ധനമന്ത്രി നിർമ്മല സീതാരാമന്റെ അത്താഴ വിരുന്ന് ബഹിഷ്കരിച്ച് മാധ്യമപ്രവർത്തകർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാധ്യമ പ്രവർത്തകർക്ക് ധനമന്ത്രാലയത്തിൽ വിലക്ക് ഏർപ്പെടുത്തിയതിൽ പ്രധിഷേധിച്ച് ധനമന്ത്രിയുടെ ബജറ്റ് അത്താഴ വിരുന്നിൽ പങ്കെടുക്കില്ലെന്ന് ഒരു കൂട്ടം മാധ്യമ പ്രവർത്തകർ അറിയിച്ചു. സര്‍ക്കാര്‍ അംഗീകൃത മാധ്യമപ്രവര്‍ത്തകരെ പോലും മുന്‍ നിയമനമില്ലാതെ നോര്‍ത്ത് ബ്ലോക്കില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നാണ് ധനമന്ത്രാലയത്തിന്റെ പുതി തീരുമാനം. ഇതിൽ പ്രതിഷേധിച്ചാണ് ഒരു കൂട്ടം മാധ്യമ പ്രവർത്തകർ അത്താഴ വിരുന്നിൽ നിന്ന് വിട്ടു നിൽക്കുന്നത്.

ബജറ്റ് സമയത്തെ നിയന്ത്രണം
 

ബജറ്റ് സമയത്തെ നിയന്ത്രണം

ബജറ്റിനു മുന്നോടിയായി രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി ഇത്തരത്തില്‍ നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. എന്നാൽ ബജറ്റ് അവതരണത്തിനു തൊട്ടടുത്ത ദിവസം തന്നെ ഈ നിയന്ത്രണം എടുത്ത് കളയുകയാണ് പതിവ്. ഇത്തവണ ഇപ്പോഴും നിയന്ത്രണങ്ങൾ നിലനിൽക്കുന്നതാണ് മാധ്യമ പ്രവർത്തകർ ധനമന്ത്രിയുടെ വിരുന്ന് സത്ക്കാരം പോലും ബഹിഷ്കരിക്കാൻ കാരണം. നിലവില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലും വിദേശകാര്യ മന്ത്രാലയത്തിലും മറ്റ് അന്വേഷണ, റെഗുലേറ്ററി ഓഫീസുകളിലും മാത്രമേ മുന്‍കൂര്‍ നിയമനത്തിന്റെ ആവശ്യമുള്ളൂ.

മാധ്യമ പ്രവർത്തകർ പങ്കെടുക്കില്ല

മാധ്യമ പ്രവർത്തകർ പങ്കെടുക്കില്ല

ധനമന്ത്രാലത്തോടുള്ള പ്രതിഷേധത്തിന്റെ ഭാ​ഗമാണ് ഇന്ന് (ജൂലൈ 12 ന്) രാത്രി 8 മണിക്ക് ഡൽഹിയിലെ താജ്മഹൽ ഹോട്ടലിൽ നിർമല സീതാരാമൻ ആതിഥേയത്വം വഹിക്കുന്ന വാർഷിക ബജറ്റ് വിരുന്ന് സത്ക്കാരത്തിൽ നിന്ന് നൂറിലധികം മാധ്യമപ്രവർത്തകർ വിട്ടു നിൽക്കുന്നത്. മാധ്യമ പ്രവർത്തകർ സത്ക്കാരത്തിൽ പങ്കെടുക്കില്ലെന്ന് ഇക്കാര്യത്തോട് അടുത്ത വൃത്തങ്ങളാണ് അറിയിച്ചിരിക്കുന്നത്.

ധനമന്ത്രാലയത്തിന്റെ പ്രസ്താവന

ധനമന്ത്രാലയത്തിന്റെ പ്രസ്താവന

പത്രപ്രവര്‍ത്തകര്‍ക്ക് പാര്‍ലമെന്റ് നോര്‍ത്ത് ബ്ലോക്കിലെ ധനമന്ത്രാലയ കാര്യാലയത്തില്‍ വിലക്കൊന്നുമില്ല. പക്ഷേ മുന്‍കൂട്ടി അനുവാദം വാങ്ങിയ ശേഷം മാത്രമേ അകത്തുകയറാനാകൂ എന്ന് ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്റെ ഓഫീസ് പുറത്തിറക്കിയ പുതിയ പ്രസ്താവനയില്‍ പറയുന്നു. എല്ലാ പത്രപ്രവര്‍ത്തകര്‍ക്കും വേണ്ട സൗകര്യങ്ങള്‍ നോര്‍ത്ത് ബ്ലോക്കിന്റെ ഗേറ്റിനു വെളിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും, എയര്‍ കണ്ടീഷന്‍ ചെയ്ത കാത്തിരിപ്പുമുറിയും വെള്ളവും ഇടവേളകളില്‍ ചായയും കാപ്പിയും നല്‍കാനും ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനും വേണ്ട സൌകര്യങ്ങളും അവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നു.

എന്താണ് പിഐബി അം​ഗീകാരം

എന്താണ് പിഐബി അം​ഗീകാരം

ആഭ്യന്തര മന്ത്രാലയ സുരക്ഷാ മേഖലയ്ക്ക് കീഴിലുള്ള കെട്ടിടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് പ്രസ് ഇന്‍ഫൊര്‍മേഷന്‍ ബ്യൂറോ അക്രഡിറ്റേഷൻ കാർഡ് സാധുവാണ്. ഉദ്യോഗ് ഭവൻ, നിർമ്മൻ ഭവൻ, നിതി ആയോഗ് തുടങ്ങി വിവിധ മന്ത്രാലയങ്ങളിലും മിക്കവാറും എല്ലാ സർക്കാർ കെട്ടിടങ്ങളും പി‌ഐ‌ബി അംഗീകൃത പത്രപ്രവർത്തകർക്ക് സൗജന്യമായി പ്രവേശനം അനുവദിക്കും. ധനമന്ത്രാല ഉദ്യോ​ഗസ്ഥർ മാധ്യമപ്രവർത്തകരുമായി ബന്ധപ്പെടാതിരിക്കാനാണ് ഇത്തരം നടപടികളെന്ന് ഒരു മുതിർന്ന് മാധ്യമ പ്രവർത്തകൻ വ്യക്തമാക്കി.

malayalam.goodreturns.in

English summary

Journalists To Boycott Nirmala Sitharaman’s Budget Dinner Today

The finance minister's budget dinner would not be attended by a group of journalists.
Story first published: Friday, July 12, 2019, 11:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X