കടം കയറി മുങ്ങി; കമ്പനി ആസ്ഥാനം തന്നെ വിൽക്കാനൊരുങ്ങി അനിൽ അംബാനി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കമ്പനിയുടെ ആസ്ഥാനം തന്നെ വിൽക്കാനൊരുങ്ങിയിരിക്കുകയാണ് വ്യവസായിയും ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ സഹോദരനുമായി അനിൽ അംബാനി. മുംബൈ സാന്താക്രൂസിലെ ഏഴ് ലക്ഷം ച. അടി വിസ്തീര്‍ണമുള്ള റിലയന്‍സ് സെന്‍റര്‍ വില്‍ക്കാനോ വാടകക്ക് നല്‍കാനോ നീക്കം ആരംഭിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കെട്ടിടം ദീര്‍ഘകാലത്തേക്ക് വാടകക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് യുഎസ് കമ്പനികളുമായി ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്.

 

വിൽപ്പന കടം വീട്ടാൻ

വിൽപ്പന കടം വീട്ടാൻ

കടം വീട്ടാനാണ് കെട്ടിടം വില്‍ക്കുന്നത്. ഏകദേശം 1500-2000 കോടി രൂപയെങ്കിലും ലഭിക്കണമെന്നാണ് അനില്‍ അംബാനിയുടെ ആവശ്യം. ഇടപാടുകള്‍ക്കായി അന്താരാഷ്ട്ര പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍റ് ഏജന്‍സി ജെഎല്‍എല്ലിനെ റിലയന്‍സ് നിയോഗിച്ചു. റിലയൻസ് ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തുടരുമെന്നും പാട്ടക്കരാർ വഴി ലഭിക്കുന്ന വരുമാനം കടം കുറയ്ക്കുന്നതിന് മാത്രമായിരിക്കും ഉപയോ​ഗിക്കുന്നതെന്നും കമ്പനി അറിയിച്ചു. ഇടപാടിന്റെ സാമ്പത്തിക വിശദാംശങ്ങളെക്കുറിച്ചോ ഗ്രൂപ്പിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചോ കമ്പനി വ്യക്തമാക്കിയിട്ടില്ല.

കോടീശ്വരന്റെ സഹോദരൻ

കോടീശ്വരന്റെ സഹോദരൻ

ഏഷ്യയിലെ തന്നെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ ഇളയ സഹോദരനാണ് അനിൽ അംബാനി. 2002 ൽ പിതാവിന്റെ മരണശേഷം റിലയൻസ് സാമ്രാജ്യം ഇരുവരുടെയും നിയന്ത്രിണത്തിൽ ആയിരുന്നു. എന്നാൽ പിന്നീട് പല തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉടലെടുത്തതോടെ 2005 ൽ റിലയൻസ് ബിസിനസുകൾ രണ്ടായി പിരിഞ്ഞു. ഏതാനും മാസങ്ങൾക്ക് മുമ്പ് സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്സണ് നൽകേണ്ട 462 കോടി രൂപ നല്‍കി അനിൽ അംബാനിയെ ജയിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തിയത് സഹോദരൻ മുകേഷ് അംബാനിയാണ്.

കടം 50 ശതമാനം കുറയ്ക്കും

കടം 50 ശതമാനം കുറയ്ക്കും

വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയുടെ സമീപത്തെ നാല് ഏക്കറിലാണ് ഈ കൂറ്റന്‍ കെട്ടിടം സ്ഥിതി ചെയ്യുന്നത്. സാന്താക്രൂസിലെ ഓഫീസ് ഉപേക്ഷിച്ച് ദക്ഷിണ മുംബൈയിലെ ബല്ലാഡ് റിലയന്‍സ് സെന്‍ററിലേക്ക് മാറാനാണ് അനിൽ അംബാനിയുടെ നീക്കം. നിലവില്‍ 15000 കോടി രൂപയാണ് റിലയന്‍സ് കാപ്പിറ്റലിന്‍റെ കടം. ഈ സാമ്പത്തിക വര്‍ഷം കടം 50 ശതമാനമെങ്കിലും കുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി കമ്പനിയുടെ പല ആസ്തികളും വിറ്റഴിച്ചു കൊണ്ടിരിക്കുകയാണ്.

റേഡിയോ ബിസിനസും വിൽക്കുന്നു

റേഡിയോ ബിസിനസും വിൽക്കുന്നു

അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ക്യാപിറ്റലിന്റെ കീഴിലുള്ള റേഡിയോ ബിസിനസ് സംരംഭം ബി​ഗ് എഫ്എം വിൽക്കാനൊരുങ്ങുന്നതായും അടുത്തിടെ വാർത്തകൾ പുറത്തു വന്നിരുന്നു. പ്രമുഖ മാധ്യമ സ്ഥാപനമായ മ്യൂസിക് ബ്രോഡ്ബാന്റ് ലിമിറ്റഡിനാണ് 1200 കോടി രൂപയുടെ ബിസിനസ് കൈമാറുന്നതെന്നാണ് അനില്‍ അംബാനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചത്. അനില്‍ അംബാനി ഗ്രൂപ്പിന്റെ ബാധ്യതകള്‍ തീര്‍ക്കുന്നതിന്റെ ഭാഗമായാണ് റിലയന്‍സ് ക്യാപിറ്റലിന് കീഴിലുള്ള പല സംരംഭങ്ങളും വിറ്റൊഴിയുന്നത്.

malayalam.goodreturns.in

English summary

Anil Ambani Lease Out Company Headquarters

Businessman Anil Ambani is set to sell his headquarters in the wake of the financial crisis.
Story first published: Tuesday, July 2, 2019, 6:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X