ആപ്പിൾ ഐഫോണിന്റെ കാലം കഴിഞ്ഞു; ആളുകൾക്ക് ഇപ്പോൾ കൂടുതൽ പ്രിയം ഈ ഫോൺ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐഫോൺ ഉപഭോക്താക്കൾ ആൻഡ്രോയിഡ് ഫോണുകളിലേക്ക് മാറുന്നതായി പഠന റിപ്പോർട്ട്. ഐ ഫോണിന് പകരം കൂടുതൽ ഉപഭോക്താക്കളും സാംസങ് തിരഞ്ഞെടുക്കുന്നതായാണ് ബാങ്ക് മൈസെലിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഐഫോൺ ട്രേഡ്-ഇൻ സൈറ്റ് വഴി ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് ആണിത്. ഉപയോഗിച്ച ഫോണുകൾ വിൽക്കാനും പുതിയതിലേക്ക് അപ്‌ഗ്രേഡു ചെയ്യാനും സഹായിക്കുന്ന ഒന്നാണിത്.

ആപ്പിൾ ഐഫോണിന്റെ കാലം കഴിഞ്ഞു; ആളുകൾക്ക് ഇപ്പോൾ കൂടുതൽ പ്രിയം ഈ ഫോൺ?

 

18.1 ശതമാനം ഐഫോൺ ഉപയോക്താക്കളും ജൂണിൽ സാംസങ് ഫോണിലേയ്ക്ക് മാറിയതായാണ് ബാങ്ക് മൈസെൽ കണ്ടെത്തിയിരിക്കുന്നത്. സി‌എൻ‌ഇടി റിപ്പോർട്ട് അനുസരിച്ച് പഠനത്തിലുണ്ടായ ഏറ്റവും ഉയർന്ന നിലയാണ് ജൂൺ മാസത്തിലേത്. ഒക്ടോബർ മുതൽ 2019 ജൂൺ വരെ 38,000 ൽ അധികം ആളുകളാണ് ഐഫോണുകൾ വിറ്റ് മറ്റ് ഫോണുകൾ വാങ്ങിയത്. ഐഫോണിന് പകരം സാംസങിനെ തിരഞ്ഞെടുത്ത ആളുകളാണ് ഏറ്റവും കൂടുതൽ.

ഗാലക്‌സി എസ് 9 ഉപയോക്താക്കളിൽ വെറും 7.7 ശതമാനം പേർ ഐഫോണിലേക്ക് മാറിയിട്ടുള്ളത്. 92.3 ശതമാനം ആളുകളും ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ (ഒ.എസ്) തന്നെയാണ് നിലനിൽക്കുന്നത്. എന്നാൽ അതേ സമയം ഐഫോൺ എക്‌സ് ഉപയോ​ഗിക്കുന്നവരിൽ 26 ശതമാനം ആളുകളും മറ്റൊരു ബ്രാൻഡിലേക്ക് മാറുന്നതായും റിപ്പോർട്ടിൽ പറയുന്നു.

malayalam.goodreturns.in

Read more about: iphone ഐഫോൺ
English summary

ഐഫോൺ ഉപഭോക്താക്കൾ ആൻഡ്രോയിഡ് ഫോണുകളിലേക്ക് മാറുന്നതായി റിപ്പോർട്ട്

IPhone consumers switch to Android phones. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more