ജിയോയെ വെല്ലുന്ന സൂപ്പർ ഓഫറുമായി ബിഎസ്എൻഎൽ; 96 രൂപയ്ക്ക് റീച്ചാർജ് ചെയ്താൽ നേട്ടങ്ങൾ നിരവധി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപഭോക്താക്കൾക്ക് കിടിലൻ ഓഫറുമായി ബിഎസ്എൻഎൽ രം​ഗത്ത്. ഏറ്റവും പുതിയ 96 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ 90 ദിവസത്തെ പ്രമോഷണൽ കാലയളവിലാണ് മികച്ച നേട്ടം ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ജൂലൈ 5 മുതലാണ് പ്രമോഷണൽ കാലയളവ് ആരംഭിച്ചത്. പ്രതിദിനം 100 എസ്എംഎസ് സന്ദേശങ്ങളും 21 ദിവസത്തേക്ക് പരിധിയില്ലാത്ത വോയ്‌സ് കോളുകളും വാഗ്ദാനം ചെയ്യുന്ന 96 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ആണ് ബി‌എസ്‌എൻ‌എൽ ഏറ്റവും ഒടുവിൽ പുറത്തിറക്കിയിരിക്കുന്നത്.

100 രൂപയിൽ താഴെയുള്ള ബി‌എസ്‌എൻ‌എൽ പ്രീപെയ്ഡ് പ്ലാൻ വസന്തം ഗോൾഡ് - പിവി 96 എന്നാണ് അറിയപ്പെടുന്നത്. 180 ദിവസത്തേക്കാണ് ഓഫറിന്റെ വാലിഡിറ്റി. എന്നാൽ ഓഫർ അനുസരിച്ചുള്ള മറ്റ് ആനുകൂല്യങ്ങൾ 21 ദിവസത്തേക്ക് മാത്രമേ ലഭിക്കൂ. ജൂലൈ ആദ്യം ബിഎസ്എൻഎൽ 'ബമ്പർ ഓഫർ' ഒക്ടോബർ വരെ നീട്ടി നൽകിയിരുന്നു. 2.2 ജിബി അധിക ദൈനംദിന ഡാറ്റ ഉപയോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്യുന്ന ഓഫറാണ് ഇത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം!! അറ്റ്‍ലസ് രാമചന്ദ്രൻ വീണ്ടും സ്വർണ വ്യാപാരത്തിലേയ്ക്ക്

ബിഎസ്എൻഎൽ: 96 രൂപയ്ക്ക് റീച്ചാർജ് ചെയ്താൽ നേട്ടങ്ങൾ നിരവധി

 

ബി‌എസ്‌എൻ‌എല്ലിന്റെ തമിഴ്‌നാട് സൈറ്റ് അനുസരിച്ച്, 96 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ‌ ഡൽഹി, മുംബൈ എന്നിവ ഒഴികെയുള്ള എല്ലാ സർക്കിളുകളിലും പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി, റോമിംഗ് വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യും. ഉപയോക്താക്കൾക്ക് ഏത് നെറ്റ്‌വർക്കിലും ലഭ്യമാകുന്ന പ്രതിദിനം 100 എസ്എംഎസ് സന്ദേശങ്ങളും ഓഫർ നൽകുന്നുണ്ട്. മുമ്പ് സൂചിപ്പിച്ചതു പോലെ തന്നെ, 180 ദിവസത്തേക്ക് പ്ലാൻ വാലിഡിറ്റി ഉണ്ടെങ്കിലും ആനുകൂല്യങ്ങൾ 21 ദിവസത്തേക്ക് മാത്രമേ ലഭിക്കൂ.

പിന്നീട് ഉപഭോക്താക്കളിൽ നിന്ന് "മിനിറ്റിന്" നിരക്ക് ഈടാക്കും. "PLAN VOICE96" എന്ന് 123 ലേക്ക് ടെക്സ്റ്റ് മെസേജ് അയച്ചാൽ പുതിയ പ്ലാൻ സജീവമാക്കാൻ വരിക്കാർക്ക് സാധിക്കും. ബിഎസ്എൻഎൽ ജീവനക്കാരുടെ ജോലിയ്ക്ക് ഭീഷണി; ചെലവ് ചുരുക്കാൻ പിരിച്ചുവിടൽ

malayalam.goodreturns.in

English summary

ഉപഭോക്താക്കൾക്ക് കിടിലൻ ഓഫറുമായി വീണ്ടും ബിഎസ്എൻഎൽ

BSNL customers a hot offer. Customers get the best of the 90-day promotional period of the latest Rs 96 prepaid plan. Read in malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more