വീട്ടിലിരുന്നുള്ള ജോലി നിങ്ങൾക്ക് പറ്റിയ പണിയാണോ? തീർച്ചയായും അറിയേണ്ട കാര്യങ്ങൾ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഫീസിൽ പോയിരുന്ന് ജോലി ചെയ്യുക എന്നത് എല്ലാവരെ സംബന്ധിച്ചും ചില സാഹചര്യങ്ങളിലെങ്കിലും പ്രായോ​ഗികമായ കാര്യമല്ല. പല കമ്പനികളും ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകാറുമുണ്ട്. എന്നാൽ ഈ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിന് മുമ്പ് നിങ്ങൾ തീർച്ചയായും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. താഴെ പറയുന്ന ചില കാര്യങ്ങൾ നിങ്ങൾക്ക് പാലിക്കാൻ സാധിക്കുമെങ്കിൽ മാത്രം വീട്ടിലിരുന്നുള്ള ജോലി തിരഞ്ഞെടുത്താൽ മതി.

വ്യക്തിപരവും തൊഴിൽപരവും
 

വ്യക്തിപരവും തൊഴിൽപരവും

വീട്ടിൽ ഇരുന്ന് ജോലി ചെയ്യുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി വ്യക്തിപരവും തൊഴിൽപരവുമായ ജീവിതം വേർതിരിക്കുക എന്നതാണ്. ഇക്കാര്യം വേർതിരിക്കാനായില്ലെങ്കിൽ നിങ്ങൾക്ക് രണ്ടിടത്തും ബുദ്ധിമുട്ട് നേരിടേണ്ടി വരും. കൂടാതെ, അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും വരെ നിങ്ങൾക്ക് ചിലപ്പോൾ പ്രവർത്തിക്കേണ്ടി വരും. ഇത്തരം സാഹചര്യങ്ങളെ നേരിടാൻ തയ്യാറാണെങ്കിൽ മാത്രം വീട്ടിലിരുന്നുള്ള ജോലിയെക്കുറിച്ച് ചിന്തിച്ചാൽ മതി.

ശ്രദ്ധ കേന്ദ്രീകരിക്കൽ

ശ്രദ്ധ കേന്ദ്രീകരിക്കൽ

ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ തടസ്സപ്പെടുത്തുന്ന കാര്യങ്ങൾ വീട്ടിലുണ്ടെങ്കിൽ നിങ്ങളുടെ ജോലിയെ തീർച്ചയായും ബാധിക്കും. ഉദാഹരണത്തിന് കുട്ടികൾ, ടിവി, വീട്ടു ജോലികൾ ഇവയൊക്കെ നിങ്ങളുടെ ജോലിയെ ബാധിക്കുന്ന ഘടകങ്ങളാണ്. ഇക്കാര്യങ്ങൾ കൂടി ജോലിയ്ക്ക് ഒപ്പം നിങ്ങൾക്ക് മാനേജ് ചെയ്യാൻ കഴിയുമെങ്കിൽ മാത്രം വർക്ക് ഫ്രം ഹോം ഓപ്ഷൻ തിരഞ്ഞെടുക്കുക. മറ്റൊരു പ്രധാന പ്രശ്നം നിങ്ങളുടെ സ്വന്തം ഫോണും ഇൻറർനെറ്റുമാണ്. സോഷ്യൽ മീഡിയയുടെ ഉപയോ​ഗം വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ വർദ്ധിക്കാനിടയുണ്ട്.

നെറ്റ്‍വർക്ക് പ്രശ്നങ്ങൾ

നെറ്റ്‍വർക്ക് പ്രശ്നങ്ങൾ

നെറ്റ്‍വർക്ക് പ്രശ്നങ്ങളാണ് ജോലിയെ ബാധിക്കുന്ന മറ്റൊരു ഘടകം. സ്പീഡുള്ള ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിൽ നിങ്ങളുടെ ജോലിയെ ബാധിക്കാനിടയുണ്ട്. അതുകൊണ്ട് തന്നെ വീട്ടിലിരുന്നുള്ള ജോലി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യങ്ങൾ പരിശോധിക്കുക. ഫ്രീ ലാൻസിം​ഗ് ജോലിയാകുമ്പോൾ മിക്കപ്പോഴും ഇന്റർനെറ്റ് ആയിരിക്കും നിങ്ങളെ ഓഫീസുമായി ബന്ധിപ്പിക്കുന്ന പ്രധാന ഘടകം. കൂടാതെ ക്ലൈന്റുമായുള്ള ബന്ധം വളർത്തിയെടുക്കാൻ മെയിലുകളും മെസേജുകളും ആവശ്യമായി വന്നേക്കാം.

വരുമാനം

വരുമാനം

കുറഞ്ഞ വരുമാനത്തിൽ നിങ്ങൾക്ക് ജീവിക്കാൻ ആകില്ലെങ്കിൽ ഒരിയ്ക്കലും വീട്ടിൽ ഇരുന്നുള്ള ജോലി തിര‍ഞ്ഞെടുക്കരുത്. കാരണം ഓഫീസിൽ പോയുള്ള ജോലിയേക്കാൾ കുറവായിരിക്കും ഫ്രീലാൻസിം​ഗ് ജോലികൾക്ക് ലഭിക്കുന്ന വരുമാനം. ആദ്യ കുറച്ച് മാസങ്ങളിൽ, തീരെ കുറഞ്ഞ വരുമാനം ആയിരിക്കും നിങ്ങൾക്ക് ലഭിക്കുക. മാത്രമല്ല ക്ലൈന്റുകളെ നേടിയെടുക്കാനും പ്രയാസമാണ്. സാധാരണ ജോലിയിൽ നിന്ന് വീട്ടിലിരുന്നുള്ള ജോലിയിലേയ്ക്ക് മാറുമ്പോൾ സാമ്പത്തിക കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.

ഒറ്റപ്പെടൽ

ഒറ്റപ്പെടൽ

നിങ്ങൾ ഒറ്റപ്പെടൽ ആഗ്രഹിക്കുന്നില്ലെങ്കിൽ ഒരിയ്ക്കലും വീട്ടിൽ ഇരുന്ന് ജോലി ചെയ്യരുത്. കാരണം നിങ്ങൾ ഓഫീസിന്റെ ഭാ​ഗമല്ലാതെ ജോലി ചെയ്യുമ്പോൾ കൂടുതൽ ഒറ്റപ്പെടൽ അനുഭവപ്പെട്ടേക്കാം. സഹപ്രവർത്തകരുമായുള്ള ദൈനംദിന ഇടപെടലിലൂടെ നിങ്ങളുടെ ജോലി സംബന്ധമായ സമ്മർദ്ദം വളരെയധികം ഒഴിവാക്കാനാകും. വീട്ടിൽ ഒറ്റയ്ക്ക് ഇരുന്ന് ജോലി ചെയ്യുമ്പോൾ സമ്മർദ്ധം കൂടും.

malayalam.goodreturns.in

Read more about: job work from home ജോലി
English summary

Is Working From Home The Right Job For You?

Many companies allow employees to work from home. But there are a few things you should definitely consider before choosing this option.
Story first published: Monday, July 8, 2019, 15:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X