വാഹനപ്രേമികളെ ജൂലൈ 25ന് നിങ്ങളെ കാത്തിരിക്കുന്നത് ഒരു സന്തോഷ വാര്‍ത്ത

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ഈ മാസം 25 ന് നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറയ്ക്കാന്‍ തീരുമാനം ഉണ്ടായേക്കും. ധനമന്ത്രി നിര്‍മല സീതാരാമന്‍ അദ്ധ്യക്ഷയാകുന്ന ജിഎസ്ടി കൗണ്‍സിലിന്റെ 36 മത് യോഗം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് നടക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കൊപ്പം സോളാര്‍ പവര്‍ ജനറേറ്റിംഗ് സിസ്റ്റം, വിന്‍ഡ് ടര്‍ബൈനുകള്‍ തുടങ്ങിയവയുടെ ജിഎസ്ടി നിരക്കുകളിലും കുറവുണ്ടായേക്കും. ഇലക്ട്രിക് വാഹനങ്ങള്‍, ഇലക്ട്രിക് ചാര്‍ജറുകള്‍, വാടകയ്ക്ക് നല്‍കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയവയുടെ ജിഎസ്ടി നിരക്കുകളും കുറച്ചേക്കും.

 

മ്യൂച്വൽ ഫണ്ടിനെക്കുറിച്ച് നിങ്ങൾക്ക് എന്തൊക്കെ അറിയാം? പണം പിൻവലിച്ചില്ലെങ്കിൽ പണി പാളുന്ന

കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനായി അവയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നികുതി നിരക്ക് കുറയ്ക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു. ഇത് പരിശോധിക്കാന്‍ കൗണ്‍സില്‍ ഒരു ഓഫീസേഴ്‌സ് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു.സംസ്ഥാന ധനമന്ത്രിമാരെ അംഗങ്ങളായ കൗണ്‍സില്‍ കഴിഞ്ഞ മാസം നടന്ന യോഗത്തില്‍ ഇലക്ട്രിക് വാഹനം, ഇലക്ട്രിക് ചാര്‍ജറുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കല്‍ എന്നിവയ്ക്കുള്ള ചരക്ക് സേവന നികുതി (ജിഎസ്ടി) ഇളവുകളുമായി ബന്ധപ്പെട്ട വിഷയം കമ്മിറ്റിക്ക് സമര്‍പ്പിച്ചിരുന്നു. കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ജൂലൈ 25 ന് കൗണ്‍സിലിന് മുന്നില്‍ സമര്‍പ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

വാഹനപ്രേമികളെ ജൂലൈ 25ന് നിങ്ങളെ കാത്തിരിക്കുന്നത് ഒരു സന്തോഷ വാര്‍ത്ത

ഇ-വാഹനങ്ങളുടെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാന്‍ കേന്ദ്രം കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.പെട്രോള്‍, ഡീസല്‍ കാറുകള്‍ക്കും ഹൈബ്രിഡ് വാഹനങ്ങള്‍ക്കുമുള്ള ജിഎസ്ടി നിരക്ക് ഇതിനകം തന്നെ 28 ശതമാനം പ്ലസ് സെസ് ആണ്.സൗരോര്‍ജ്ജ പദ്ധതികള്‍ക്കുള്ള നികുതി ഘടനയും കൗണ്‍സില്‍ പരിഗണിക്കും.സൗരോര്‍ജ്ജ പദ്ധതികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നതിനായി കരാര്‍ മൂല്യത്തിന്റെ 70 ശതമാനം ചരക്കുകളായി കണക്കാക്കുമെന്ന് സര്‍ക്കാര്‍ ഈ വര്‍ഷം ആദ്യം പറഞ്ഞിരുന്നു

Read more about: gst ജിഎസ്ടി
English summary

വാഹനപ്രേമികളെ ജൂലൈ 25ന് നിങ്ങളെ കാത്തിരിക്കുന്നത് ഒരു സന്തോഷ വാര്‍ത്ത

GST Council to Decide on Tax Cut on Electric Vehicles on July 25
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X