക്കാര്‍ നല്‍കിയ ഭക്ഷണ ഓര്‍ഡറുകള്‍ പരിശോധിച്ചാണ് യൂബര്‍ ഈറ്റ്‌സ് ഈ കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്. 2017 മെയില്‍ മുംബൈയില്‍ സേവനം തുടങ്ങിയ യൂബര്‍ ഈറ്റ്‌സ് ഇന്ന് രാജ്യത്തെ 38 പ്രധാന നഗരങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.

Read more about: uber india ഇന്ത്യ
English summary

Uber Eats’ order analysis reveals Indians' special carvings in food items

Uber Eats’ order analysis reveals Indians' special carvings in food items
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X