പുത്തന്‍ ബിസിനസ് തന്ത്രങ്ങളുമായി വാള്‍മാര്‍ട്ട് ; ഇന്ത്യയില്‍ കൂടുതല്‍ കച്ചവടകേന്ദ്രങ്ങള്‍ തുറക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോള കുത്തക കമ്പനിയായ വാള്‍മാര്‍ട്ട് ഇന്ത്യയിലെ ബിസിനസ് ശൃംഖല വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. ബിസിനസ് ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിനും ശേഖരണത്തിനുമുളള കൂടുതല്‍ കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ തുറക്കാനാണ് പദ്ധതി. തുടക്കത്തില്‍ വടക്കേ ഇന്ത്യയിലായിരിക്കും കച്ചവടകേന്ദ്രങ്ങള്‍ ആരംഭിക്കുക.

 
പുത്തന്‍ ബിസിനസ് തന്ത്രങ്ങളുമായി വാള്‍മാര്‍ട്ട് ; ഇന്ത്യയില്‍ കൂടുതല്‍ കച്ചവടകേന്ദ്രങ്ങള്‍ തുറക്കും

നിലവില്‍ മാന്‍ഡിസില്‍ നിന്നാണ് പഴങ്ങളും പച്ചക്കറികളും വാള്‍മാര്‍ട്ടിന് ലഭിക്കുന്നത്. ഇതിനുപകരം ഇന്ത്യയിലെ കര്‍ഷകരില്‍ നിന്ന് നേരിട്ട് വിഷമയമല്ലാത്ത പഴങ്ങളും പച്ചക്കറികളും ശേഖരിക്കാനാണ് വാള്‍മാര്‍ട്ട് പദ്ധതിയിടുന്നത്. ഇതിനായി ഒരു വിതരണശൃംഖല ഒരുക്കാനാണ് വാള്‍മാര്‍ട്ടിന്റെ തീരുമാനം. ഉരുളക്കിഴങ്ങ്, ഉളളി, വെളുത്തുളളി തുടങ്ങിയ പച്ചക്കറികളെ ഉള്‍ക്കൊളളിച്ചായിരിക്കും വിതരണശൃംഖല രൂപപ്പെടുത്തുന്നത്. ഇതൊരു തുടക്കം മാത്രമാണെന്നും വരും നാളുകളില്‍ ബിസിനസ് കൂടുതല്‍ വ്യാപിപ്പിക്കാാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വാള്‍മാര്‍ട്ട് ഇന്ത്യ സിഇഒ ക്രിഷ് അയ്യര്‍ പറഞ്ഞു.

ഓഹരി വിപണി ഇന്നും തകർന്നടിഞ്ഞു; നിഫ്റ്റി 11500 പോയിന്റിന് താഴെ

കര്‍ഷകരില്‍ നിന്നും ഉത്പ്പന്നങ്ങള്‍ നേരിട്ട് ശേഖരിച്ച് മൊത്തവിതരണകേന്ദ്രങ്ങളിലൂട വില്പന നടത്തി അഞ്ചുവര്‍ഷത്തിനുളളില്‍ ഇന്ത്യയിലെ ബിസിനസ് രംഗത്ത് വന്‍ വികസനം കൈവരിക്കുമെന്നായിരുന്നു 2018ല്‍ വാള്‍മാര്‍ട്ടിന്റെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ ദ്രുതഗതിയില്‍ കച്ചവടകേന്ദ്രങ്ങള്‍ തുടങ്ങാനാണ് ശ്രമം. കമ്പനിയുടെ ഇന്ത്യയിലെ 25ാമത്തെ സ്റ്റോറാണ് അടുത്തിടെ ഇന്‍ഡോറില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുളളത്.

Read more about: walmart india business
English summary

Walmart India to start fresh food business

Walmart India to start fresh food business
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X