സബ്‌സിഡി കാത്തിരുന്നവര്‍ക്ക് നിരാശ ; വാണിജ്യാവശ്യത്തിനുളള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമെന്ന് സര്‍ക്കാര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നല്‍കുന്ന സബ്‌സിഡി വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമെന്ന് കേന്ദ്രസര്‍ക്കാര്‍.സ്വകാര്യാവശ്യത്തിനായുളള വാഹനങ്ങള്‍ക്ക്‌ സബ്‌സിഡി നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്ല. വാണിജ്യാധിഷ്ഠിതമായി ഉപയോഗിക്കുന്ന വാഹനങ്ങളിലൂടെ രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി അര്‍ജുന്‍ രാം മേഘ് വാള്‍ പറഞ്ഞു.

 

നെറ്റ്ഫ്ലിക്സിലെ ഓൺലൈൻ സിനിമകൾക്ക് സെൻസർഷിപ്പ്: കേന്ദ്രം പിടിമുറുക്കുന്നു

ഇന്ത്യ-യുകെ ഇലക്ട്രിക് മൊബിലിറ്റി ഫോറം 2019 ല്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വൈദ്യുതവാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്‌ക്കരിച്ച ഫെയിം പദ്ധതിയുടെ ഭാഗമായി വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന ത്രീവീലറുകള്‍ക്കും ഫോര്‍വീലറുകള്‍ക്കുമായിരിക്കും സര്‍ക്കാര്‍ സബ്‌സിഡി നല്‍കുക. എന്നാല്‍ സ്വകാര്യാവശ്യങ്ങള്‍ക്കുളള ടൂവീലറുകള്‍ക്ക് ഇതു ബാധകമല്ല. ഇവയെ സബ്‌സിഡിയ്ക്ക് പരിഗണിക്കും.

സബ്‌സിഡി കാത്തിരുന്നവര്‍ക്ക് നിരാശ ; വാണിജ്യാവശ്യത്തിനുളള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമെന്ന് സര്‍

വാഹനങ്ങള്‍ പുറന്തളളുന്ന കാര്‍ബണ്‍ അന്തരീക്ഷത്തിലുണ്ടാക്കുന്ന മലിനീകരണം ചില്ലറയല്ല. ഇത് തടയേണ്ടത് അത്യാവശ്യമായതിനാല്‍ രാജ്യം വൈദ്യുതവാഹനങ്ങളിലേക്ക് മാറിയേ തീരൂ. ഭാവിതലമുറയെങ്കിലും വായുമലിനീകരണത്തില്‍ നിന്ന് മുക്തി തേടണമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതിവാഹനങ്ങള്‍ക്കായി വന്‍ നഗരങ്ങളില്‍ ബാറ്ററി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായി ഹെവി ഇന്‍ഡസ്ട്രി മന്ത്രാലയം താത്പര്യപത്രം ക്ഷണിച്ചുകഴിഞ്ഞു.

ആദ്യഘട്ടത്തില്‍ 1,000 സ്റ്റേഷനുകളാണ് സ്ഥാപിക്കുക. താത്പര്യപത്രം ലഭിക്കുന്നതിനനുസരിച്ച് വിവിധ നഗരങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് തീരുമാനം. ഗ്രിഡ് വഴി ബന്ധിപ്പിച്ചിട്ടുളള സൗരോര്‍ജ പ്ലാന്റ് വഴി ചാര്‍ജിങ് സ്റ്റേഷനുകളെയെല്ലാം ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി ഇലക്ട്രിക് ഹൈവേ നിര്‍മ്മാണവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

English summary

വാണിജ്യാവശ്യത്തിനുളള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമാണ് സബ്‌സിഡിയെന്ന് സര്‍ക്കാര്‍

Government asserted that subsidies on evs will be offered for commercial vehicles only
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X