18 മാസത്തിനുള്ളില്‍ ആമസോണ്‍ പ്രൈം ഉപയോക്താക്കളുടെ എണ്ണം ഇരട്ടിയാക്കി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂന്ന് വര്‍ഷം മുമ്പ് സമാരംഭിച്ച ആമസോണ്‍ പ്രൈം കഴിഞ്ഞ 18 മാസത്തിനുള്ളില്‍ ഇന്ത്യയിലെ ഉപയോക്താക്കളുടെ എണ്ണം ഇരട്ടിയാക്കിയെന്ന് ഇന്ത്യയിലെ പ്രൈം ഹെഡ് അക്ഷയ് സാഹി പറഞ്ഞു. ''കഴിഞ്ഞ 18 മാസത്തിനുള്ളില്‍ ഞങ്ങളുടെ അംഗത്വം ഇരട്ടിയായി. ഇതില്‍ നിന്ന് നിങ്ങള്‍ക്ക് വളരെയധികം മുന്നേറ്റമുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിയും, ''സാഹി അടുത്തിടെ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു

18 മാസത്തിനുള്ളില്‍ ആമസോണ്‍ പ്രൈം ഉപയോക്താക്കളുടെ എണ്ണം ഇരട്ടിയാക്കി

 

എന്നാല്‍ ഉപയോക്താക്കളുടെ എണ്ണത്തിന്റെ യഥാര്‍ത്ഥ കണക്കുകള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ റെഡ്‌സീറിന്റെ അഭിപ്രായത്തില്‍ ഇന്ത്യയിലെ ആമസോണ്‍ പ്രൈമിന് 10 ദശലക്ഷം ഉപയോക്താക്കളുണ്ട്. 40 ശതമാനം ഉപയോക്താക്കള്‍ മാത്രമാണ് അംഗത്വത്തിനായി പണമടയ്ക്കുന്നത്. ഇ-കൊമേഴ്സ് മൂല്യ നിര്‍ദ്ദേശത്തിന് പകരം 30 ശതമാനം ഉപയോക്താക്കള്‍ വീഡിയോകള്‍ക്കായി പ്രൈം വാങ്ങുന്നു.

പ്രവാസികളെ ബാധിക്കുന്ന ഏറ്റവും പുതിയ ആദായ നികുതി നിയമങ്ങൾ; തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

ഈ വര്‍ഷത്തെ പ്രൈം വില്‍പനയ്ക്കായി 1000 പുതിയ ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതായി കമ്പനി പ്രഖ്യാപിച്ചിരുന്നു, ആദ്യ വര്‍ഷത്തില്‍ 300 ഉം രണ്ടാം വര്‍ഷത്തില്‍ 200 എന്നിങ്ങനെയായിരുന്നു. ഈ വര്‍ഷം, ചെറുകിട, ഇടത്തരം വില്‍പ്പനക്കാരില്‍ നിന്ന് 500 ഓളം ഉല്‍പ്പന്നങ്ങള്‍ പ്ലാറ്റ്ഫോമില്‍ ഉണ്ടായിരുന്നു. ആമസോണിന്റെ സിഇഒ ജെഫ് ബെസോസ് ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് അയച്ച വാര്‍ഷിക കത്തില്‍, ആമസോണ്‍ ഇന്ത്യ രാജ്യത്ത് അതിവേഗം വളരുന്ന വിപണന കേന്ദ്രമാണെന്നും ഡെസ്‌ക്ടോപ്പിലും മൊബൈലിലും ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന സൈറ്റാണെന്ന് അഭിപ്രായപ്പെട്ടു. ആമസോണിന്റെ ചരിത്രത്തിലെ മുമ്പത്തെ ഭൂമിശാസ്ത്രത്തേക്കാള്‍ പ്രൈം ആദ്യ വര്‍ഷത്തില്‍ ഇന്ത്യയില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ത്തുവെന്നും ജെഫ് ബെസോസ് ഇന്ത്യയിലെ പ്രൈമിന്റെ വളര്‍ച്ചയെക്കുറിച്ച് പറഞ്ഞു. ആമസോണ്‍ പ്രൈമിന് നിലവില്‍ 18 രാജ്യങ്ങളിലായി 100 ദശലക്ഷത്തിലധികം അംഗങ്ങളുണ്ട്.

English summary

18 മാസത്തിനുള്ളില്‍ ആമസോണ്‍ പ്രൈം ഉപയോക്താക്കളുടെ എണ്ണം ഇരട്ടിയാക്കി

Amazon Doubles Prime User Base In 18 Months Heres What Is Driving High Growth
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more