ബജറ്റ് 2019: ഇന്ത്യ മുഴുവൻ സഞ്ചരിക്കാൻ ഇനി ഒറ്റ ട്രാവൽ കാർഡ് സംവിധാനം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ ഉടനീളം യാത്ര ചെയ്യാൻ ഇനി മുതൽ ട്രാവൽ കാർ‍ഡ് സംവിധാനം. ഈ ട്രാവൽ കാർ‍‍ഡ് ഉപയോ​ഗിച്ച് ഇന്ത്യയിൽ ഉടനീളം സഞ്ചരിക്കാവുന്നതാണ്. ബസ് ചാർജുകൾ, ട്രെയിൻ ടിക്കറ്റ് നിരക്കുകൾ, പാർക്കിംഗ് ചാർജുകൾ തുടങ്ങിയവ ഈ കാർ‍ഡ് ഉപയോ​ഗിച്ച് അടയ്ക്കാവുന്നതാണ്. പണം പിൻവലിക്കുന്നതിന് എടിഎം കാർഡായും ട്രാവൽ കാർഡ് ഉപയോഗിക്കാവുന്നതാണ്.

.പ്രധാൻമന്ത്രി സഡക് യോജന പദ്ധതിയിലൂടെ ഗ്രാമീണ റോഡുകളുടെ നിർമ്മാണവും നവീകരണവും വിപുലീകരിക്കും. മൂന്നാം ഘട്ടത്തിൽ ഒരു ലക്ഷം കിലോമീറ്റർ റോഡ് നവീകരണം പരിഗണനയിലാണെന്നും ധനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ വ്യാപകമാക്കുന്നതിനുള്ള പദ്ധതികൾക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. വൈദ്യുത വാഹനങ്ങള്‍ക്കായി പതിനായിരം കോടിയുടെ പുതിയ പദ്ധതിയാണ് സർക്കാർ നടപ്പിലാക്കുക.

ബജറ്റ് 2019: ഇന്ത്യ മുഴുവൻ സഞ്ചരിക്കാൻ ഇനി ഒറ്റ ട്രാവൽ കാർഡ് സംവിധാനം

 

ഗ്രാമീണ മേഖലയിലെ ഗതാഗത സൗകര്യത്തിനായി ഭാരത് മാല, സാഗർ മാല, ഉഡാൻ പദ്ധതികളിലും സർക്കാർ മികച്ച നിക്ഷേപം നടത്തുമെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. റോഡ്, ജല, വായു ഗതാഗതമാർഗങ്ങൾ ലോകോത്തര നിലവാരത്തിലെത്തിക്കുന്നതിനുള്ള പദ്ധതികൾക്കും തുക വകയിരുത്തിയിട്ടുണ്ട്.

വൻ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രണ്ടാം തവണയും പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയുടെ നയങ്ങൾക്ക് മുൻഗണന കൊടുക്കുന്ന ബജറ്റാണ് ഇത്തവണത്തേത്. ഇന്ത്യയിലെ ആദ്യ ഫുൾ ടൈം വനിതാ മന്ത്രിയായ നിർമ്മല സീതാരാമന്റെ ആദ്യത്തെ ബജറ്റ് എന്ന പ്രത്യകതയും ഇത്തവണത്തെ ബജറ്റിനുണ്ട്.

malalayam.goodreturns.in

English summary

Budget 2019: Single Travel Card To Travel All Over India

Nirmala sitharaman introduced Single travel card to travel all over India.
Story first published: Friday, July 5, 2019, 12:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X