അപ്പോളോ മ്യൂണിച്ച് ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ ഓഹരി 1,347 കോടി രൂപയ്ക്ക് എച്ച്ഡിഎഫ്‌സി ഏറ്റെടുത്തു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെന്നൈ: അപ്പോളോ മ്യൂണിച്ച് ഹെല്‍ത്ത് ഇന്‍ഷുറന്‍സിലെ അപ്പോളോ ഹോസ്പിറ്റല്‍സ് ഗ്രൂപ്പിന്റെ 50.8 ശതമാനം ഓഹരി 1,336 കോടി രൂപയ്ക്ക് വാങ്ങുമെന്ന് മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍ എച്ച്ഡിഎഫ്‌സി പ്രഖ്യാപിച്ചു. കൂടാതെ ആരോഗ്യ ഇന്‍ഷുറന്‍സിനെ എച്ച്ഡിഎഫ്സി ഇആര്‍ജിഒ ജനറല്‍ ഇന്‍ഷുറന്‍സുമായി ലയിപ്പിക്കും. എച്ച്ഡിഎഫ്‌സി ജീവനക്കാരുടെ കൈവശമുള്ള 0.4 ശതമാനം ഓഹരികള്‍ 10.84 കോടി രൂപയ്ക്ക് വാങ്ങും.പൊതു ഇന്‍ഷുറന്‍സ് വിഭാഗവുമായി ലയിപ്പിക്കുന്നത് ശക്തമായ ആരോഗ്യ ഇന്‍ഷുറന്‍സ് അനുകൂലാവകാശം സൃഷ്ടിക്കുമെന്ന് എക്സ്ചേഞ്ചുകള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ എച്ച്ഡിഎഫ്‌സി പറഞ്ഞു.മൊത്തം നേരിട്ടുള്ള പ്രീമിയം 10,807 കോടി രൂപയാണ്.

യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കിൽ മാറ്റമില്ല

ഇടപാടിനെ പിന്തുണയ്ക്കുന്നതിനായി വിദേശ സംയുക്ത സംരംഭ പങ്കാളിയായ മ്യൂണിച്ച് ഹെല്‍ത്ത് ജര്‍മ്മനി 294 കോടി രൂപ അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസസിനും അപ്പോളോ എനര്‍ജിക്കും നല്‍കും.പ്രോ-ഫോര്‍മാ അടിസ്ഥാനത്തില്‍ ലയിപ്പിച്ച ഇന്‍ഷുറന്‍സ് വ്യവസായരത്തിന് ലൈഫ് ഇതര ഇന്‍ഷുറന്‍സ് വ്യവസായത്തിന്റെ 6.4 ശതമാനം വിപണി വിഹിതം നല്കും. കൂടാതെ രാജ്യത്തുടനീളം 308 ശാഖകള്‍ സ്ഥാപിക്കും. 8.2 ശതമാനം വിപണി വിഹിതമുള്ള അപകട, ആരോഗ്യ വിഭാഗത്തിലെ രണ്ടാമത്തെ വലിയ സ്വകാര്യ ഇന്‍ഷുറര്‍ കമ്പനിയാണിതെന്ന്എച്ച്ഡിഎഫ്‌സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

അപ്പോളോ മ്യൂണിച്ച് ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ ഓഹരി 1,347 കോടി രൂപയ്ക്ക് എച്ച്ഡിഎഫ്‌സി ഏറ്റെടുത്തു

 

നാഷണല്‍ ഹൗസിംഗ് ബാങ്ക് (എന്‍എച്ച്ബി), ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഐഐ), കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) എന്നിവയുടെ റെഗുലേറ്ററി അംഗീകാരങ്ങള്‍ക്ക് അപ്പോളോ മ്യൂണിച്ച് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വിധേയമായിരിക്കും. അപ്പോളോ മ്യൂണിച്ച് എച്ച്ഡിഎഫ്‌സി ഇആര്‍ജിഒയുമായി ലയിപ്പിക്കുന്നത് ഓഹരി ഉടമകളുടെ അംഗീകാരത്തിനും നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിനും (എന്‍സിഎല്‍ടി) ഐആര്‍ഡിഐയുടെ അന്തിമ അംഗീകാരത്തിനും വിധേയമായിരിക്കും.

ആഗോള ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഇപ്പോഴഉം ശരാശരിയാണ്. എന്നാല്‍ വരും കാലങ്ങളില്‍ പൊതു ഇന്‍ഷുറന്‍സ് വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് ഇത് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഇടപാട് എച്ച്ഡിഎഫ്‌സി ഗ്രൂപ്പിന്റെ വര്‍ദ്ധിച്ചുവരുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് വിഭാഗത്തോടുള്ള പ്രതിബദ്ധതയെ ശക്തിപ്പെടുത്തും. . എച്ച്ഡിഎഫ്‌സി അതുകൊണ്ട് അപ്പോളോ മ്യൂനിച് സംയോജിതമായ വൈദഗ്ധ്യം, അവരുടെ 1.2 കോടി പോളിസി ഉടമകളില്‍ പ്രയോജനം ലഭിക്കുമെന്ന് എച്ച്ഡിഎഫ്‌സി ലിമിറ്റഡ്, എച്ച്ഡിഎഫ്‌സി ഇആര്‍ജിഒ ജനറല്‍ ഇന്‍ഷുറന്‍സ് ചെയര്‍മാന്‍ ദീപക് പരേഖ് പറഞ്ഞു.

English summary

HDFC acquires majority stake in Apollo Munich Health Insurance for Rs 1347 crore

HDFC acquires majority stake in Apollo Munich Health Insurance for Rs 1347 crore
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more