വിദേശ നിക്ഷേപത്തിലെ ഇളവ്: എയർ ഇന്ത്യയെയും ജെറ്റ് എയർവെയ്സിനെയും വാങ്ങാൻ ആളെത്തിയേക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിവിൽ ഏവിയേഷൻ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (എഫ്ഡിഐ) കൂടുതൽ ഇളവ് വരുത്തുന്നത് സംബന്ധിച്ച് ബജറ്റിൽ നിർമ്മല സീതാരാമൻ പ്രഖ്യാപനം നടത്തി. ഇതോടെ എയർ ഇന്ത്യയെയും ജെറ്റ് എയർവേയ്‌സിനെയും വാങ്ങാൻ ആളെ കണ്ടെത്താൻ സർക്കാരിന് സാധിച്ചേക്കുമെന്ന് വിലയിരുത്തൽ. ഏവിയേഷൻ, മീഡിയ, സിംഗിൾ ബ്രാൻഡ് റീട്ടെയിൽ തുടങ്ങിയ മേഖലകളിലെ എഫ്ഡിഐ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുമെന്നാണ് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

 

എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ വിഭജനവുമായി സർക്കാർ മുന്നോട്ട് പോകുമെന്നും ഇതേ പ്രസംഗത്തിൽ ധനമന്ത്രി പ്രഖ്യാപിച്ചു. എയർ ഇന്ത്യയിലെ ഓഹരി വിഭജനത്തിനായി സർക്കാർ ശ്രമിക്കുന്നത് ഇതാദ്യമായല്ല. 76 ശതമാനം ഓഹരി തിരിച്ചു നൽകാൻ സർക്കാർ നേരത്തെ നടത്തിയ ശ്രമത്തിൽ ആരെയും കണ്ടെത്തിയില്ല.

വിദേശ നിക്ഷേപത്തിലെ ഇളവ്: എയർ ഇന്ത്യയെയും ജെറ്റ് എയർവെയ്സിനെയും വാങ്ങാൻ ആളെത്തിയേക്കും

എയർ ഇന്ത്യയുടെ 100 ​​ശതമാനവും വിൽക്കാനാണ് സർക്കാർ ഇപ്പോൾ ഉദ്ദേശിക്കുന്നത്. എഫ്ഡിഐയിൽ ഇളവ് വരുത്തുന്നത് എയർ ഇന്ത്യ വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് കൂടുതൽ താൽപ്പര്യമുണ്ടാക്കിയേക്കാം. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഏതൊരു വിദേശ നിക്ഷേപകനെയും എയർലൈനിന്റെയും പ്രവർത്തനങ്ങളുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കുന്നതിൽ നിന്ന് എസ്‌ഇ‌ഇ‌സി ഉപാധി തടയുന്നു.

വിമാനം പാട്ടത്തിനെടുക്കുന്നതിനുള്ള കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിനുള്ള മറ്റ് നടപടികളും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ വിമാനക്കമ്പനികൾക്ക് വരും വർഷങ്ങളിൽ 500 ലധികം വിമാനങ്ങൾ ഉൾപ്പെടുത്താനുള്ള പദ്ധതികളും നടക്കുന്നുണ്ട്.

malayalam.goodreturns.in

English summary

Budget 2019: FDI Relaxation

Nirmala Sitharaman announces budget cuts for FDI in civil aviation sector
Story first published: Friday, July 5, 2019, 17:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X