സ്വന്തമായി ഓഫീസ് തുടങ്ങാൻ പ്ലാനുണ്ടോ? ഈ 10 സ്ഥലങ്ങളിൽ തുടങ്ങിയാൽ പോക്കറ്റ് കാലിയാകും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തമായി ഒരു ബിസിനസ് തുടങ്ങുക, സ്വന്തം സ്ഥാപനം ആരംഭിക്കുക തുടങ്ങിയവയൊക്കെ നിങ്ങളിൽ ചിലരുടെ എങ്കിലും സ്വപനമായിരിക്കാം. എന്നാൽ ഇത്തരം സ്വപ്നങ്ങൾ വിജയകരമായി നടപ്പിലാക്കണമെങ്കിൽ ചില അടിസ്ഥാന കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഇത്തരത്തിൽ പുതിയ ഓഫീസ് ആരംഭിക്കാനുള്ള പദ്ധതിയെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് താഴെ പറഞ്ഞിരിക്കുന്നത്. പ്രമുഖ റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ സിബിആര്‍ഇ സൗത്ത് ഏഷ്യയുടെ പഠന പ്രകാരം ലോകത്തിലെ ഏറ്റവും ചെലവേറിയ ഓഫീസ് സ്പേസ് ഈ ന​ഗരങ്ങളിലാണ്.

ഏറ്റവും ചെലവേറിയ ന​ഗരങ്ങൾ
 

ഏറ്റവും ചെലവേറിയ ന​ഗരങ്ങൾ

ഓഫീസ് ആരംഭിക്കാൻ ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ ന​ഗരങ്ങളുടെ പട്ടികയാണ് സിബിആര്‍ഇ സൗത്ത് ഏഷ്യ പുറത്തു വിട്ടിരിക്കുന്നത്. ഇതനുസരിച്ച് ലോകത്തിലെ ഏറ്റവും ചെലവേറിയ ഓഫീസ് സ്പേസ് ഹോങ്കോങ് സെന്‍ട്രലാണ്. ചതുരശ്ര അടിക്ക് 332 ഡോളറാണ് ഹോങ്കോങ് സെന്‍ട്രലിലെ ഓഫീസ് സ്പേസ് നിരക്ക്. പട്ടികയിൽ രണ്ടാം സ്ഥാനം ലണ്ടനാണ്. ഏറ്റവും ചെലവേറിയ ന​ഗരങ്ങളിൽ മൂന്നാം സ്ഥാനവും ഹോങ്കോങിലെ കൊവ്‍ലൂണിലാണ്.

പട്ടിക ഇങ്ങനെ

  • ഹോങ്കോംഗ് (സെൻട്രൽ), ഹോങ്കോംഗ്
  • ലണ്ടൻ (വെസ്റ്റ് എൻഡ്), യുണൈറ്റഡ് കിംഗ്ഡം
  • ഹോങ്കോംഗ്
  • ന്യൂയോർക്ക് (മിഡ്‌ടൗൺ-മാൻഹട്ടൻ), യുഎസ്
  • ബീജിംഗ് (ഫിനാൻസ് സ്ട്രീറ്റ്) ചൈന
  • ബീജിംഗ് (സിബിഡി).ചൈന
  • ന്യൂയോർക്ക് (മിഡ്‌ടൗൺ-സൗത്ത് മാൻഹട്ടൻ) യുഎസ്
  • ടോക്കിയോ, ജപ്പാൻ
  • ന്യൂഡൽഹി (കൊണാട്ട് പ്ലേസ്-സിബിഡി), ഇന്ത്യ
  • ലണ്ടൻ (സിറ്റി), യുണൈറ്റഡ് കിംഗ്ഡം
  • ഡൽഹിയും പട്ടികയിൽ

    ലോകത്തിലെ ഏറ്റവും ചെലവേറിയ ഓഫീസ് സ്പേസ് വിപണിയില്‍ ഇന്ത്യയിൽ നിന്ന് രാജ്യ തലസ്ഥാനമായ ഡൽഹിയും ഉൾപ്പെട്ടിട്ടുണ്ട്. ഡൽഹിയിലെ കൊണാട്ട് പ്ലെയ്സില്‍ ഓഫീസ് സ്പേസ് സ്ഥാപിക്കാന്‍ ചതുരശ്ര അടിക്ക് 143.97 ഡോളറാണ് നിരക്ക്. ലോകത്തെ ഏറ്റവും ചെലവേറിയ ഒന്‍പതാമത്തെ ഓഫീസ് സ്പേസാണ് കൊണാട്ട് പ്ലെയ്‍സിലേത്.

    ഇന്ത്യയിലെ മറ്റ് ചെലവേറിയ ന​ഗരങ്ങൾ

    ലോകത്തിലെ ഏറ്റവും ചെലവേറിയ 50 കേന്ദ്രങ്ങളില്‍ മുംബൈയിലെ ബാന്ദ്ര കുര്‍ള സമുച്ചയവും നരിമാന്‍ പോയിന്‍റും ഉള്‍പ്പെട്ടിട്ടുണ്ട്. ബാന്ദ്ര കുര്‍ള സമുച്ചയത്തിന് ചതുരശ്ര അടിക്ക് 90.37 ഡോളറും നരിമാന്‍ പോയിന്‍റിന് 68.38 ഡോളറുമാണ് നിരക്ക്. ലോകത്തിലെ ഏറ്റവും ചെലവേറിയ 10 ഓഫീസ് വിപണികളില്‍ ആറും ഏഷ്യയിലാണെന്നും സിബിആര്‍ഇ സൗത്ത് ഏഷ്യയുടെ പഠനത്തില്‍ പറയുന്നു.

malayalam.goodreturns.in

English summary

World's Top 10 Expensive Office Markets

According to a study by CBRE South Asia, a leading real estate consulting firm, the world's most expensive office space is in these cities
Story first published: Friday, July 12, 2019, 13:48 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Get Latest News alerts from Malayalam Goodreturns

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more