സ്വിസ് ബാങ്കിൽ ഇപ്പോൾ നിക്ഷേപം നടത്തുന്നവർക്കും മുമ്പ് നടത്തിയിട്ടുള്ളവർക്കും മുട്ടൻ പണി വരുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കള്ളപ്പണത്തിനെതിരായ കേന്ദ്ര സർക്കാരിന്റെ പോരാട്ടം തുടരുന്നു. വിദേശത്ത് നിക്ഷേപം നടത്തിയിട്ടുള്ള മുഴുവൻ ഇന്ത്യക്കാരുടെയും വിവരങ്ങൾ ഉടൻ പുറത്താകും. കഴിഞ്ഞ വർഷങ്ങളിൽ പിൻവലിച്ചത് ഉൾപ്പെടെ സ്വിസ് ബാങ്ക് അക്കൗണ്ടുകളുള്ള എല്ലാ ഇന്ത്യക്കാരുടെയും വിവരങ്ങൾ സെപ്റ്റംബറിൽ പുറത്തു വിടുമെന്നാണ് റിപ്പോർട്ട്. വിശദമായ സാമ്പത്തിക വിവരങ്ങളടങ്ങുന്ന റിപ്പോർട്ട് ആയിരിക്കും പുറത്തു വിടുക. ബാങ്ക് അക്കൗണ്ട് നമ്പര്‍, അക്കൗണ്ടില്‍ അവശേഷിക്കുന്ന തുക ഉള്‍പ്പടെയുളള കാര്യങ്ങളാണ് വെളിപ്പെടുത്തുക.

 

ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ

ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ

ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ (എഇഒഐ) സംവിധാനത്തിലൂടെയുളള വിവര കൈമാറ്റമാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിരിക്കുന്നത്. വാര്‍ഷിക അടിസ്ഥാനത്തില്‍ ഈ വിവരങ്ങള്‍ ഇന്ത്യയിലെ നികുതി വകുപ്പിന് കൈമാറുമെന്നാണ് സ്വിറ്റ്സര്‍ലാന്‍ഡ് സാമ്പത്തിക മന്ത്രാലയ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ മുതലാകും വാര്‍ഷിക അടിസ്ഥാനത്തിൽ നടപടികൾ ആരംഭിക്കുക. കഴിഞ്ഞ വര്‍ഷം അക്കൗണ്ട് റദ്ദാക്കിയവരുടെയും വിവരങ്ങള്‍ ഇത്തരത്തില്‍ ലഭ്യമാക്കും.

നേരത്തെ പുറത്തുവിട്ട വിവരങ്ങൾ

നേരത്തെ പുറത്തുവിട്ട വിവരങ്ങൾ

കഴിഞ്ഞ മാസം 100 ഓളം ഇന്ത്യക്കാരായ സ്വിസ് ബാങ്ക് നിക്ഷേപകരുടെയും ഇന്ത്യൻ സ്ഥാപനങ്ങളുടെയും വിശദാംശങ്ങൾ ഇന്ത്യയുമായി പങ്കിട്ടിരുന്നു. റിയല്‍ എസ്റ്റേറ്റ്, ധനകാര്യ സേവനങ്ങള്‍, ടെലകോം, സാങ്കേതികവിദ്യ, ടെക്‌സ്റ്റൈല്‍സ്, ജ്വല്ലറി തുടങ്ങിയ മേഖലകളിലെ വിവിധ കമ്പനികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തികളായിരുന്നു ഇവരിലേറെയും. അന്ന് പ്രസിദ്ധീകരിച്ച പട്ടികയില്‍ മുഴുവന്‍ പേര്‍ നല്‍കപ്പെട്ടവര്‍ കുറവാണ്. ചുരുക്ക പേരുകൾ മാത്രമാണ് പ്രസിദ്ധീകരിച്ചിരുന്നത്.

വി. മുരളീധരന്റെ മറുപടി

വി. മുരളീധരന്റെ മറുപടി

ഇന്ത്യക്കാരുടെ പേരിൽ സ്വിറ്റ്‌സർലൻഡിൽ കൈവശമുള്ള സാമ്പത്തിക അക്കൗണ്ടുകളെക്കുറിച്ച് സെപ്റ്റംബർ മുതൽ ഇന്ത്യക്ക് സ്വപ്രേരിത അടിസ്ഥാനത്തിൽ വിവരങ്ങൾ ലഭിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ലോക്സഭയിൽ ഉയർന്ന ചോദ്യത്തിന് രേഖാമൂലം മറുപടി നൽകി. കൂടാതെ, ഇന്ത്യ-സ്വിറ്റ്സർലൻഡ് നികുതി ഉടമ്പടി പ്രകാരം കേസുകൾക്കാവശ്യമായ മറ്റ് വിവരങ്ങളും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി ആരോപണ വിധേയരായ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങളും പട്ടികയിൽ ഉൾപ്പെട്ടേക്കാം.

വിവരങ്ങൾ പുറത്തുവിടുമോ?

വിവരങ്ങൾ പുറത്തുവിടുമോ?

സ്വിസ് ബാങ്ക് നിക്ഷേപകരുടെ പേരുകൾ സർക്കാർ വെളിപ്പെടുത്തുമോയെന്ന ചോദ്യത്തിന് വിവരങ്ങൾ അന്വേഷണത്തിന്റെ ഭാ​ഗമായി ചിലപ്പോൾ രഹസ്യമായി സൂക്ഷിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച ശേഷം നികുതി ദായകർക്കെതിരെ നികുതി സംബന്ധമായ നടപടികളും സർക്കാർ സ്വീകരിക്കും. ഐഡന്റിഫിക്കേഷൻ, അക്കൗണ്ട്, സാമ്പത്തിക വിശദാംശങ്ങൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് വിവരങ്ങൾ തരം തിരിക്കുക.

വിവരങ്ങൾ എന്തൊക്കെ?

വിവരങ്ങൾ എന്തൊക്കെ?

നിക്ഷേപം നടത്തിയിരിക്കുന്ന വ്യക്തിയുടെ വ്യക്തി​ഗത വിശദാംശങ്ങളായ പേര്, വിലാസം, ജനനത്തീയതി, നികുതി തിരിച്ചറിയൽ നമ്പർ എന്നിവയും അക്കൗണ്ട് വിവരങ്ങളായ അക്കൗണ്ട് നമ്പറും ധനകാര്യ സ്ഥാപനത്തിന്റെ പേരും വിലാസവും പുറത്തു വിടുന്ന വിവരങ്ങളിൽ ഉൾപ്പെടും. സാമ്പത്തിക വിവരങ്ങളിൽ പലിശ വരുമാനം, ലാഭവിഹിതം, മറ്റ് സാമ്പത്തിക വരുമാനം, ചില ഇൻഷുറൻസ് പോളിസികളിൽ നിന്നുള്ള രസീതുകൾ, ക്രെഡിറ്റ് ബാലൻസുകൾ, സാമ്പത്തിക ആസ്തി വിൽപ്പനയിൽ നിന്നുള്ള വരുമാനം എന്നിവയും ഉൾപ്പെടും.

malayalam.goodreturns.in

English summary

All Indians With Swiss Bank Accounts Will Be Released In September

All Indians with Swiss bank accounts, including those who had withdrawn in previous years, will be released in September.
Story first published: Thursday, July 11, 2019, 12:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X