എയർടെൽ വരിക്കാർക്ക് ലോട്ടറി; നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈം മെമ്പർഷിപ്പും സൗജന്യം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ എയർടെൽ ബ്രോഡ്ബാൻ‍ഡ് ഉപഭോക്താവാണോ? എങ്കിൽ ഇനി നിങ്ങൾക്ക് നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈം മെമ്പർഷിപ്പും സൗജന്യമായി ലഭിക്കും. ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ, എയർടെൽ താങ്ക്സ് റിവാർഡ് പ്രോഗ്രാമിന് കീഴിലാണ് സൗജന്യമായി ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം മെമ്പർഷിപ്പ്, സീ 5 എന്നിവ വാ​ഗ്ദാനം ചെയ്യുന്നത്.

പുതുക്കിയ 'എയർടെൽ താങ്ക്സ്' പ്രോഗ്രാമിന്റെ ഭാഗമായി, എയർടെൽ 'വി-ഫൈബർ' ഹോം ബ്രോഡ്‌ബാൻഡ് പ്ലാനുകളിലെ 1099 ഉം അതിനു മുകളിലുമുള്ള പ്ലാനുകളുള്ള ഉപഭോക്താക്കൾക്കാണ് നെറ്റ്ഫ്ലിക്സിന്റെ മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്‌ഷനും ഒരു വർഷത്തെ ആമസോൺ പ്രൈം അംഗത്വവും ഉൾപ്പെടെ നിരവധി എക്‌സ്‌ക്ലൂസീവ് ആനുകൂല്യങ്ങൾ നൽകുന്നത്. എയർടെൽ ബ്രോഡ്‌ബാൻഡ് വരിക്കാർക്ക് മറ്റ് ഓഫറുകളായ സീ5, എയർടെൽ ടിവി എന്നിവയുടെ പ്രീമിയം കണ്ടെന്റുകളും ലഭിക്കുന്നതാണ്.

എയർടെൽ വരിക്കാർക്ക് ലോട്ടറി; നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈം മെമ്പർഷിപ്പും സൗജന്യം

 

89 നഗരങ്ങളിലായി 2.3 മില്യണിലധികം ഉപഭോക്താക്കളുള്ള എയർടെൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബ്രോഡ്ബാൻഡ് സേവനദാതാക്കളാണ്. 1,099 രൂപയുടെ എയർടെൽ ബ്രോഡ്‌ബാൻഡ് പ്ലാനിലുള്ളവർക്ക് 100 എംബിപിഎസ് വേഗതയിൽ 300 ജിബി പ്രതിമാസ ഡാറ്റ ലഭിക്കും. ഒപ്പം 3 മാസത്തെ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും, ആമസോൺ പ്രൈമിന്റെ ഒരു വർഷത്തെ മെമ്പർഷിപ്പും ലഭിക്കുന്നതാണ്. കൂടാതെ സീ 5, എയർടെൽ ടിവി പ്രീമിയം എന്നിവയും ലഭിക്കുന്നതാണ്.

1,599 രൂപയുടെ പ്ലാനിൽ 600 ജിബി പ്രതിമാസ ഡാറ്റയും 1,999 രൂപയുടെ പ്ലാനിൽ പരിധിയില്ലാത്ത ഡാറ്റയുമാണ് ലഭിക്കുക.

malayalam.goodreturns.in

English summary

Airtel subscribers Get Netflix And Amazon Prime Membership

Are you an Airtel broadband customer? Then you can get Netflix and Amazon Prime memberships for free.
Story first published: Saturday, June 29, 2019, 8:39 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Get Latest News alerts from Malayalam Goodreturns

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more