ഇനി റേഷൻ കടയിൽ പോയി ക്യൂ നിൽക്കേണ്ട; റേഷൻ നിങ്ങളുടെ വീട്ടിലെത്തും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റേഷൻ കടയിൽ പോയി കാത്തു നിൽക്കേണ്ട, റേഷൻ ഉപഭോക്താക്കളുടെ വീട്ടിലെത്തിക്കുന്ന സംവിധാനം ഉടൻ നടപ്പിലാക്കാൻ പദ്ധതികളുമായി കേന്ദ്ര ഭക്ഷ്യ വകുപ്പ്. ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും 65 വയസ്സിന് മുകളിൽ പ്രായമായവർക്കുമാണ് റേഷൻ വീട്ടിലെത്തിച്ച് നൽകുക. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് സഹമന്ത്രി ഡാൻ‌വേ റാവുസാഹിബ് ദാദറാവുവാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം സംബന്ധിച്ച് സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം തേടിയിരിക്കുകയാണ് കേന്ദ്രം. ഒരു സംസ്ഥാനവും ഇതുവരെ എതിർപ്പുകൾ പ്രകടിപ്പിച്ചിട്ടില്ലെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

 

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തങ്ങൾ

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തങ്ങൾ

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത ഉത്തരവാദിത്തത്തിലാണ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (പിഡിഎസ്) പ്രവർത്തിക്കുന്നത്. ഭക്ഷ്യധാന്യങ്ങളുടെ സംഭരണം, വിഹിതം, ഗതാഗതം എന്നിവയുടെ ചുമതല കേന്ദ്ര സർക്കാരിനാണ്. എന്നാൽ യോഗ്യരായ ഗുണഭോക്താക്കളെ കണ്ടെത്തുകയും അവർക്ക് റേഷൻ കാർഡുകൾ വിതരണം ചെയ്യുകയും ഗുണഭോക്താക്കളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിപാലിക്കുന്നതും, ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതും ബന്ധപ്പെട്ട സംസ്ഥാന സർക്കാരാണ്.

ചർച്ചകൾ പുരോ​ഗമിക്കുന്നു

ചർച്ചകൾ പുരോ​ഗമിക്കുന്നു

ഭക്ഷ്യ, പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വാൻ കഴിഞ്ഞ ദിവസം സംസ്ഥാന ഭക്ഷ്യ സെക്രട്ടറിമാരെയും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെയും ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ), സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ അധികൃതരുമായി കഴിഞ്ഞ ദിവസം ചർച്ചകൾ നടത്തിയിരുന്നു. റേഷൻ വീടുകളിലെത്തിക്കുന്നതും ചർച്ചാ വിഷയമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ചർച്ചയിലെ മറ്റൊരു പ്രധാനപ്പെട്ട കാര്യം ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയാണ്.

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും വിവിധ സ്ഥലങ്ങളില്‍ ജോലി തേടിപ്പോകുന്ന പാവപ്പെട്ടവര്‍ക്കും ആശ്വാസമേകുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി. പൊതുവിതരണ സംവിധാനം വഴി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും റേഷന്‍ ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതായത് രാജ്യത്തിന്റെ ഏതു ഭാഗത്തുളള റേഷന്‍ കടകളില്‍ നിന്നും ഉപഭോക്താവിന്റെ ഇഷ്ടാനുസരണം സാധനങ്ങള്‍ വാങ്ങിക്കാം.

ഒരു വർഷത്തിനുള്ളിൽ നടപ്പിലാക്കും

ഒരു വർഷത്തിനുള്ളിൽ നടപ്പിലാക്കും

ഒരു വര്‍ഷത്തിനകം പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഇതിനായി എല്ലാ പൊതുവിതരണ കേന്ദ്രങ്ങളിലും പിഒഎസ് (പോയിന്റ് ഓഫ് സെയില്‍ ) യന്ത്രങ്ങള്‍ സ്ഥാപിക്കും. ഇതുവഴി സമ്പൂര്‍ണ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ. ഒന്നില്‍ക്കൂടുതല്‍ റേഷന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ആനുകൂല്യങ്ങള്‍ നേടുന്നതിന് തടയിടാനും ഇതുവഴി സാധിക്കും.

malayalam.goodreturns.in

English summary

Ration Will Soon Get Your Door Step

The central food department has plans to implement the ration shop's home delivery system
Story first published: Saturday, June 29, 2019, 15:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X