വീട്ടമ്മമാർക്ക് സന്തോഷ വാർത്ത, പാചകവാതക വില 100 രൂപ കുറയും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സബ്സിഡിയില്ലാത്ത പാചക വാതകത്തിന്റെ വില 100 രൂപ കുറയും. രാജ്യാന്തര വിപണയിൽ നിരക്കുകൾ കുറഞ്ഞതിന്റെ ഭാ​ഗാമായാണ് സബ്സിഡിയില്ലാത്ത എൽപിജി വില സിലിണ്ടറിന് 100 രൂപ 50 പൈസ കുറച്ചതെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) അറിയിച്ചു. സബ്‌സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന് 737 രൂപ 50 പൈസയായിരുന്നു വില. എന്നാൽ ഇന്ന് മുതൽ ഇത് 637 രൂപയായി കുറയും. സബ്‌സിഡിയുള്ള സിലിണ്ടറുകള്‍ക്ക് വില 495.35 ആയും കുറയും.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്. സബ് സിഡി തുകയായ 142 രൂപ 65 പൈസ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ട്രാന്‍സ്ഫര്‍ ചെയ്യും.നേരത്തെ പാചകവാതക സിലിണ്ടറിന് 25 രൂപയുടെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഓരോ മാസവും വിലയിൽ മാറ്റം വരുത്തുന്ന രീതിയാണ് നിലവിലുള്ളത്.

വീട്ടമ്മമാർക്ക് സന്തോഷ വാർത്ത, പാചകവാതക വില 100 രൂപ കുറയും

 

ഡൽഹിയിൽ കഴിഞ്ഞ മാസം സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് 1.23 രൂപ കൂടി 497.37 രൂപയിലെത്തിയിരുന്നു. എന്നാൽ സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ വില മെയ് മാസത്തേക്കാൾ 25 രൂപയാണ് കഴിഞ്ഞ മാസം വർദ്ധിച്ചത്. അങ്ങനെയാണ് വില 737.50 രൂപയിലെത്തിയത്. മേയിൽ 712.50 രൂപയായിരുന്നു വില.

malayalam.goodreturns.in

English summary

LPG Price Reduced 100 Rupees

The price of the subsidized cooking gas will go down by Rs 100. Indian Oil Corp (IOC) today announced that the subsidized LPG price has been reduced 100 Rs 50 Paise.
Story first published: Monday, July 1, 2019, 8:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X