സൗദിയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഗ്രീൻ കാർഡ് സംവിധാനത്തിനുള്ള ഓൺലൈൻ അപേക്ഷ പോർട്ടൽ തുറന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പന്നരും ഉയർന്ന വൈദഗ്ധ്യമുള്ളവരുമായ പ്രവാസികളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ സൗദി അറേബ്യ നടപ്പിലാക്കുന്ന പുതിയ വിസാ സംവിധാനത്തിന് തുടക്കമിട്ടു. മറ്റ് രാജ്യങ്ങളിൽ ബാധകമായ ഗ്രീൻ കാർഡ് മോഡൽ റെസിഡൻസി വിസ പദ്ധതിയ്ക്കാണ് സൗദിയിൽ തുടക്കമിട്ടിരിക്കുന്നത്. ഈ വിസ സംവിധാനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഓൺലൈൻ പോർട്ടൽ ഞായറാഴ്ച പൊതുജനങ്ങൾക്കായി തുറന്നു. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതാ..

 

രണ്ട് തരം താമസ വിസകൾ

രണ്ട് തരം താമസ വിസകൾ

രണ്ട് തരം താമസ വിസ സംവിധാനമാണ് സൗദിയിൽ നടപ്പിലാക്കുന്നത്. 800,000 സൗദി റിയാൽ നിരക്കിൽ സ്ഥിരമായ താമസ വിസയും 100,000 സൗദി റിയാൽ നിരക്കിൽ ഒരു വർഷത്തേയ്ക്കുള്ള താമസവിസയും ലഭിക്കും. ഒരു വർഷത്തേയ്ക്കുള്ള വിസ വീണ്ടും പുതുക്കാവുന്നതാണ്. കഴിഞ്ഞ മാസം സൗദി മന്ത്രിസഭ ഈ പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നുവെങ്കിലും ഞായറാഴ്ചയാണ് അപേക്ഷിക്കാനുള്ള ഓൺലൈൻ പോർട്ടൽ പൊതുജനങ്ങൾക്കായി തുറന്നു നൽകിയത്.

സ്പോൺസർഷിപ്പ് വേണ്ട

സ്പോൺസർഷിപ്പ് വേണ്ട

ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് സൗദിയിൽ സ്പോൺസര്‍ഷിപ്പിന്റെ ആവശ്യമില്ലാതെ തന്നെ എത്ര കാലം വേണമെങ്കിലും താമസിക്കുന്നതിനുളള്ള അനുമതിയാണ് ഇതോടെ ലഭ്യമാകുക. സൗദിയിൽ സ്വത്തുക്കൾ വാങ്ങാനും ബിസിനസ്സ് നടത്താനുമുള്ള അനുമതിയും ഇതോടെ പ്രവാസികൾക്ക് ലഭിക്കും. നിലവിൽ 10 മില്യണിലധികം പ്രവാസികളാണ് സൗദി അറേബ്യയിൽ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്നത്. തൊഴിലുടമകൾ സ്പോൺസർ ചെയ്താണ് ഇത്രയും പേർ രാജ്യത്ത് താമസിക്കുന്നത്.

പ്രവാസികൾക്ക് നേട്ടം

പ്രവാസികൾക്ക് നേട്ടം

  • പ്രവാസികൾക്ക് സ്വന്തം പേരിൽ വീടുകളും വാഹനങ്ങളും വാങ്ങാം
  • സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യാനും ഇഷ്ടത്തിന് അനുസരിച്ച് ജോലിയോ കമ്പനികളോ മാറാനും സാധിക്കും
  • രാജ്യത്തു നിന്ന് എപ്പോള്‍ വേണമെങ്കിലും പുറത്തു പോകുകയും തിരിച്ചു വരികയും ചെയ്യാം
  • പ്രവാസികൾക്ക് ഇഷ്ടാനുസരണം ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാകും
  • ബന്ധുക്കള്‍ക്ക് വിസിറ്റിം​ഗ് വിസ എടുക്കാൻ സാധിക്കും
  • ആർക്കൊക്കെ അപേക്ഷിക്കാം?

    ആർക്കൊക്കെ അപേക്ഷിക്കാം?

    21 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കേ ദീർഘകാല വിസയ്ക്ക് അപേക്ഷിക്കാൻ സാധിക്കൂ. സാമ്പത്തികസ്ഥിതി കുറ്റകൃത്യങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നും തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. നിലവിൽ സൗദിയിൽ ജോലി ചെയ്യുന്നവര്‍ താമസ രേഖയും സമർപ്പിക്കേണ്ടതാണ്. യുഎഇയിൽ പത്തു വര്‍ഷത്തേക്കുള്ള വിസയ്ക്ക് 1150 ദിര്‍ഹമാണ് നിരക്ക്. അപേക്ഷാ ഫീസായി 150 ദിർഹവും വിസയുടെ നിരക്കായി 1000 ദിർഹവുമാണ് ഈടാക്കുന്നത്.

malayalam.goodreturns.in

English summary

Saudi Arabia's Special Residency Scheme For Expats; Online Portal Opened

Saudi Arabia has launched a new visa system aimed at attracting rich and highly skilled expats. The online portal for applying for this visa system opened to the public on Sunday.
Story first published: Monday, June 24, 2019, 11:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X