കുടുംബത്തോടൊപ്പം ​ഗൾഫിൽ പോകാം; യുഎഇയിൽ കുട്ടികൾക്ക് ഇനി സൗജന്യ വിസ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ വിനോദസഞ്ചാരികളുടെ എണ്ണം തരതമ്യേന കുറയുന്ന സമയത്ത് കൂടുതല്‍ പേരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതിയുടെ ഭാ​ഗമായി യുഎഇയിൽ ഇന്ന് മുതൽ കുട്ടികൾക്ക് സൗജന്യ വിസ അനുവദിക്കും. രക്ഷിതാക്കള്‍ക്കൊപ്പം യുഎഇ സന്ദര്‍ശിക്കുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് ഇത്തരത്തിൽ സൗജന്യ വിസ അനുവദിക്കുക. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

 

സൗജന്യ വിസ കാലാവധി

സൗജന്യ വിസ കാലാവധി

എല്ലാ വര്‍ഷവും ജൂലൈ 15 മുതല്‍ സെപ്തംബര്‍ 15 വരെയായിരിക്കും വിദേശികൾക്ക് ഈ ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ വര്‍ഷം സെപ്തംബറിൽ യുഎഇ മന്ത്രിസഭ കുട്ടികള്‍ക്ക് സൗജന്യ വിസ അനുവദിക്കാനുള്ള തീരുമാനമെടുത്തിരുന്നു. എന്നാൽ ഇതുവരെ നടപ്പിലാക്കിയിരുന്നില്ല. പുതിയ തീരുമാനം നടപ്പാകുന്ന ആദ്യ വര്‍ഷമാണിത്. ഇനി മുതല്‍ എല്ലാ വര്‍ഷവും ഈ കാലയളവില്‍ കുട്ടികൾക്ക് വിസ സൗജന്യമായിരിക്കും.

വിസ നിരക്ക്

വിസ നിരക്ക്

ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുമ്പോള്‍ ഒരാള്‍ക്ക് 14 ദിവസത്തെ എക്സ്‍പ്രസ് ടൂറിസ്റ്റ് വിസയ്ക്ക് 497 ദിര്‍ഹവും 30 ദിവസം കാലാവധിയുള്ള മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസയ്ക്ക് 917 ദിര്‍ഹവുമാണ് ഫീസ്. കൂടുതല്‍ സന്ദര്‍ശകരെ രാജ്യത്തേക്ക് എത്തിക്കാന്‍ ഈ തീരുമാനത്തിലൂടെ സാധിക്കുമെങ്കിലും വലിയ തോതില്‍ വിദേശികളെത്താന്‍ സാധ്യത കുറവാണെന്നാണ് ട്രാവല്‍, ടൂറിസം രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിലയിരുത്തല്‍.

അവധിക്കാല യാത്രകൾ

അവധിക്കാല യാത്രകൾ

കാരണം സ്കൂൾ അവധിക്കാലം നോക്കിയാണ് സന്ദർശകരിൽ അധികവും യുഎഇയിൽ എത്താറുള്ളത്. ഏറ്റവുമധികം സഞ്ചാരികളെത്തുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന്, ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സ്കൂള്‍ അവധി സമയത്താണ് കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്നത്. എന്നാൽ യുഎഇയിൽ നിലവിൽ കുട്ടികൾക്ക് സൗജന്യ വിസ അനുവദിക്കുന്നത് ജൂലൈ 15 മുതല്‍ സെപ്തംബര്‍ 15 വരെയുള്ള ഒരു മാസക്കാലമാണ്.

നിബന്ധനകൾ

നിബന്ധനകൾ

  • യാത്രചെയ്യുന്ന രക്ഷിതാവ് ടൂറിസ്റ്റ് വിസയിലായിരിക്കണം.
  • രക്ഷിതാവിന്റെ വിസയുടെ കാലാവധി പ്രശ്നമല്ല
  • 30 ദിവസത്തെ ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ക്കും, 90 ദിവസത്തെ ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ക്കും ഈ ആനൂകൂല്യം ലഭിക്കും.
  • ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പിന്റെ www.ica.gov.ae എന്നിവ വഴിയോ, സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയോ ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം.

malayalam.goodreturns.in

English summary

Free UAE Visa For Children

In UAE will be given free visa from now on as part of a plan to attract more people to the country when the number of tourists is declining.
Story first published: Monday, July 15, 2019, 13:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X