ടിക് ടോക്കില്‍ കുട്ടികള്‍ സുരക്ഷിതരോ ? അന്വേഷണവുമായി യുകെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൈനീസ് ആപ്പായ ടിക് ടോക്കിനെക്കുറിച്ച് അന്വേഷണത്തിനൊരുങ്ങി യു.കെ. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ടിക് ടോക് പാലിക്കുന്നില്ലെന്നാരോപിച്ച് യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ ടിക് ടോക്കില്‍ നിന്നും 57 ലക്ഷം ഡോളര്‍ പിഴ ഈടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ടിക് ടോക്കിനെക്കുറിച്ച് കൂടുതല്‍ അന്വേഷണവുമായി യുകെ രംഗത്തെത്തിയിരിക്കുന്നത്.

 
ടിക് ടോക്കില്‍ കുട്ടികള്‍ സുരക്ഷിതരോ ? അന്വേഷണവുമായി യുകെ

ടിക് ടോക്കിന്റെ സ്വകാര്യ ഡാറ്റ ശേഖരണവും ഓപ്പണ്‍ മെസേജിങ് സംവിധാനവുമെല്ലാം ഇതിന്റെ ഭാഗമായി അന്വേഷിക്കും. കുട്ടികള്‍ ഓണ്‍ലൈനില്‍ ശേഖരിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന വീഡിയോകളും അന്വേഷണവിധേയമാക്കും. ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റഗുലേഷന്‍(ജിഡിപിആര്‍) ടിക് ടോക് പാലിക്കുന്നുണ്ടോയെന്ന കാര്യവും യുകെയിലെ വിവരാവകാശ കമ്മീഷന്‍ പരിശോധിക്കും. മുതിര്‍ന്നവരെക്കാള്‍ കുട്ടികള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുന്ന തരത്തിലുളള സേവനങ്ങള്‍ അത്യാവശ്യമാണ്. 13 വയസ്സില്‍ താഴെയുളളവര്‍ വീഡിയോ ചിത്രീകരികരിച്ച് ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുന്നതും പോസ്റ്റ് ചെയ്യുന്നതും നിയമവിരുദ്ധമായാണ് കണക്കാക്കുന്നത്.

2019-20 കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചേക്കാവുന്ന 5 ആദായനികുതി ആനുകൂല്യങ്ങള്‍ ഇവയാണ്

അതുപോലെ തന്നെ ടിക് ടോക് ആപ് ഉപയോഗത്തിന് കുട്ടികളായ ഉപഭോക്താക്കള്‍ സ്വകാര്യവിവരങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ മുതിര്‍ന്നവരുടെ സമ്മതം പോലും ആവശ്യപ്പെടുന്നില്ല. ഇതുവഴി കുട്ടികളുടെ ഓണ്‍ലൈന്‍ സ്വകാര്യതാ സംരക്ഷണനിയമം ടിക് ടോക് ലംഘിക്കുന്നതായാണ് കമ്മീഷന്‍ വിലയിരുത്തുന്നത്. അതേസമയം ഓരോ രാജ്യത്തെയും നിയമങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നുമാണ് ടിക് ടോക് ഉടമകളായ ചൈനീസ് കമ്പനി ബൈറ്റ് ഡാന്‍സ് അവകാശപ്പെടുന്നത്.

English summary

UK to investigate on how TikTok handles personal data and safety of children

UK to investigate on how TikTok handles personal data and safety of children
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X