മാരുതിയ്ക്ക് ഇത് എന്തുപറ്റി? നേട്ടമില്ല, ഉത്പാദനം വെട്ടിക്കുറയ്ക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളില്‍പ്പെട്ട കമ്പനികളിലൊന്നാണ് മാരുതി സുസൂക്കി. വിപണിയില്‍ വലിയ വെല്ലുവിളി നേരിടുന്ന മാരുതി അടക്കമുള്ള കമ്പനികള്‍ ഉത്പ്പാദനം കുറക്കാനും, വാഹന പ്ലാന്റേഷന്‍ അടക്കമുള്ളവ പൂട്ടാനുമുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. വാഹന വിപണിയില്‍ നേരിടുന്ന ശക്തമായ സമ്മര്‍ദ്ദവും, ഇടിവും കാരമവുമാണ് മാരുതി അടക്കമുള്ള കമ്പനികള്‍ ഉത്പ്പാദനം കുറക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടുള്ളത്. തുടര്‍ച്ചായി അഞ്ചാം മാസവും ഉത്പ്പാദനം കുറക്കാനുള്ള കടുത്ത തീരുമാനമാണ് കമ്പനി ഇപ്പോള്‍ എടുത്തിട്ടുള്ളത്.

 ഓഗസ്‌റ് 1 മുതല്‍ എസ്ബിഐ സേവനചാര്‍ജുകള്‍ ഒഴിവാക്കുന്നു ഓഗസ്‌റ് 1 മുതല്‍ എസ്ബിഐ സേവനചാര്‍ജുകള്‍ ഒഴിവാക്കുന്നു

സൂപ്പര്‍ കാരി എല്‍സിവി ഉള്‍പ്പെടെയുള്ള മൊത്തം വാഹന ഉത്പാദനം കഴിഞ്ഞ മാസം 15.6 ശതമാനം കുറച്ചുകൊണ്ട് 1,11,917 യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് 1,32,616 യൂണിറ്റായിരുന്നു.മൊത്തം വാഹന ഉത്പാദനം കഴിഞ്ഞ മാസം 1,09,641 യൂണിറ്റായിരുന്നു. 2018 ജൂണില്‍ 1,31,068 യൂണിറ്റില്‍ നിന്ന് 16.34 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.കമ്പനിയുടെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട വാഹനങ്ങളുടെ ഉത്പ്പാദനം കുറക്കാന്‍ തന്നെയാണ് ഇപ്പോള്‍ തീരുമാനം എടുത്തിട്ടുള്ളത്. വിപണി രംഗത്തെ നേട്ടമനുസരിച്ച് മാത്രമേ കൂടുതല്‍ വാഹനങ്ങളുടെ ഉതപ്പാദനം നടത്തുവെന്നാണ് കമ്പനി ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. വിപണിയില്‍ നേട്ടം കൊയ്യാന്‍ സാധിക്കാത്തത് മൂലം വാഹനങ്ങള്‍ ഫാക്ടറികളില്‍ കെട്ടിക്കിടക്കുന്നുമുണ്ട്.

മാരുതിയ്ക്ക് ഇത് എന്തുപറ്റി? നേട്ടമില്ല, ഉത്പാദനം വെട്ടിക്കുറയ്ക്കുന്നു

ഓട്ടോ നിര്‍മ്മാതാക്കള്‍ കുറച്ചുകാലമായി മാന്ദ്യം നേരിടുന്നു. മാന്ദ്യം കമ്പനികളെ അവരുടെ ഉല്‍പാദന ഷെഡ്യൂളുകള്‍ മാര്‍ക്കറ്റ് ഡിമാന്‍ഡുമായി ക്രമീകരിക്കാന്‍ പ്രേരിപ്പിച്ചു.കണക്കുകള്‍ പ്രകാരം അഞ്ച് ലക്ഷത്തിലധികം വാഹനങ്ങള്‍ ഫാക്ടറികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വില്‍പ്പനയില്‍ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് മിക്ക വാഹനങ്ങളും ഫാക്ടറികളിലാണുള്ളത്. 30 ലക്ഷത്തില്‍ കൂടുതല്‍ ഇരു ചക്ര വാഹനങ്ങളും ഫാക്ടറികളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (എം ആന്‍ഡ് എം), ടാറ്റ മോട്ടോഴ്‌സ് എന്നിവയും ഇന്‍വെന്ററികള്‍ വെട്ടിക്കുറയ്ക്കാനുള്ള വിപണിയുടെ ആവശ്യകതയ്ക്ക് അനുസൃതമായി ഉല്‍പാദനം ക്രമീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട

English summary

Maruti Suzuki slashes production by 16 percentage in June posts fifth cut in a row

Maruti Suzuki slashes production by 16 percentage in June posts fifth cut in a row
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X