ദേശീയ പെന്‍ഷന്‍ പദ്ധതി ഇനി മുതല്‍ നികുതിമുക്തം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവും മികച്ച ജനകീയ പെന്‍ഷന്‍ പദ്ധതിയായ ദേശീയ പെന്‍ഷന്‍ പദ്ധതി അഥവാ എന്‍.പി.എസ്. ഇനി മുതല്‍ പൂര്‍ണമായും നികുതി മുക്തം. നേരത്തെ നിക്ഷേപിക്കുമ്പോഴും മൂലധനം കൂടുമ്പോഴുമെല്ലാം എന്‍.പി.എസ്. നികുതി ഈടാക്കിയിരുന്നില്ല. ഇപ്പോഴിതാ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പിന്‍വലിക്കുന്ന പണത്തെയും ആദാനയനികുതിയില്‍ നിന്ന് ഒഴിവാക്കി. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണത്തിനിടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

 

പണമിടപാടുകള്‍ സുതാര്യമാക്കാന്‍ പാന്‍കാര്‍ഡിന് പകരം ഇനി ആധാര്‍
ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് ഏറെ ആശ്വാസകരമാണ് ധനമന്ത്രിയുടെ ഈ പ്രഖ്യാപനം. പദ്ധതിയില്‍ നിക്ഷേപിക്കുന്ന പണത്തിനും ഇതിന്റെ മൂലധന നേട്ടത്തിനും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ കിട്ടുന്ന പണത്തിനും ആദായനികുതി നല്‍കേണ്ടതില്ല. ഇതോടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ( ഇപിഎഫ് )നല്‍കുന്ന ആനുകൂല്യങ്ങള്‍ക്ക് സമാനമായി എന്‍.പി.എസ് മാറി. നാഷനല്‍ പെന്‍ഷന്‍ സ്‌കീമില്‍ നിന്നുളള അറുപത് ശതമാനം പിന്‍വലിക്കലുകളും നികുതിമുക്തമാണെന്ന് കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്തെ ഏറ്റവും മികച്ച റിട്ടയര്‍മെന്റ് പ്ലാനുകളിലൊന്നായി എന്‍.പി.എസ്. മാറുമെന്നുറപ്പാണ്. ഓഹരിയിലും കോര്‍പ്പറേറ്റ് ബോണ്ടുകളിലും സര്‍ക്കാര്‍ പദ്ധതികളിലും നിക്ഷേപം നടത്താന്‍ ദേശീയ പെന്‍ഷന്‍ പദ്ധതി അവസരമൊരുക്കുന്നുണ്ട്.

ദേശീയ പെന്‍ഷന്‍ പദ്ധതി ഇനി മുതല്‍ നികുതിമുക്തം

കേന്ദ്രസര്‍ക്കാരിന് കീഴിലെ മികച്ച റിട്ടയര്‍മെന്റ് പദ്ധതികളിലൊന്നാണ് എന്‍.പി.എസ്. 18 മുതല്‍ 65 വയസ്സുവരെയുളള ജോലി ചെയ്യുന്ന ആര്‍ക്കും ഈ പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളാകാം. സര്‍ക്കാര്‍ ജീവനക്കാര്‍, സ്വകാര്യസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്കെല്ലാം എന്‍.പി.എസ്. അനുയോജ്യമാണ്. ഒരാള്‍ക്ക് ഒരു എന്‍.പി.എസ്. പെന്‍ഷന്‍ അക്കൗണ്ട് മാത്രമേ തുടങ്ങാന്‍ സാധിക്കൂ.


English summary

Union Budget makes National Pension Scheme effectively tax free

Union Budget makes National Pension Scheme effectively tax free
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X