സോഫ്റ്റ് ബാങ്കില്‍ നിന്ന് 250 മില്യണ്‍ ഡോളര്‍ ധനസമാഹരണവുമായി ഒല ഇലക്ട്രിക് റേസ് യൂണികോണ്‍ സ്റ്റാറ്റസിലേക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: ഒല ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ലിമിറ്റഡ് സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് കോര്‍പ്പറേഷനില്‍ നിന്ന് 250 മില്യണ്‍ ഡോളര്‍ (1,725 കോടി രൂപ)സമാഹരിച്ചു. സോഫ്റ്റ്ബാങ്കില്‍ നിന്ന് കമ്പനിയുടെ മൂല്യം ഒരു ബില്യണ്‍ ഡോളര്‍ ആയി.

 
സോഫ്റ്റ് ബാങ്കില്‍ നിന്ന് 250 മില്യണ്‍ ഡോളര്‍ ധനസമാഹരണവുമായി ഒല ഇലക്ട്രിക് റേസ് യൂണികോണ്‍

റജിസ്റ്റാര്‍ ഓഫ് കമ്പനീസിലെ നിയമ പ്രകാരം സമര്‍പ്പിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 10 രൂപ ഓഹരി ഇടപാടിലൂടെയാണ് സോഫ്റ്റ് ബാങ്കിന്റെ നിക്ഷേപം ഒല അംഗീകരിച്ചിട്ടുണ്ടാവുക. ഒലയുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ സജീവമാക്കുനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ പ്രവര്‍ത്തനങ്ങളുമായി ഒല മുന്നോട്ടുപോകുന്നത്. അതേസമയം ഒല യൂണികോണ്‍ സ്റ്റാര്‍ട്ടപ്പ് മേഖലയിലേക്ക് ചുവടുവെക്കുമ്പോള്‍ കൂടുതല്‍ വിപണി മൂല്യം ലക്ഷ്യം വെച്ചുകൊണ്ടുള്ള ബിസിനസ് പ്രവര്‍ത്തനങ്ങളാകും നടപ്പിലാക്കുക. ഇതിനായി കൂടുതല്‍ നിക്ഷേപ സമാഹരണ ആവശ്യമാണെന്നാണ് കമ്പനി പറയുന്നത്.

യൂണികോണ്‍ സ്റ്റാര്‍ട്ടപ്പ് എന്നാല്‍ ഒരു ബില്യണ്‍ ഡോളര്‍ മൂല്യം കൈവരിച്ച സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെയാണ് യൂണികോണുകള്‍ എന്ന് വിളിക്കുന്നത്. ഈ സ്റ്റാര്‍ട്ടപ്പ് മേഖലയിലേക്കുള്ള ചുവടുവെപ്പാണ് കമ്പനി ഇപ്പോള്‍ നടത്തുന്നത്. എന്നാല്‍ ഓഹരി ഇടപടുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയത് ജൂണ്‍ 25 നാണ്. ജൂണ്‍ 25 ന് ചേര്‍ന്ന ഒലയുടെ ബോര്‍ഡ് യോഗത്തില്‍ 1,725.04 കോടി രൂപയുടെ നിക്ഷേപം സോഫ്റ്റ് ബാങ്കില്‍ നിന്ന് സ്വീകരിക്കാമെന്നാണ് നിലവില്‍ വ്യക്തമാക്കിയത്. ഇതിനായി ഇലക്ട്രിക് മോബിലിറ്റി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളോട് പ്രതികരിച്ചത്.

ബാങ്കുകൾക്ക് എതിരെ പരാതിപ്പെടണോ? റിസർവ് ബാങ്കിന് പരാതി നൽകേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ കമ്പനികളായ ഒയോ, പേടിഎം, ഡെല്ഹിവേരി, ഗ്രോഫെര്‍സ് മുതലായവയുടെ പ്രധാന പിന്തുണക്കാരില്‍ സോഫ്റ്റ് ബാങ്ക് ഉള്‍പ്പെടുന്നു.സീരീസ് എ റൗണ്ട് ഫണ്ടിംഗിന്റെ ഭാഗമായി ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എമെറിറ്റസ് രത്തന്‍ ടാറ്റയില്‍ നിന്ന് കമ്പനി വ്യക്തിഗത ശേഷിയില്‍ പണം നിക്ഷേപിച്ചു. രതന്‍ ടാറ്റയും ഓലയിലെ ഒരു പിന്തുണക്കാരനാണ് എന്നതാണ് പ്രധാനം.മാര്‍ച്ചിലും ഒല ഇലക്ട്രിക് മൊബിലിറ്റി ടൈഗര്‍ ഗ്ലോബലിന്റെയും മാട്രിക്‌സ് ഇന്ത്യയുടെയും നേതൃത്വത്തില്‍ 400 കോടി രൂപയുടെ ധനസമാഹരണം നടത്തിയിരുന്നു

English summary

ola electric races to unicorn status with 250 million dollar fundraise from softbank

ola electric races to unicorn status with 250 million dollar fundraise from softbank
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X