പ്രധാനമന്ത്രി ജൻധൻ അക്കൗണ്ടിൽ പണം കുമിഞ്ഞു കൂടുന്നു; ഒരു ലക്ഷം കോടി കടന്നു, പുതിയ കണക്കുകൾ പുറത്ത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രധാനമന്ത്രി ജൻധൻ അക്കൗണ്ടിൽ നിക്ഷേപ തുക കുതിച്ചുയരുന്നു. പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ടിലെ ആകെ നിക്ഷേപം ഒരു ലക്ഷം കോടി കഴിഞ്ഞതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പുതിയ കണക്ക് പ്രകാരം രാജ്യത്തെ 36.06 കോടി പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ടുകളിലായി 1,00,495.94 കോടി രൂപയാണ് ഉള്ളത്. വെറും അഞ്ച് വർഷം മുമ്പ് മോദി സർക്കാർ ആരംഭിച്ച ജൻ ധൻ ബാങ്ക് അക്കൗണ്ടുകളിലാണ് ഇപ്പോൾ നിക്ഷേപ തുക ഒരു ലക്ഷം കോടി കടന്നിരിക്കുന്നത്.

നിക്ഷേപം കുതിച്ചുയരുന്നു
 

നിക്ഷേപം കുതിച്ചുയരുന്നു

ജൻധൻ അക്കൗണ്ടുകളിലെ നിക്ഷേപം തുടർച്ചയായി ഉയരുന്നുവെന്നാണ് കണക്ക് വ്യക്തമാക്കുന്നത്. ജൂൺ ആറിന് 99,649.84 കോടി ആയിരുന്നു ആകെ നിക്ഷേപം. ഒരാഴ്ച മുൻപ് 99,232.71 കോടി ആയി മാറി. എന്നാൽ ഏറ്റവും പുതിയ കണക്ക് അനുസരിച്ച് നിക്ഷേപ തുക 1,00,495.94 കോടി രൂപയിലാണ് എത്തിയിരിക്കുന്നത്. ജൂലൈ 3 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. റുപേ ഡെബിറ്റ് കാർഡിന്റെയും ഓവർ ഡ്രാഫ്റ്റിന്റെയും അധിക സവിശേഷതകളുള്ള ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകളാണ് പിഎംജെഡിവൈ പ്രകാരം തുറന്ന അക്കൗണ്ടുകൾ.

നിക്ഷേപ തുക ഇല്ലാത്ത അക്കൗണ്ടുകൾ

നിക്ഷേപ തുക ഇല്ലാത്ത അക്കൗണ്ടുകൾ

ജൻധൻ അക്കൗണ്ടുകളിൽ ഒരു രൂപ പോലും നിക്ഷേപം ഇല്ലാത്ത അക്കൗണ്ടുകളുടെ എണ്ണം 5.10 കോടിയിൽ നിന്ന് 5.07 കോടിയായി കുറഞ്ഞെന്ന് ഈയിടെ ധനകാര്യ മന്ത്രാലയം ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ അക്കൗണ്ട് ഉടമകൾക്കുള്ള അപകട ഇൻഷുറൻസ് തുക ഒരു ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷമാക്കി ഉയർത്തിയിരുന്നു. എന്നാൽ 2018 ആഗസ്റ്റ് 28 ന് ശേഷം അക്കൗണ്ട് തുറന്നവർയ്ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.

തുടക്കം 2014ൽ

തുടക്കം 2014ൽ

നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഏറ്റവും ജനപ്രിയ പദ്ധതികളില്‍ ഒന്നാണ് പ്രധാനമന്ത്രി ജന്‍ ധന്‍ യോജന. ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ 2014 ആഗസ്റ്റ് 28ന് പ്രധാനമന്ത്രി ജന്‍ ധന്‍ യോജന പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതി പ്രകാരം ഉപഭോക്താക്കൾക്ക് സൗജന്യമായി ബാങ്ക് അക്കൗണ്ട് ലഭിക്കും. മാത്രമല്ല ഈ അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തേണ്ട ആവശ്യവുമില്ല.

ഓവർ ഡ്രാഫ്റ്റ് പരിധി ഉയർത്തി

ഓവർ ഡ്രാഫ്റ്റ് പരിധി ഉയർത്തി

ജൻ ധൻ അക്കൗണ്ടുകളുടെ ഓവർ ഡ്രാഫ്റ്റ് പരിധി 10,000 രൂപയായും സർക്കാർ ഉയർത്തിയിരുന്നു. ഒരു കുടുംബത്തിൽ ഒരാൾക്ക് എങ്കിലും എന്നത് മാറ്റി, ബാങ്ക് അക്കൗണ്ട് ഇല്ലാത്ത എല്ലാവർക്കും അക്കൗണ്ട് എന്ന നിലയിലേയ്ക്ക് പദ്ധതിയെ എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ജൻ ധൻ അക്കൗണ്ട് ഉടമകളിൽ 50 ശതമാനവും സ്ത്രീകളാണ്. അടിസ്ഥാന സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, വായ്പകളുടെ ലഭ്യത, പണമടയ്ക്കൽ സൗകര്യം, ഇൻഷുറൻസ്, ദുർബല വിഭാഗങ്ങൾക്കും കുറഞ്ഞ വരുമാനക്കാർക്കും പെൻഷൻ എന്നിങ്ങനെയുള്ള വിവിധ സേവനങ്ങൾ ഈ അക്കൗണ്ട് വഴി നടത്താം.

സർക്കാർ ആനുകൂല്യങ്ങൾ

സർക്കാർ ആനുകൂല്യങ്ങൾ

സര്‍ക്കാര്‍ പദ്ധതികളനുസരിച്ച് ലഭിക്കുന്ന ആനുകൂല്യങ്ങളും സബ്സിഡികളും ജൻധൻ അക്കൌണ്ടിൽ നേരിട്ട് ലഭിക്കും. ഇവ ലഭിക്കാൻ മറ്റ് അക്കൌണ്ടുകളേക്കാൾ മികച്ചത് ജൻധൻ അക്കൗണ്ടാണ്. പണം കൈമാറുന്നതിനുള്ള ഓണ്‍ലൈന്‍ സൗകര്യത്തോടെയുള്ള അക്കൗണ്ടാണിത്. കൂടാതെ റുപേ കാര്‍ഡും സൗജന്യമായി ലഭിക്കും. ഇത് പണമിടപാടുകൾ കൂടുതൽ സു​ഗമമാക്കും.

malayalam.goodreturns.in

English summary

Jan Dhan Accounts Deposit Crosses Rs 1 Lakh Crore

According to the latest report, the total investment in Prime Minister Jandhan Yojana's accounts has crossed Rs 1 lakh crore.
Story first published: Thursday, July 11, 2019, 7:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X