ദുബായ് വിമാനത്താവളത്തിലെത്തുന്നവർക്ക് ഇനി രൂപ ദിർഹമാക്കേണ്ട, ഇടപാടുകൾക്ക് രൂപ തന്നെ മതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുബായിലെത്തുന്ന ഇന്ത്യക്കാർക്ക് ഇനി രൂപ ദിർഹമാക്കി ബുദ്ധിമുട്ടേണ്ട. ദുബായിലെ എല്ലാ വിമാനത്താവളങ്ങളിലും ഇനി ഇടപാടുകൾക്ക് ഇന്ത്യൻ രൂപ ഉപയോ​ഗിക്കാം. യുഎഇയിലെ പ്രമുഖ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് ദുബായിലേയ്ക്കും മറ്റും പോകുന്ന വിദേശികൾക്കാണ് പുതിയ നിയമം ഏറ്റവും കൂടുതൽ ആശ്വാസമേകുന്നത്. രൂപ ദിർഹമാക്കി മാറ്റുന്നതു വഴി വലിയ നഷ്ടമാണ് വിനോദസഞ്ചാരികൾക്ക് ഉണ്ടായിരുന്നത്.

 

ഗൾഫ് ന്യൂസിലെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ കറൻസി ഇപ്പോൾ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മൂന്ന് ടെർമിനലുകളിലും അൽ മക്തൂം വിമാനത്താവളത്തിലും സ്വീകാര്യമാണ്. ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ ഇന്ത്യൻ രൂപ സ്വീകരിക്കാൻ തുടങ്ങിയ വിവരം ദുബായ് ഡ്യൂട്ടി ഫ്രീ ജീവനക്കാരും വ്യക്തമാക്കി. കഴിഞ്ഞ വർഷം 90 മില്യൺ യാത്രക്കാരാണ് ദുബായ് എയർപോർട്ടിലൂടെ യാത്ര ചെയ്തിട്ടുള്ളത്. ഇതിൽ 12.2 മില്യൺ ആളുകളും ഇന്ത്യക്കാരായിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ദുബായ് വിമാനത്താവളത്തിലെത്തുന്നവർക്ക് ഇനി രൂപ ദിർഹമാക്കേണ്ട, ഇടപാടുകൾക്ക് രൂപ തന്നെ മതി

ഇന്ത്യൻ യാത്രക്കാർക്ക് ഇതുവരെ ദുബായിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ ഷോപ്പിംഗ് നടത്തുന്നതിന് മുമ്പ് രൂപ ഡോളർ, ദിർഹം, യൂറോ എന്നിവളിലേയ്ക്ക് മാറ്റേണ്ടി വന്നിരുന്നു. എന്നാൽ ഇനി മുതൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കാം. 1983 ഡിസംബറിൽ ആരംഭിച്ചതിനുശേഷം ദുബായ് ഡ്യൂട്ടി ഫ്രീ ഇടപാടിനായി സ്വീകരിക്കുന്ന 16-ാമത്തെ കറൻസിയാണ് ഇന്ത്യൻ രൂപ.

ദുബായ്-ഇന്ത്യ റൂട്ടിൽ കൂടുതൽ സർവ്വീസുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതിയിലാണ് ഗൾഫ് വിമാനക്കമ്പനിയായ എമിറേറ്റ്സ്. ദുബായിലെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്സ് ഇന്ത്യയിലെ ഒമ്പത് ന​ഗരങ്ങളിലേയ്ക്ക് പറക്കുന്നുണ്ട്.

malayalam.goodreturns.in

English summary

You Can Shop With Indian Rupee in Dubai Duty Free

Indians arriving in Dubai no longer have to worry about converting rupees. Now you can use Indian Rupees for all transactions in Dubai duty free.
Story first published: Thursday, July 4, 2019, 16:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X