ദില്ലി: കഴിഞ്ഞ രണ്ടു വര്‍ഷമായി യോഗ ആചാര്യന് ബാബാ രാംദേവിന്റെ പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലുണ്ടായത് വന്‍ കുറവ്. ഇതേത്തുടര്‍ന്ന് ഉപഭോക്താക്കളെ ആകര്‍ഷിക്കാനും വില്‍പ്പന കൂട്ടാനുമാ പുതിയ തന്ത്രങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. തെരഞ്ഞെടുക്കപ്പെട്ട ഉല്‍പ്പന്നങ്ങളില്‍ മൂന്നെടുത്താല്‍ മൂന്ന് ഫ്രീ, 50 ശതമാനം വിലക്കുറവ് തുടങ്ങിയ ഓഫറുകളാണ് പതഞ്ജലി മുന്നോട്ടുവച്ചിരിക്കുന്നത്.
കാർഡ് വേണ്ട, കൈയിൽ ഫോണുണ്ടെങ്കിൽ എടിഎമ്മിൽ നിന്ന് കാശെടുക്കാം; എങ്ങനെയെന്ന് നോക്കൂ
ബാബാ രാംദേവിന്റെ എഫ്എംസിജി കമ്പനി ഇത്തരമൊരു ഓഫറുമായി രംഗത്തെത്തുന്നത് ഇതാദ്യമായാണ്. ജ്യൂസ് ഇനങ്ങള്‍, ആട്ട, എണ്ണ, ഓട്സ് എന്നിവയ്ക്കു പുറമെ ഏതാനും ഭക്ഷ്യ ഇനങ്ങള്‍ക്കും ഈ രീതിയില്‍ ഡിസ്കൗണ്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഷാംപൂ, ഫെയ്സ് വാഷ് തുടങ്ങിയ ഒന്നിച്ചു ചേര്‍ത്തുള്ള കോമ്പോ ഓഫറുകളും പതഞ്ജലി മുന്നോട്ടുവച്ചിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയില്‍ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലാണ് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി വില്‍പ്പനയില്‍ വന്‍ കുറവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ സ്റ്റോക്കുകള്‍ കുന്നുകൂടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പല ഭക്ഷ്യ ഉല്‍പ്പന്നങ്ങളും കാലാവധി കഴിഞ്ഞതിനാല്‍ ഉപയോഗശൂന്യമാവുകയുമുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്റ്റോക്കുകള്‍ വിറ്റുതീര്ക്കുകയെന്ന ലക്ഷ്യത്തോടെ ഉപഭോക്താക്കള്‍ക്ക് വന്‍ കിഴിവുകള്‍ നല്‍കിയിരിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2018 സാമ്പത്തിക വര്‍ഷത്തില്‍ പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ 10 ശമതാനത്തിന്റെ കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്.
കമ്പനി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന മന്ദഗതിയിലാണെന്നും എന്നാല്‍ അത് താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്നും പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്ണ ഈയിടെ പറഞ്ഞിരുന്നു. ഗ്രാമീണ മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് കാരണമെന്ന് ഇത് പതഞ്ജലിയെ മാത്രമല്ല, സമാനമായ മറ്റ് സ്ഥാപനങ്ങളെയും ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.