റെയിൽവേ, കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നഷ്ടം, പിഎഫ് പലിശ നിരക്ക് വെട്ടിക്കുറച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധനകാര്യ മേഖലയിലെ മൊത്തത്തിലുള്ള പലിശ നിരക്ക് കുറയ്ക്കലിന്റെ ഭാ​ഗമായി സർക്കാർ ജനറൽ പ്രൊവിഡന്റ് ഫണ്ടിന്റെയും (ജിപിഎഫ്) മറ്റ് സമാന ഫണ്ടുകളുടെയും പലിശ നിരക്ക് വെട്ടിക്കുറച്ചു. ജൂലൈ-സെപ്റ്റംബർ ത്രൈമാസത്തിലെ പലിശ നിരക്കാണ് നിലവിൽ കുറച്ചിരിക്കുന്നത്. ഈ മൂന്ന് മാസക്കാലം 7.9% പലിശ നിരക്കായിരിക്കും ലഭിക്കുക. കഴിഞ്ഞ പാദത്തിൽ 8 ശതമാനമായിരുന്നു ജനറൽ പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക്.

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും റെയിൽ‌വേ, പ്രതിരോധ വകുപ്പ് ജീവനക്കാരുടെയും പ്രൊവിഡൻറ് ഫണ്ടുകളിലാകും ഈ പലിശ നിരക്ക് ബാധകമാകുക. 2019 ജൂലൈ 1 മുതൽ 2019 സെപ്റ്റംബർ 30 വരെയുള്ള പലിശ നിരക്കാണ് ഇത്തരത്തിൽ പരിഷ്കരിച്ചിരിക്കുന്നത്. ധനമന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.

 

കാശിന് അത്യാവശ്യമുണ്ടോ? ഇക്കാര്യങ്ങൾക്ക് ആണെങ്കിൽ പിഎഫ് തുക പിൻവലിക്കാം

റെയിൽവേ, കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നഷ്ടം, പിഎഫ് പലിശ നിരക്ക് വെട്ടിക്കുറച്ചു

ജനറൽ പ്രൊവിഡന്റ് ഫണ്ട് (കേന്ദ്ര സേവനങ്ങൾ), കോൺ‌ട്രിബ്യൂട്ടറി പ്രൊവിഡൻറ് ഫണ്ട് (ഇന്ത്യ), അഖിലേന്ത്യാ സേവന പ്രൊവിഡന്റ് ഫണ്ട്, സംസ്ഥാന റെയിൽ‌വേ പ്രൊവിഡൻറ് ഫണ്ട്5. ജനറൽ പ്രൊവിഡന്റ് ഫണ്ട് (പ്രതിരോധ സേവനങ്ങൾ), ഇന്ത്യൻ ഓർഡനൻസ് വകുപ്പ് പ്രൊവിഡന്റ് ഫണ്ട്, ഇന്ത്യൻ ഓർഡനൻസ് ഫാക്ടറീസ് വർക്ക്മെൻസ് പ്രൊവിഡന്റ് ഫണ്ട്, ഇന്ത്യൻ നേവൽ ഡോക്ക്യാർഡ് വർക്ക്മെൻസ് പ്രൊവിഡന്റ് ഫണ്ട്, 9. പ്രതിരോധ സേവന ഓഫീസർമാരുടെ പ്രൊവിഡന്റ് ഫണ്ട്, സായുധ സേനാ പേഴ്‌സണൽ പ്രൊവിഡന്റ് ഫണ്ട് എന്നിവയുടെ പലിശ നിരക്കുകളാണ് കുറച്ചിരിക്കുന്നത്.

ഒക്ടോബർ - ഡിസംബർ പാദത്തിൽ സർക്കാർ നേരത്തെ ജിപിഎഫിന്റെ പലിശ നിരക്ക് ഉയർത്തിയിരുന്നു, അതിനുശേഷം നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല. ജൂലൈ-സെപ്റ്റംബർ പിപിഎഫ്, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം എന്നിവയുൾപ്പെടെ ചില ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക സർക്കാർ കുറച്ചിരുന്നു. 10 ബേസിസ് പോയിൻറ് വീതമാണ് പലിശ കുറച്ചത്. ജൂലൈ-സെപ്റ്റംബർ പാദത്തിലെ പിപിഎഫിന് പലിശ നിരക്ക് 8 ശതമാനത്തിൽ നിന്ന് 7.9 ശതമാനമായാണ് കുറച്ചത്. ശമ്പളക്കാർക്ക് പിഎഫിനേക്കാൾ നേട്ടമുണ്ടാക്കാം വിപിഎഫിലൂടെ; നിക്ഷേപം നടത്തേണ്ടത് എങ്ങനെ?

malayalam.goodreturns.in

Read more about: pf പിഎഫ്
English summary

കേന്ദ്ര സർക്കാർ, റെയിൽവേ ജീവനക്കാരുടെ ജനറൽ പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് വെട്ടിക്കുറച്ചു

Interest rates for General Provident Fund (GPF) and other similar funds have been slashed. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more