തട്ടിപ്പിനിരയാവാന്‍ പിഎന്‍ബി പിന്നെയും ബാക്കി; ഇത്തവണ തട്ടിയെടുത്തത് 3800 കോടി!

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: വജ്രവ്യാപാരി നിരവ് മോദിയുടെ നേതൃത്വത്തില്‍ 13000 കോടിയുടെ തട്ടിപ്പിനിരയായ പഞ്ചാബ് നാഷനല്‍ ബാങ്ക് വീണ്ടും കബളിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ഇത്തവണ 3,805.15 കോടിയുടെ തട്ടിപ്പാണ് നടന്നത്. ബാങ്ക് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 

ദേശീയ പെന്‍ഷന്‍ പദ്ധതി ഇനി മുതല്‍ നികുതിമുക്തം

ഇത്തവണ ബിപിഎസ്എല്‍

ഇത്തവണ ബിപിഎസ്എല്‍

ഭൂഷണ്‍ പവര്‍ ആന്റ് സ്റ്റീല്‍ ലിമിറ്റഡ് (ബിപിഎസ്എല്‍) എന്ന കമ്പനിയാണ് തട്ടിപ്പിന് പിന്നിലെന്ന് റിസര്‍വ് ബാങ്കിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ നിന്ന് 3,191 കോടി രൂപയും ദുബയ് ബ്രാഞ്ചില്‍ നിന്ന് 49.71 ദശലക്ഷം ഡോളറും ഹോങ്കോംഗ് ബ്രാഞ്ചില്‍ നിന്ന് 38.51 ദശലക്ഷം ഡോളറുമാണ് കമ്പനി തട്ടിയത്. രേഖകളില്‍ കൃത്രിമം കാണിച്ച് ബാങ്കുകളെ കബളിപ്പിച്ചാണ് കമ്പനി ഇത്രയും തുക നേടിയെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തട്ടിപ്പ് കണ്ടെത്തിയത് സിബിഐ

തട്ടിപ്പ് കണ്ടെത്തിയത് സിബിഐ

ഫോറന്‍സിക് ഓഡിറ്റ് അന്വേഷണത്തിലും ബാങ്കിന്റെ ഫണ്ടില്‍ തിരിമറിയെന്ന ആരോപണത്തെ തുടര്‍ന്ന് ബാങ്കിനെതിരേയും ഡയരക്ടര്‍മാര്‍ക്കെതിരേയും സിബിഐ സ്വമേധയാ എടുത്ത കേസിലെ അന്വേഷണത്തിലും കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ തട്ടിപ്പ് പുറത്തുവന്നത്. പിഎന്‍ബിയില്‍ നിന്ന് 13000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി ലണ്ടനിലേക്ക് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിക്കെതിരായ നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് ബാങ്കില്‍ പുതിയ ഒരു തട്ടിപ്പു കൂടി പുറത്തുവരുന്നത്.

നിരവ് മോദി 7300 കോടി നല്‍കണം

നിരവ് മോദി 7300 കോടി നല്‍കണം

അതിനിടെ പഞ്ചാബ് നാഷനല്‍ ബാങ്കിന് ലണ്ടനില്‍ ജയിലില്‍ കഴിയുന്ന നിരവ് മോദിയും കൂട്ടാളികളും ചേര്‍ന്ന് 7300 കോടി രൂപ നല്‍കണമെന്ന് ഡെറ്റ് റിക്കവറി ട്രൈബ്യൂണല്‍ (ഡി.ആര്‍ടി) ഉത്തരവിട്ടു. ഇവയുടെ പലിശ സഹിതമുള്ള തുക നല്‍കണമെന്നാണ് ഡിആര്‍ടിയുടെ നിര്‍ദേശം. വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് നാഷണല്‍ ബാങ്ക് മുംബൈയില്‍ നല്‍കിയ രണ്ട് കേസുകളിലാണ് ഈ ഉത്തരവ്. ഡിആര്‍ടി പ്രിസൈഡിംഗ് ഓഫീസര്‍ ദീപക് താക്കറാണ് ഉത്തരവിറക്കിയത്.

റിക്കവറി നടപടികള്‍ ഉടന്‍

റിക്കവറി നടപടികള്‍ ഉടന്‍

പരാതികളിലൊന്നില്‍ 7029,06,87,950.65 രൂപയും 2018 ജൂണ്‍ 30 മുതല്‍ 14.30 ശതമാനം നിരക്കില്‍ പലിശയും സഹിതം ബാങ്കിന് നല്‍കണം. രണ്ടാമത്തെ പരാതിയില്‍ 232,15,92,636 രൂപയും 2018 ജൂലൈ 27 മുതല്‍ 16.20 ശതമാനം നിരക്കില്‍ പലിശയും നല്‍കണമെന്നാണ് ട്രൈബ്യൂണല്‍ ഉത്തരവ്. ട്രൈബ്യൂണലിന്റെ റിക്കവറി ഉദ്യോഗസ്ഥര്‍ ഉത്തരവില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.

13000 കോടിയുടെ തട്ടിപ്പ്

13000 കോടിയുടെ തട്ടിപ്പ്

പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപ തട്ടിയെടുത്ത് രാജ്യം വിട്ട നീരവ് മോദിയെ കഴിഞ്ഞ മാര്‍ച്ച് 19ന് ലണ്ടനില്‍ വെച്ച് സ്‌കോട്‌ലാന്റ് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ബ്രിട്ടനില്‍ പിടികിട്ടാപ്പുള്ളിയായി കഴിഞ്ഞിരുന്ന ഇയാള്‍ ലണ്ടനിലെ ആഢംബര വസതിയിലാണ് താമസമെന്നും ഇവിടെ വജ്രവ്യാപാരം ആരംഭിച്ചതായുമുള്ള മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇയാളെ ഇന്ത്യയ്ക്ക് വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട കേസ് ബ്രിട്ടീഷ് കോടതിയില്‍ വിചാരണയിലാണ്.

അക്കൗണ്ടുകള്‍ മരവിപ്പിച്ചു

അക്കൗണ്ടുകള്‍ മരവിപ്പിച്ചു

നീരവ് മോദിയുടെ അക്കൗണ്ടുകള്‍ സ്വിറ്റസര്‍ലാന്റ് സര്‍ക്കാര്‍ നേരത്തേ മരവിപ്പിച്ചിരുന്നു. 41 കോടിയിലധികം രൂപ നിക്ഷേപമുള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നു നടപടി. നിലവില്‍ നാല് സ്വിസ്സ് ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇവയില്‍ രണ്ട് അക്കൗണ്ടുകള്‍ നീരവ് മോദിയുടെ പേരിലും ബാക്കിയുള്ളവ നീരവിന്റെ സഹോദരി പൂര്‍വി മോദിയുടെ പേരിലുമാണ്. നാല് അക്കൗണ്ടുകളിലായി 41,46,75,000 രൂപ ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. നാലുമാസം മുന്‍പാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വിറ്റ്സര്‍ലാന്റ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചത്.

English summary

Fraud in PNB again; This time by Bhushan Power & Steel

Fraud in PNB again; This time by Bhushan Power & Steel
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X