ഭൗമസൂചിക ലഭിച്ച ഉത്പ്പന്നങ്ങള്‍ക്ക് ഇനി മുതല്‍ ലോഗോയും ടാഗ് ലൈനും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭൗമസൂചിക ലഭിച്ച ഉത്പന്നങ്ങള്‍ വില്‍ക്കുമ്പോഴും പ്രദര്‍ശിപ്പിക്കുമ്പോഴും ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ ടാഗും ലോഗോയും ഉപയോഗിക്കാന്‍ ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്കും മറ്റ് വില്‍പ്പന കേന്ദ്രങ്ങള്‍ക്കും കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. ഇത്തരം ഉത്പന്നങ്ങളുടെ വിപണനം പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായാണിത്.

 
ഭൗമസൂചിക ലഭിച്ച ഉത്പ്പന്നങ്ങള്‍ക്ക് ഇനി മുതല്‍ ലോഗോയും ടാഗ് ലൈനും

ഒരു പ്രത്യേക പ്രദേശത്തിന്റെ വ്യാവസായിക ഉത്പ്പന്നത്തിന് അതിന്റെ സവിശേഷതകള്‍ മുന്‍നിര്‍ത്തി നല്‍കുന്നതാണ് ഭൗമസൂചിക പദവി. കേന്ദ്ര വാണിജ്യമന്ത്രാലയത്തിന് കീഴിലുളള ഡിപിഐഐടിയുടെ അനുമതി ലഭിച്ചാല്‍ മാത്രമെ ഇത്തരം ഉത്പ്പന്നങ്ങളുടെ വില്‍പ്പനയ്ക്കും പ്രദര്‍ശനത്തിനും ജിഐ ലോഗോയും ടാഗ് ലൈനും ഉപയോഗിക്കാന്‍ സാധിക്കൂ. ഭൗമസൂചിക ലഭിച്ച ഉത്പ്പന്നങ്ങളുടെ വിപണന പുരോഗതി ലക്ഷ്യമിട്ട് കഴിഞ്ഞവര്‍ഷമാണ് ഡിപിഐഐടി ജിഐ ലോഗോയും ടാഗ് ലൈനും രൂപകല്‍പ്പന ചെയ്തത്. ഉത്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കുമിടയില്‍ ഭൗമസൂചിക ഉത്പ്പന്നങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കാനാണ് പൊതുവായ ജിഐ ടാഗിലൂടെ ലക്ഷ്യമിടുന്നത്.

കാശുണ്ടാക്കാൻ സ്കൂളിൽ പോയി പഠിക്കേണ്ട, ഈ തട്ടുകടക്കാരന്റെ വരുമാനം കേട്ട് ആദായ നികുതി വകുപ്പും ഞെട്ടി

മാധ്യമങ്ങളില്‍ ഉത്പ്പന്നത്തിന്റെ പരസ്യം നല്‍കുന്നതിന് ഡിപിഐഐടിയുടെ അനുമതി ആവശ്യമാണ്. അതേസമയം ഭൗമസൂചിക കിട്ടിയ വിദേശ ഉത്പ്പന്നങ്ങള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തതാണെങ്കില്‍ക്കൂടി ജിഐ ടാഗും ലോഗോയും ഉപയോഗിക്കാനാവില്ല. സ്വദേശ വിദേശ വിപണികളില്‍ ഭൗമസൂചിക ലഭിച്ച ഉത്പ്പന്നങ്ങളുടെ വിലയും ആവശ്യകതയും ജിഐ ലോഗോയും ടാഗ് ലൈനും ലഭിക്കുന്നതോടെ വര്‍ധിക്കുമെന്നാണ് കേന്ദ്രവാണിജ്യമന്ത്രാലയത്തിന്റെ പ്രതീക്ഷ.

English summary

government issues preliminary guidelines for logo and tagline for display and sale of Indian GI products

government issues preliminary guidelines for logo and tagline for display and sale of Indian GI products
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X