റെക്കോര്‍ഡ് നേട്ടവുമായി എച്ച്ഡിഎഫ്സി ബാങ്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡിന്റെ 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ജൂണ്‍മാസത്തിലവസാനിച്ച ഒന്നാം പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 21 ശതമാനം ഉയര്‍ന്നു. ജൂണ്‍ 30 ന് അവസാനിച്ച മൂന്ന് മാസത്തെ 5,568.16 കോടി രൂപയുടെ അറ്റാദായമാണ് ബാങ്ക് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ അറ്റാദായമായി രേഖപ്പെടുത്തിയത് 4,601.44 കോടി രൂപയാണ്.ബാങ്കിന്റെ അറ്റപലിശയിനത്തിലുള്ള വരുമാനത്തിലും മറ്റ് ഇനത്തിലുള്ള വരുമാനത്തിലും വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

വാഹനപ്രേമികളെ ജൂലൈ 25ന് നിങ്ങളെ കാത്തിരിക്കുന്നത് ഒരു സന്തോഷ വാര്‍ത്ത

ബാങ്കിന്റെ അറ്റ പലിശയിനത്തിലുള്ള വരുമാനത്തില്‍ 22.9 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. അറ്റ പലിശയിനത്തിലുള്ള വരുമാനമായി ഒന്നാം പാദത്തില്‍ ലഭിച്ചത് 13,294.3 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം സര്‍വീസ് ചാര്‍ജടക്കമുള്ള ഫീ ഇനത്തിലുള്ള വരുമാനത്തില്‍ 27 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഫീ ഇനത്തിലുള്ള വരുമാനമായി കിട്ടിയത് 4,970.3 കോടി രൂപയാണ് .

റെക്കോര്‍ഡ് നേട്ടവുമായി എച്ച്ഡിഎഫ്സി ബാങ്ക്

 

ബാങ്കിന്റെ കിട്ടാക്കടത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ബാങ്ക് ജൂണ്‍ മാസത്തില്‍ കൂടുതല്‍ നീക്കിയിരപ്പ് നടത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ബാങ്ക് 60 ശതമാനം തുകയാണ് കിട്ടാക്കടം പരിഹരിക്കുന്നതിന് നീക്കിവെച്ചിട്ടുള്ളത്. 2,613.66 കോടി രൂപയോളമാണ് കിട്ടാക്കടം പരിഹരിക്കുന്നിതിന് വേണ്ടി നീക്കിവെച്ചത്. അതേസമയം 2018-2019 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച ഒന്നാം പാദത്തില്‍ കിട്ടാക്കടം പരിഹരിക്കുന്നതിന് ബാങ്ക് ആകെ നീക്കിവെച്ച തുക 1,889.2 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.

പ്രൊവിഷനുശേഷം, എന്‍പിഎ അനുപാതം മാര്‍ച്ച് പാദത്തില്‍ 0.39 ശതമാനത്തില്‍ നിന്ന് 0.43 ശതമാനവും മുന്‍ വര്‍ഷം ഇത് 0.41 ശതമാനവുമായിരുന്നു. ബാങ്ക് വായ്പാ നഷ്ടവും 2,413.5 കോടി രൂപയും നല്‍കി. ഇതേ കാലയളവില്‍ ഇത് 1,432.2 കോടി രൂപയായിരുന്നു.എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വായ്പയില്‍ വര്‍ഷം തോറും 17 ശതമാനം വളര്‍ച്ചയും നിക്ഷേപത്തില്‍ 18.5 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്

English summary

റെക്കോര്‍ഡ് നേട്ടവുമായി എച്ച്ഡിഎഫ്സി ബാങ്ക്

HDFC Bank Q1 net profit rises 21 percentage
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X