രുചികരമായ ജയില്‍ ഭക്ഷണം ഇനിമുതല്‍ ഓണ്‍ലൈനിലും;127 രൂപയ്ക്ക് കിടിലന്‍ കോംബോ ലഞ്ചുമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രുചികരമായ ജയില്‍ ഭക്ഷണം ഇനിമുതല്‍ നിങ്ങളുടെ വീടുകളിലെത്തും.ഓണ്‍ലൈന്‍ വഴി നിങ്ങള്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം.ജയില്‍ കോംബോ ലഞ്ചുമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ നിങ്ങളിലേക്ക് എത്തുകയാണ്. ചിക്കന്‍ ബിരിയാണിയും മൂന്ന് ചപ്പാത്തിയും കോഴിക്കറിയും ഒരു ബോട്ടില്‍ മിനറല്‍ വാട്ടര്‍ കൂടെ അല്‍പം മധുരവും 127 രൂപയ്ക്ക് വീട്ടിലെത്തിക്കും.

 

വിപണിയില്‍ നേട്ടമുണ്ടായില്ല, മാരുതി സുസൂക്കി ഉത്പ്പാദനം വെട്ടിക്കുറച്ചു

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുമായി കൈകോര്‍ത്താണ് വിയ്യൂര്‍ ജയിലിലെ ഫ്രീഡം ഫുഡ് ഫാക്ടറിയില്‍ നിന്നുള്ള ഓണ്‍ലൈന്‍ ഭക്ഷണ വിതരണം.300 ഗ്രാം ബിരിയാണി റൈസ്, റോസ്റ്റഡ് ചിക്കന്‍ ലെഗ് പീസ്, മൂന്ന് ചപ്പാത്തി, ചിക്കന്‍ കറി, മിനറല്‍ വാട്ടര്‍, കപ്കേക്ക്, സലാഡും അച്ചാറുമാണ് ലഞ്ച് പൊതിയില്‍ ഉണ്ടാവുക. വെള്ളം വേണ്ടെങ്കില്‍ 117 രൂപ നല്‍കിയാല്‍ മതിയാവും.

രുചികരമായ ജയില്‍ ഭക്ഷണം ഇനിമുതല്‍ ഓണ്‍ലൈനിലും; കിടിലന്‍ കോംബോ ലഞ്ചുമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍

ഫ്രീഡം കോംബോ ലഞ്ച് എന്ന പേരിലുള്ള ഓണ്‍ലൈന്‍ വിതരണം ഈ മാസം 11 ന് ആരംഭിക്കും.ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ 10 മിനിറ്റിനുള്ളില്‍ വിഭവസമൃദ്ധമായ ലഞ്ച് വീട്ടിലെത്തും.രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു മണി വരെയാണ് ഭക്ഷണം ലഭിക്കുക. ആദ്യഘട്ടത്തില്‍ ജയിലിന്റെ ആറു കിലോമീറ്റര്‍ ചുറ്റളവിലാണ് സേവനം ലഭ്യമാകുന്നത്.

ഋഷിരാജ് സിംഗ് ജയില്‍ ഡി.ജി.പിയായി ചുമതലയേറ്റെടുത്ത ശേഷം നല്‍കിയ നിര്‍ദേശപ്രകാരമാണ് ജയില്‍ കോംബോ ലഞ്ച് ഒരുങ്ങുന്നത്. പ്രത്യേക ടിന്നുകളില്‍ പാക്ക് ചെയ്യുന്ന ഭക്ഷണം പേപ്പര്‍ ബാഗിലാണ് ലഭിക്കുക.

Read more about: swiggy online
English summary

Now place order for jail food online

Now place order for jail food online
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X