വാള്‍മാര്‍ട്ട് സിഇഒ കേന്ദ്ര വാണിജ്യ മന്ത്രിയെ കണ്ടു; എന്താണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ആഗോള റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ട് ഇന്റര്‍നാഷനലിന്റെ പ്രസിഡന്റും സിഇഒയുമായ ജൂഡിത്ത് മക്കെന്ന കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തി. മെയ്ഡ് ഇന്‍ ഇന്ത്യ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ത്വരിതപ്പെടുത്തുമെന്ന് കൂടിക്കാഴ്ചയില്‍ വാള്‍മാര്‍ട്ട് മേധാവി വാഗ്ദാനം നല്‍കിയതായി കേന്ദ്രമന്ത്രി ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു.

 

പ്രാദേശിക വ്യവസായങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും ഇത് ഏറെ സഹായകരമാവുമെന്നും പ്രാദേശിക വിപണിയുടെ പുരോഗതിക്ക് ഇത് ഇടവരുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചില്ലറ വ്യാപാര രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള നിബന്ധനകള്‍ നികുതി വരകുത്തിക്കൊണ്ടുള്ള ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് വാള്‍മാര്‍ട്ട് തലവന്റെ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയെന്ന കാര്യം പ്രസക്തമാണ്.

വാള്‍മാര്‍ട്ട് സിഇഒ കേന്ദ്ര വാണിജ്യ മന്ത്രിയെ കണ്ടു; എന്താണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്?

ബെന്‍ടണ്‍വില്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ടിന് രാജ്യത്ത് 23 കാഷ് ആന്റ് കാരി സ്റ്റോറുകളുണ്ട്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെ പിന്തുണയ്ക്കുന്നതില്‍ വാള്‍മാര്‍ട്ടിനുള്ള താല്‍പര്യം മന്ത്രിയുമായി ചര്‍ച്ച ചെയ്യാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കവെ മക്കെന്ന പറഞ്ഞു.

അടുത്ത കാലത്തായി ആഗോള ഇ കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്പ്കാര്‍ട്ടിനെ സ്വന്തമാക്കിയ വാള്‍മാര്‍ട്ട്, രാജ്യത്തെ ഇ കൊമേഴ്‌സ് നയങ്ങളുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇക്കാര്യം കൂടി മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായാണ് വിലയിരുത്തപ്പെടുന്നത്. വിദേശ ഇ കൊമേഴ്‌സ് കമ്പനികള്‍ക്ക് നിക്ഷേപമുള്ള കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് ഓണ്‍ലൈന്‍ മാര്‍ക്കറ്റിലൂടെ വില്‍പ്പന നടത്തുന്നത് കഴിഞ്ഞ ഫെബ്രുവരി മുതല്‍ വിലക്കിക്കൊണ്ട് കേന്ദ്ര വാണിജ്യ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.

ജ്വല്ലറികളിൽ സ്വർണത്തിന് മുൻകൂട്ടി കാശ് നിക്ഷേപിച്ചിട്ടുണ്ടോ? ഇത്തരം പദ്ധതികൾ ഉടൻ നിരോധിക്കും

കമ്പോള വിലയെ സ്വാധീനിക്കുന്ന രീതിയില്‍ ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ തങ്ങളുടെ സ്വന്തം ഷോറൂമുകള്‍ രാജ്യത്ത് പ്രവര്‍ത്തിപ്പിക്കരുതെന്നും ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളായ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ രംഗത്തെത്തിയിരുന്നു.

English summary

walmart ceo meets piyush goyal

walmart ceo meets piyush goyal
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X