ചെറുകിട, ഇടത്തരം കമ്പനികളെ ഉയര്‍ത്തുന്നതിന് കോര്‍പ്പറേറ്റ് നികുതി നിരക്കില്‍കുറവ്‌ വരുത്തും: നിര്‍മ്മല സീതാരാമന്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: രാജ്യത്തെ കോര്‍പ്പറേഷന്‍ നികുതി നിരക്ക് 25 ശതമാനമായി കുറയ്ക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ നീക്കം ചെറുകിട, ഇടത്തരം കമ്പനികള്‍ക്ക് ഉത്തേജനം നല്‍കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. 250 കോടി രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികള്‍ക്ക് 25 ശതമാനം കുറഞ്ഞ നിരക്കില്‍ നികുതി ഏര്‍പ്പെടുത്തുമെന്നും പ്രമുഖ സാമ്പത്തിക വിദഗ്ധരുമായും വ്യവസായിയുമായും നടത്തിയ ബജറ്റ് വട്ട മേശസമ്മേളനത്തില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞു.

 
ചെറുകിട, ഇടത്തരം കമ്പനികളെ ഉയര്‍ത്തുന്നതിന് കോര്‍പ്പറേറ്റ് നികുതി നിരക്കില്‍കുറവ്‌ വരുത്തും

നിലവിലെ 30 ശതമാനത്തില്‍ നിന്ന് 25 ശതമാനം കുറഞ്ഞ നിരക്കില്‍ കോര്‍പ്പറേറ്റ് നികുതി ഈടാക്കുമെന്ന് 2019 ലെ കേന്ദ്ര ബജറ്റില്‍ ധനകാര്യ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇത് ഏകദേശം 7,000 കോടി രൂപയുടെ വരുമാന പ്രവചനത്തിലേക്ക് നയിക്കും.

ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ (എസ്എംഇ) 99.7 ശതമാനം കുറഞ്ഞ കോര്‍പ്പറേറ്റ് നികുതിയും ഉള്‍പ്പെടുത്തുമെന്ന് ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഇല പട്‌നായിക് ചോദിച്ച ചോദ്യത്തിന് മറുപടിയായി എഫ് എം സീതാരാമന്‍ പറഞ്ഞു. ബാക്കി 0.3 ആണ് നികുതി ഏര്‍പ്പെടുത്തുന്നതില്‍ വ്യത്യാസം വരുത്തുന്നത്, അവര്‍ പറഞ്ഞു.നികുതി പരിധി 250 ല്‍ നിന്ന് 400 കോടിയായി ഉയര്‍ത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാവരേയും പരിരക്ഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് സീതാരാമന്‍ പറഞ്ഞു

ഫിക്സ‍ഡ് ഡിപ്പോസിറ്റിന് നിങ്ങളുടെ ബാങ്കിൽ ലഭിക്കുമോ 8.95% പലിശ? നിക്ഷേപിക്കേണ്ടത് എവിടെ?

250 കോടി രൂപ വരെ വാര്‍ഷിക വിറ്റുവരവ് ഉള്ള കമ്പനികള്‍ക്ക് മാത്രമാണ് നിലവില്‍ 25 ശതമാനം കുറഞ്ഞ നിരക്ക് ബാധകമാകുന്നത്. 400 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവുള്ള എല്ലാ കമ്പനികളെയും ഉള്‍പ്പെടുത്താന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നുവെന്ന്''സീതാരാമന്‍ ലോക്കിലെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

English summary

reduction in corporate tax rate to boost small medium size companies nirmala sitharaman

reduction in corporate tax rate to boost small medium size companies nirmala sitharaman
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X