ബജറ്റ് 2019: ഓഹരി വിപണിയിൽ ഇന്ന് ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ എന്തൊക്കെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാധാരണയായി ബജറ്റ് ദിനത്തിൽ മാർക്കറ്റുകൾ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാറുണ്ട്. കഴിഞ്ഞ 21 ബജറ്റ് ദിന സെഷനുകളിൽ സെൻസെക്സ് ശരാശരി 3.1 ശതമാനം വർദ്ധനവ് രേഖപ്പെടുത്തെയെന്നാണ് ട്രേഡിംഗ് ഡാറ്റയുടെ വിശകലനത്തിൽ വ്യക്തമാക്കുന്നത്. എന്നിരുന്നാലും ഇന്നത്തെ വ്യാപാരത്തെ ബജറ്റ് കാര്യമായി ബാധിക്കാനിടയില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ഇന്ത്യൻ VIX സൂചിക 13.53 ൽ ആണ് ഇന്നലെ അവസാനിച്ചിരിക്കുന്നത്. 1.2 ശതമാനത്തിന്റെ ഇടിവാണ് സൂചികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

 

ഇത്തവണ ബജറ്റിൽ വ്യാപാരികൾ കാര്യമായ പ്രതീക്ഷ നൽകുന്നില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഓഹരി വിപണിയെ ബജറ്റ് പ്രഖ്യാപനം കാര്യമായി ബാധിക്കാനിടയില്ലെന്നും നിരീക്ഷകർ വ്യക്തമാക്കുന്നു. എന്നാൽ നികുതി സംബന്ധമായ കാര്യങ്ങളിൽ അനുകൂല നിലപാടുകളുണ്ടായാൽ വിപണിയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. എന്നാല്‍ വരാനിരിക്കുന്ന നയ നിലപാടുകളുടെ കാര്യത്തില്‍ അവ്യക്തത തുടരുന്നതിനാൽ മുന്നോട്ടുള്ള കുതിപ്പ് എത്രത്തോളമാണെന്ന് വിലയിരുത്താൻ ബുദ്ധിമുട്ടാണെന്നാണ് വിദ​ഗ്ദരുടെ അഭിപ്രായം.

ബജറ്റ് 2019: ഓഹരി വിപണിയിൽ ഇന്ന് ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ എന്തൊക്കെ?

ചെറുകിട, ഇടത്തരം ബിസിനസുകൾക്കും മറ്റുമുള്ള കോർപ്പറേറ്റ് നികുതി കുറയ്ക്കാൻ ഇത്തവണത്തെ ബജറ്റിൽ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ ചെറുകിട, ഇടത്തരം ഓഹരികള്‍ മികച്ച പ്രടനം നടത്താനിടയുണ്ട്. ഫിനാന്‍സ്, അടിസ്ഥാന സൗകര്യ മേഖല, രാസ വ്യവസായം, സിമെന്റ്, വ്യവസായാധിഷ്ഠിത ഉല്‍പന്നങ്ങള്‍ എന്നിവ മെച്ചപ്പെട്ട പ്രകടനം നടത്താനിടയുണ്ടെന്നും വിദ​ഗ്ധർ വിലയിരുത്തുന്നു.

malayalam.goodreturns.in

English summary

Budget 2019: Stock Market Expectations

Markets usually witness big changes on Budget Day.
Story first published: Friday, July 5, 2019, 8:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X