പാസ്‌പോര്‍ട്ടിനായി ഇനി അധികം കാത്തിരിക്കേണ്ട; 24 മണിക്കൂറില്‍ തത്കാല്‍ പാസ്‌പോര്‍ട്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: വിദേശ യാത്ര നടത്തുന്നതിനും മറ്റുമായി പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച് ദിവസങ്ങളുടെയും ആഴ്ചകളുടെയും കാത്തിരിക്കുന്ന പഴയ രീതിക്ക് വിരാമം. അതിവേഗം പാസ്‌പോര്‍ട്ട് ലഭ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് കേന്ദ്ര സര്‍ക്കാര്‍.

 

റെയിൽവേ സ്റ്റേഷനുകൾ ഇനി എയർപോർട്ടുകൾക്ക് തുല്യമാകും, മോദി സർക്കാരിന്റെ സൂപ്പർ പദ്ധതി ഇങ്ങനെ

സാധാരണ പാസ്‌പോര്‍ട്ടിന് 11 ദിവസം

സാധാരണ പാസ്‌പോര്‍ട്ടിന് 11 ദിവസം

ഇതിന്റെ ഭാഗം ഒരു ദിവസം കൊണ്ട് തത്കാല്‍ പാസ്പോര്‍ട്ട് ലഭ്യമാക്കുന്ന സംവിധാനം നടപ്പാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ലോക്സഭയില്‍ പറഞ്ഞു. സാധാരണ അപേക്ഷകര്‍ക്ക് 11 ദിവസം കൊണ്ട് ഒറിജിനല്‍ പാസ്പോര്‍ട്ട് കൈയ്യില്‍ കിട്ടുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തത്ക്കാല്‍ പാസ്‌പോര്‍ട്ടിന് ഒറ്റ ദിവസം

തത്ക്കാല്‍ പാസ്‌പോര്‍ട്ടിന് ഒറ്റ ദിവസം

പോലിസ് വെരിഫിക്കേഷന്‍ ആവശ്യമില്ലാത്ത കേസുകളിലാണ് ഒരു ദിവസം കൊണ്ട് ലഭിക്കുക. അപേക്ഷ നല്‍കിയ ദിവസം കഴിഞ്ഞുള്ള അടുത്ത ദിവസം പാസ്‌പോര്‍ട്ട് ലഭിക്കും. എന്നാല്‍ പോലിസ് പരിശോധന ആവശ്യമായ കേസുകളില്‍ അപേക്ഷ നല്‍കിയ ശേഷമുള്ള മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ കൊണ്ട് പാസ്‌പോര്‍ട്ട് ലഭ്യമാക്കുമെന്നും വിദേശകാര്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

വെരിഫിക്കേഷന്‍ ആപ്ലിക്കേഷന്‍ വഴി

വെരിഫിക്കേഷന്‍ ആപ്ലിക്കേഷന്‍ വഴി

പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിലെ അഴിമതിയും കാലതാമസവും ഒഴിവാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ 731 പോലിസ് കേന്ദ്രങ്ങളില്‍ അപേക്ഷകരുടെ സൂക്ഷ്മപരിശോധന നടത്തുന്നതിനായുള്ള പ്രത്യേക ആപ്ലിക്കേഷന്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതുവഴി പോലിസ് വെരിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എളുപ്പത്തില്‍ നിര്‍വഹിക്കാനാവുമെന്നും മന്ത്രി വ്യക്തമാക്കി.

വിപുലമായ സൗകര്യങ്ങള്‍

വിപുലമായ സൗകര്യങ്ങള്‍

പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഇപ്പോള്‍ രാജ്യത്ത് 36 പാസ്പോര്‍ട്ട് കേന്ദ്രങ്ങളും 412 പോസ്റ്റ് ഓഫിസ് പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങളും 93 പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളുമാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി ലോക്സഭയയെ അറിയിച്ചു. പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം ഇല്ലെന്നും പൂര്‍ണമായും സര്‍ക്കാരിന് കീഴിലാണ് അവ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വിവിധ തരം പാസ്‌പോര്‍ട്ടുകള്‍

വിവിധ തരം പാസ്‌പോര്‍ട്ടുകള്‍

1967 ലെ പാസ്പോര്‍ട്ട് ആക്ട് പ്രകാരം ഇന്ത്യയില്‍ നിന്നും പുറത്തേക്ക് വിമാനം വഴി യാത്ര ചെയ്യാന്‍ പാസ്പോര്‍ട്ട് നിര്‍ബന്ധമാണ്. സാധാരണ പാസ്പോര്‍ട്ട്, ഔദ്യോഗിക പാസ്പോര്‍ട്ട്, നയതന്ത്ര പാസ്പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, ഐഡന്റിറ്റി ആവശ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് എന്നിങ്ങനെ വിവിധ തരത്തിലുള്ള പാസ്പോര്‍ട്ടുകളാണ് ഇന്ത്യാ സര്‍ക്കാര്‍ അനുവദിക്കുന്നത്.

ഓണ്‍ലൈന്‍ അപേക്ഷകര്‍ ശ്രദ്ധിക്കേണ്ടത്

ഓണ്‍ലൈന്‍ അപേക്ഷകര്‍ ശ്രദ്ധിക്കേണ്ടത്

പാസ്‌പോര്‍ട്ടിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന ഇ-ഫോം പൂരിപ്പിച്ച ശേഷം വെബ്‌സൈറ്റില്‍ തന്നെ അപ് ലോഡ് ചെയ്യണം. ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഇ-ഫോം പൂരിപ്പിച്ച് പാസ്‌പോര്‍ട്ട് ഓഫീസിലോ സേവാ കേന്ദ്രങ്ങളിലോ ചെന്നാല്‍ അപേക്ഷ സ്വീകരിക്കില്ല. ഓണ്‍ലൈനായല്ലാതെ അപേക്ഷിക്കുന്നവര്‍ അവര്‍ക്കായുള്ള പ്രത്യേക ഫോമില്‍ തന്നെ വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കണമെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പാസ്‌പോര്‍ട്ട് വിഭാഗം വ്യക്തമാക്കി.

English summary

tatkal passport in one day

tatkal passport in one day
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X