കൂടുതല്‍ നികുതി നല്‍കൂ..സ്വന്തം പേരില്‍ റോഡ് നേടാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആദായനികുതി നല്‍കിയ ആളുകള്‍ക്ക് പ്രത്യേക ആദരവ് നല്‍കണമെന്ന് നിര്‍ദേശം. കേന്ദ്രബജറ്റ് അവതരണത്തിന് മുന്നോടിയായി വ്യാഴാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വ്വേയിലാണ് ഈ പരാമര്‍ശം. ഇതിന്റെ ഭാഗമായി കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഉയര്‍ന്ന നികുതി നല്‍കിയ വ്യക്തിയുടെ പേര് സ്ഥലത്തെ റോഡുകള്‍ക്കും സ്മാരകങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും നല്‍കും.

 

ബജറ്റില്‍ പ്രതീക്ഷയോടെ ഇന്ത്യന്‍ ഓഹരി വിപണി:സെന്‍സെക്‌സ് 40,000 ത്തിന് മുകളില്‍

ഇത്തരത്തില്‍ ഓരോ ജില്ലയിലെയും പത്തുപേരെയായിരിക്കും ഇതിനായി പരിഗണിക്കുക. വിമാനത്താവളങ്ങള്‍, ടോള്‍ ബൂത്തുകള്‍, ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ എന്നിവിടങ്ങളിലെല്ലാം ഇവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും. ആളുകള്‍ തങ്ങള്‍ക്ക് സമൂഹത്തിലുളള അന്തസ്സ് ഉയര്‍ത്തിക്കാട്ടാനായി ആര്‍ഭാടകരമായ ജീവിതരീതികള്‍ പിന്തുടരാറുണ്ട്. ഇതിനുപകരം ഒരു ജില്ലയില്‍ ഉയര്‍ന്ന നികുതി നല്‍കുന്ന പത്തുപേരെ തെരഞ്ഞെടുത്ത് അവര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്നത് നികുതി വിധേയത്വം വര്‍ധിപ്പിക്കുമെന്നാണ് സാമ്പത്തിക സര്‍വ്വേ അവകാശപ്പെടുന്നത്.

 കൂടുതല്‍ നികുതി നല്‍കൂ..സ്വന്തം പേരില്‍ റോഡ് നേടാം

സര്‍വ്വകലാശാലകള്‍, ആശുപത്രികള്‍, ട്രെയിനുകള്‍, സ്‌കൂളുകള്‍ എന്നിവയ്‌ക്കെല്ലാം കഴിഞ്ഞ പത്തുവര്‍ഷക്കാലം ഉയര്‍ന്ന നികുതി നല്‍കിയവരുടെ പേര് നല്കുന്ന കാര്യവും സര്‍വ്വേയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സമൂഹത്തിലെ അന്തസ്സ് ഉയര്‍ത്തിക്കാട്ടുക എന്നതിലുപരിയായി ആദരവ് നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സത്യസന്ധമായി നികുതി നല്‍കുന്നതിലൂടെ ആ വ്യക്തിത്വം ആദരിക്കപ്പെടുമെന്ന സന്ദേശവും സര്‍വ്വേ ഉയര്‍ത്തിക്കാട്ടുന്നു.

English summary

Economic survey suggests naming roads for top tax payers

Economic survey suggests naming roads for top tax payers
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X