യുഎഇയിൽ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കും ഇനി കുടുംബത്തെ കൂടെ കൂട്ടാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎഇയിൽ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്കും ഇനി കുടുംബത്തെ കൂടെ കൂട്ടാം. വരുമാനം മാത്രം മാനദണ്ഡമാക്കി പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമമാണ് യുഎഇയിൽ ഭേദഗതി ചെയ്തിരിക്കുന്നത്. പുതിയ നിയമ പ്രകാരം കുറഞ്ഞ ശമ്പളമുള്ള തൊഴിലാളികള്‍ക്കും ആനുകൂല്യം ലഭിക്കും. ഫാമിലി സ്പോൺ‌സർ‌ഷിപ്പ് നടപ്പിലാക്കിയതോടെ ആശ്രിതരെ സ്പോൺ‌സർ‌ ചെയ്യുന്നതിന് ഇനി പ്രവാസികളുടെ പ്രൊഫഷണൽ‌ ശീർ‌ഷകങ്ങൾ‌ തടസ്സമാകില്ല.

 

ശമ്പള പരിധി ഇങ്ങനെ

ശമ്പള പരിധി ഇങ്ങനെ

4000 ദിര്‍ഹം പ്രതിമാസ വരുമാനമുള്ള എല്ലാ വിദേശികള്‍ക്കും ഇനി കുടുംബത്തെ കൂടെ കൊണ്ടുവരാം എന്നാണ് പുതിയ നിയമം. കമ്പനി വക താമസ സൗകര്യമുണ്ടെങ്കില്‍ 3000 ദിര്‍ഹം ശമ്പളമായി ലഭിക്കുന്നവർക്കും കുടുംബത്തെ കൊണ്ടുവരാം. പുരുഷനോ സ്ത്രീക്കോ പതിനെട്ടു വയസ്സിനു താഴെയുള്ള കുട്ടികളെ ഉള്‍പ്പെടെയാണ് പുതിയ നിയമം അനുസരിച്ച് സ്‌പോണ്‍സര്‍ ചെയ്യാനാകുന്നത്. വിവാഹിതരല്ലാത്ത 18 വയസ്സിന് മുകളിലുള്ള പെണ്‍മക്കള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

പ്രവാസികൾക്ക് ആശ്വാസം

പ്രവാസികൾക്ക് ആശ്വാസം

നേരത്തെ ചില ജോലി ചെയ്യുന്നവര്‍ക്ക് വരുമാനമുണ്ടെങ്കിലും ഫാമിലി വിസ ലഭിക്കില്ലായിരുന്നു. കുറഞ്ഞ ശമ്പളമുള്ളവര്‍ക്കും കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കുക എന്നത് പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാണ്. ഇതോടെ എല്ലാ വിഭാഗക്കാര്‍ക്കും ഫാമിലി വിസ എന്ന സ്വപ്‌നം സാധ്യമാകുകയാണെന്നാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് എമിറേറ്റ്‌സ് അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഫാമിലി വിസയിൽ കുടുംബാം​ഗങ്ങളെ കൊണ്ടു വരുമ്പോൾ എല്ലാ അംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കണം. സ്ത്രീകളാണ് സ്‌പോണ്‍സര്‍ ചെയ്യുന്നതെങ്കില്‍ ഭര്‍ത്താവിന്റെ സമ്മത പത്രവും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള സാക്ഷ്യപത്രവും വേണം. കുടുംബത്തെ കൂടെ നിര്‍ത്തുന്നതിലൂടെ പ്രവാസികള്‍ക്ക് ജീവിത സംതൃപ്തി ഉറപ്പാക്കുക എന്നതാണ് യുഎഇ ഭരണകൂടത്തിന്റെ ലക്ഷ്യം.

കുട്ടികൾക്ക് സൗജന്യ വിസ

കുട്ടികൾക്ക് സൗജന്യ വിസ

രക്ഷിതാക്കള്‍ക്കൊപ്പം യുഎഇ സന്ദര്‍ശിക്കുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇനി മുതൽ സൗജന്യ വിസയും അനുവദിക്കും. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എല്ലാ വര്‍ഷവും ജൂലൈ 15 മുതല്‍ സെപ്തംബര്‍ 15 വരെയായിരിക്കും വിദേശികൾക്ക് ഈ ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ വര്‍ഷം സെപ്തംബറിൽ യുഎഇ മന്ത്രിസഭ കുട്ടികള്‍ക്ക് സൗജന്യ വിസ അനുവദിക്കാനുള്ള തീരുമാനമെടുത്തിരുന്നു. എന്നാൽ ഇതുവരെ നടപ്പിലാക്കിയിരുന്നില്ല.

സൗജന്യ വിസയ്ക്കുള്ള നിബന്ധനകൾ

സൗജന്യ വിസയ്ക്കുള്ള നിബന്ധനകൾ

  • യാത്ര ചെയ്യുന്ന രക്ഷിതാവ് ടൂറിസ്റ്റ് വിസയിലായിരിക്കണം.
  • രക്ഷിതാവിന്റെ വിസയുടെ കാലാവധി പ്രശ്നമല്ല
  • 30 ദിവസത്തെ ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ക്കും, 90 ദിവസത്തെ ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ക്കും ഈ ആനൂകൂല്യം ലഭിക്കും.
  • ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പിന്റെ www.ica.gov.ae എന്നിവ വഴിയോ, സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയോ ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം.

malayalam.goodreturns.in

Read more about: uae visa യുഎഇ വിസ
English summary

യുഎഇയിൽ പ്രവാസികൾക്ക് ഇനി കുടുംബത്തെ കൂടെ കൂട്ടുന്നതിൽ തടസ്സമില്ല

The new sponsorship law has been amended in the UAE with income-only criteria. read in malayalam.
Story first published: Thursday, July 18, 2019, 12:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X