ബാങ്കിംഗ്, ഫാം ഉല്‍പ്പന്നങ്ങള്‍ക്കായി ബാങ്ക് ഓഫ് ബറോഡ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്ക് ഓഫ് ബറോഡ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ബാങ്കിംഗ്, കാര്‍ഷിക അനുബന്ധ ഉല്‍പ്പന്നങ്ങക്കായി ഒരു ഓണ്‍ലൈന്‍ വിപണി ആരംഭിക്കാന്‍ പദ്ധതിയിടുന്നു. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ കാറ്റലോഗ് മാനേജുമെന്റ്, വാങ്ങല്‍ മാനേജുമെന്റ് വിലനിര്‍ണ്ണയം, പ്രമോഷന്‍, മറ്റ് സേവനങ്ങള്‍ എന്നിവയില്‍ വ്യാപാരികള്‍ക്ക് സഹായം നല്‍കുന്നതിന് 'ഡിജിറ്റല്‍ കൊമേഴ്സ് പ്ലാറ്റ്‌ഫോം' വിതരണം ചെയ്യുന്നതിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്ക് ബിഡ്ഡുകള്‍ ക്ഷണിച്ചു.

ഇന്ത്യയ്ക്ക് ആ നേട്ടം കൈവരിക്കാന്‍ ഇനി ഏറെ കാത്തിരിക്കേണ്ടിവരില്ല

ഓണ്‍ലൈന്‍ ഡിജിറ്റല്‍ കഴിവുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തില്‍, ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഒരു വിപണന കേന്ദ്രം സൃഷ്ടിച്ച് ബാങ്ക് തന്ത്രം മെനയുന്നു. ''ഡിജിറ്റല്‍ കൊമേഴ്സ് പ്ലാറ്റ്ഫോം വിതരണം ചെയ്യുന്നതിനും ബാങ്ക് തീരുമാനിച്ച പ്രകാരം ഒന്നിലധികം ഉപയോഗങ്ങള്‍ക്ക് നടപ്പാക്കുന്നതിന് പിന്തുണ നല്‍കുന്നതിനും ബാങ്ക് ഒരു പര്‍ട്ട്‌നറെ തേടുന്നു,'' ബാങ്ക് ഓഫ് ബറോഡയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്

ബാങ്കിംഗ്, ഫാം ഉല്‍പ്പന്നങ്ങള്‍ക്കായി ബാങ്ക് ഓഫ് ബറോഡ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം  ആരംഭിക്കുന്നു

 

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ വിവിധതരം ബാങ്കിംഗ് സേവനങ്ങളും കാര്‍ഷിക അനുബന്ധ ഉല്‍പ്പന്നങ്ങളും വാഗ്ദാനം ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്നും കാര്‍ഷിക വിഭാഗത്തില്‍ കാര്‍ഷിക വിള വായ്പ, കാര്‍ഷിക യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, വിത്തുകള്‍, വളങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നല്‍കാന്‍ ബാങ്ക് നിര്‍ദ്ദേശിക്കുന്നു. ബാങ്കിംഗ് സേവനങ്ങളെ സംബന്ധിച്ചിടത്തോളം, ഇവ സ്വര്‍ണം, എല്ലാത്തരം ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍, സര്‍ക്കാര്‍ സ്വര്‍ണ്ണ ബോണ്ടുകള്‍ പോലുള്ള നിക്ഷേപ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കെതിരായ വായ്പയും നല്‍കും.

ബാങ്ക് ഓഫ് ബറോഡ അതിന്റെ പ്രോജക്റ്റിനായി അന്വേഷിക്കുന്ന പാര്‍ട്ട്‌നര്‍ ഉപഭോക്തൃ ആവശ്യങ്ങള്‍, പെരുമാറ്റം, ഉല്‍പ്പന്നങ്ങളുടെ ക്രോസ്-സെല്ലിംഗ്, സബ് സെല്ലിംഗ്, ഡിജിറ്റല്‍ സെക്യൂരിറ്റി മാനേജ്‌മെന്റ്, അഡൈ്വസറി മാനേജ്‌മെന്റ്, പബ്ലിസിറ്റി മാനേജ്‌മെന്റ്, ലൊക്കേഷന്‍ അധിഷ്ഠിതം എന്നിവ കണ്ടെത്തുന്നതിനുള്ള അനലിറ്റിക്‌സ് ഉപയോഗിക്കും. ഇതിനായി ബാങ്കിനെ സമീപിക്കാവുന്ന അവസാന തീയതി 2019 ജൂലൈ 26 ആണ്.

English summary

Bank Of Baroda To Launch Online Platform For Banking Farm Products

Bank Of Baroda To Launch Online Platform For Banking Farm Products
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X