ബോളിവുഡ് നടി സൊനാക്ഷി സിൻഹയ്ക്ക് എതിരെ സാമ്പത്തിക വഞ്ചനാ കേസ്, പൊലീസ് വീട്ടിലെത്തി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബോളിവുഡ് നടി സൊനാക്ഷി സിൻഹയ്ക്ക് എതിരെ സാമ്പത്തിക വഞ്ചനാ കേസ്. അന്വേഷണത്തിനായി മൊറാദാബാദിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സംഘം മുംബൈയിലെ സോനാക്ഷി സിൻഹയുടെ വീട്ടിലെത്തി. കഴിഞ്ഞ വർഷം 24 ലക്ഷം രൂപയുടെ ബുക്കിംഗ് അഡ്വാൻസ് സ്വീകരിച്ച ശേഷം ഡൽഹിയിലെ ഒരു പരിപാടിക്ക് നടി പങ്കെടുത്തില്ലെന്നാണ് സംഘാടകൻ പൊലീസിൽ നൽകിയിരിക്കുന്ന പരാതി.

ഇന്ന് വീണ്ടും പൊലീസ് എത്തും
 

ഇന്ന് വീണ്ടും പൊലീസ് എത്തും

വഞ്ചനാ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഉത്തർപ്രദേശിലെ മൊറാദാബാദിലാണ്. വ്യാഴാഴ്ച യുപി പോലീസ് മുംബൈയിലെ ജുഹു പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സഹായത്തോടെ സോനാക്ഷിയുടെ വീട്ടിലെത്തി. പോലീസ് എത്തുമ്പോൾ സോനാക്ഷി വീട്ടിൽ ഉണ്ടായിരുന്നില്ല, അതിനാൽ കുറച്ച് മണിക്കൂറുകൾ കാത്തിരുന്ന ശേഷമാണ് പൊലീസ് മടങ്ങിയത്. പൊലീസ് ഇന്ന് വീണ്ടും നടിയുടെ വീട് സന്ദർശിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.

കേസ് ഇങ്ങനെ

ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയടക്കം നാലു പേര്‍ക്കെതിരെയാണ് വഞ്ചനാക്കുറ്റത്തിന് കേസ് എടുത്തിരിക്കുന്നത്. നവംബര്‍ 24നാണ് കേസിനാസ്പദമായ പരാതി ലഭിക്കുന്നത്. ന്യൂഡല്‍ഹിയിലെ ഒരു പുരസ്‌കാര ദാന ചടങ്ങില്‍ സൊനാക്ഷി സിന്‍ഹ അതിഥിയായെത്തണമെന്നറിയിച്ച് ഒരു സ്വകാര്യ കമ്പനിക്ക് 24 ലക്ഷം രൂപ നല്‍കിയെന്നാണ് പ്രമോദ് ശര്‍മ്മ എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉടമയുടെ പരാതി പ്രകാരം പറയുന്നത്. എന്നാല്‍ തുക കൈപ്പറ്റി, ചടങ്ങിനെത്തുമെന്ന് ഉറപ്പു നല്‍കിയെങ്കിലും താരം എത്തിയില്ല.

അക്കൗണ്ടിലേയ്ക്ക് പണം ട്രാൻസ്ഫർ ചെയ്തു

ആകെ 37 ലക്ഷം രൂപയാണ് നടിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത് എന്നാണ് മൊറാദാബാദ് സ്വദേശിയായ കമ്പനി ഉടമ പരാതിപ്പെടുന്നത്. അഭിഷേക്, മാളവിക ധൂമില്‍, എഡ്ഗര്‍ എന്നിവരാണ് നടിക്കൊപ്പം കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള മറ്റ് മൂന്ന് പേര്‍. മുംബൈ നിവാസികളാണിവര്‍.

കേസ് കെട്ടിച്ചമച്ചത്

അതേസമയം കേസ് സംബന്ധിച്ച ആരോപണം സൊനാക്ഷി സിൻഹയുടെ പ്രതിച്ഛായ അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടി മാത്രമുള്ളതാണെന്ന് നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഒൻപതു വർഷത്തെ കരിയറിൽ, സത്യസന്ധതയോടും ആത്മാർത്ഥതയോടും കൂടി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂവെന്നും നിലവിലെ ആരോപണം പൂർണ്ണമായും അസത്യവും അടിസ്ഥാനരഹിതവുമാണെന്നും നടിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ഒളിക്കാൻ ഒന്നുമില്ലാത്തതിനാൽ അന്വേഷണ ഉദ്യോ​ഗസ്ഥരുമായി പൂർണമായും സഹകരിക്കുമെന്നും ഇവർ വ്യക്തമാക്കി.

സൊനാക്ഷി സിൻഹ

ഹിന്ദി ചലച്ചിത്രനടൻ ശത്രുഘ്നൻ സിൻഹയുടെയും, പൂനം സിൻഹയുടെയും മകളാണ് സൊനാക്ഷി. ആദ്യം കോസ്റ്റ്യൂം ഡിസൈനറായിരുന്ന സൊനാക്ഷി സിൻഹ, 2010 ൽ പുറത്തിറങ്ങിയ ദബാംഗ് എന്ന ആക്ഷൻ ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡും കരസ്ഥമാക്കി. 2010-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു ഇത്.

malayalam.goodreturns.in

English summary

Police Visit Sonakshi Sinha's House For Cheating Case Inquiry

Financial cheating case against Bollywood actress Sonakshi Sinha A team of police officers from Moradabad visited Sonakshi Sinha's home in Mumbai to investigate.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Get Latest News alerts from Malayalam Goodreturns

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more