ജിയോയുടെ ലക്ഷ്യം ഇനി ഉപഭോക്താക്കൾ മാത്രം, താരിഫ് വർദ്ധനവില്ല, എതിരാളികൾക്ക് സമ്മർ​ദ്ദം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിലയൻസ് ജിയോയുടെ പ്രധാന ലക്ഷ്യം ഇനി താരിഫ് വർദ്ധനവല്ല, വരിക്കാരുടെ എണ്ണം വർദ്ധിപ്പിക്കലാണെന്ന് കമ്പനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. റിലയൻസ് ജിയോയുടെ കടന്നു വരവോടെ വരുമാനവും ലാഭവും കുത്തനെ ഇടിഞ്ഞ എതിരാളികളായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നീ കമ്പനികളെ കൂടുതൽ സമ്മർദ്ദത്തിലാക്കാനാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻ​ഗണന ഉപഭോക്താക്കൾക്ക്
 

മുൻ​ഗണന ഉപഭോക്താക്കൾക്ക്

ആദ്യം മുതൽ ജിയോ മുൻഗണന നൽകുന്നത് ഉപഭോക്താക്കൾക്കാണെന്ന് ത്രൈമാസ ഫല പ്രഖ്യാപനത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ജിയോയുടെ നയതന്ത്ര വിഭാഗം മേധാവി അൻഷുമാൻ താക്കൂർ പറഞ്ഞു. 2016 സെപ്റ്റംബറിൽ ആരംഭിച്ചത് മുതൽ ഡേറ്റാ പ്ലാനുകളുടെ താരിഫ് കുറച്ചും, സൗജന്യ വോയിസ് കോളുകൾ വാ​ഗ്ദാനം ചെയ്തും, സൗജന്യ സംഗീതം, മൂവികൾ എന്നിവ നൽകിയും ജിയോ 331.3 ദശലക്ഷം വരിക്കാരെയാണ് ചേർത്തത്.

ടെലികോം മേഖലയിലെ കൊടുങ്കാറ്റ്

ടെലികോം മേഖലയിലെ കൊടുങ്കാറ്റ്

ജിയോയുടെ വരവ് ഇന്ത്യൻ ടെലികോം മേഖലയിൽ ഒരു വിപ്ലവം തന്നെയായിരുന്നു. ചെറുകിട ടെലികോം കമ്പനികൾ അടച്ചു പൂട്ടേണ്ടി വരികയും, ഐഡിയയും വോഡഫോണും പോലെയുള്ള കമ്പനികൾക്ക് ലയനത്തിലൂടെ മാത്രം പിടിച്ചു നിൽക്കേണ്ടിയും വന്നു. ജിയോയുമായുള്ള മത്സരം ഓരോ ഉപഭോക്താവിന്റെയും ശരാശരി വരുമാനത്തിൽ (ARPU) വൻ കുറവുണ്ടാക്കി. ജൂൺ 30 വരെയുള്ള മൂന്ന് മാസത്തെ ജിയോയുടെ ഫലങ്ങൾ അനുസരിച്ച് ടെലികോം കമ്പനികളുടെ പ്രധാന മെട്രിക് ആയ ARPU 122 രൂപയാണ് ഒരു വർഷം മുമ്പത്തെ അപേക്ഷിച്ച് 9.3% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അംബാനിയുടെ അടുത്ത പണി ഡിടിഎച്ച് മേഖലയ്ക്ക്; ​ജി​ഗാ ടിവിയും ​ജി​ഗാഫൈബറും പണി കൊടുക്കുന്നത് ഇങ്ങനെ

എയർടെല്ലിനെ തോൽപ്പിച്ചു

എയർടെല്ലിനെ തോൽപ്പിച്ചു

വോഡഫോൺ ഐഡിയയ്ക്ക് പിന്നിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററെന്ന നേട്ടം ജിയോ അടുത്തിടെ കൈവരിച്ചു. ഭാരതി എയർടെല്ലിനെ പിന്നിലാക്കിയാണ് ജിയോ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമ്പോൾ ജിയോ താരിഫ് ഉയർത്താൻ തുടങ്ങുമെന്ന് വിശകലന വിദഗ്ധർ പ്രവചിച്ചിരുന്നു. എന്നാൽ ഇതുവരെ ജിയോ നിരക്കുകൾ കുത്തനെ ഉയർത്തിയിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. വരിക്കാരെ വീഴ്ത്താൻ ജിയോ വീണ്ടും കളി തുടങ്ങി; ജിയോ ജി​ഗാഫൈബർ നിരക്ക് കുത്തനെ കുറച്ചു

ഉപഭോക്താക്കളുടെ എണ്ണം

ഉപഭോക്താക്കളുടെ എണ്ണം

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മെയ് മാസത്തില്‍ റിലയന്‍സ് ജിയോ 8.2 മില്യണ്‍ ഉപഭോക്താക്തക്കളെയാണ് പുതുതായി ചേര്‍ത്തത്. ആകെ ഉപഭോക്താക്കളുടെ എണ്ണം 323 മില്യണാണ്. അതേസമയം എയർടെല്ലിന്റെ വിരിക്കാരുടെ എണ്ണം ആകെ രേഖപ്പെടുത്തിയത് 320.38 മില്യാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എയര്‍ടെല്ലിനെ പിന്തള്ളി ജിയോ വന്‍ നേട്ടമാണ് ഉപഭോക്താക്കളുടെ എണ്ണത്തിൽ നേടിയിരിക്കുന്നത്. റിലയൻസ് ജിയോ 5000 ജീവനക്കാരെ പിരിച്ചുവിടുന്നു; കമ്പനിയ്ക്ക് ഇതെന്തു പറ്റി?

വരുമാനം ഉയർന്നു

വരുമാനം ഉയർന്നു

റിലയന്‍സ് ജിയോ വരുമാനത്തിലും വന്‍ നേട്ടം കൈവരിച്ചു കഴിഞ്ഞു. മാര്‍ച്ച് പാദത്തില്‍ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ആകെ വരുമാനത്തില്‍ വന്‍ നേട്ടമാണ് നേടിയിട്ടുള്ളത്. ഏകദേശം 9,838.91 കോടി രൂപയുടെ അധിക വരുമാനമാണ് റിലയന്‍സ് ജിയോ നേടിയിട്ടുള്ളതെന്നും കണക്കുകളിലൂടെ വ്യക്തമാക്കുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലാണ് റിലയന്‍സസ് ജിയോയുടെ വരുമാനത്തില്‍ വന്‍ നേട്ടമുണ്ടായിട്ടുള്ളത്.

malayalam.goodreturns.in

Read more about: jio ജിയോ
English summary

റിലയൻസ് ജിയോയുടെ ലക്ഷ്യം ഇനി ഉപഭോക്താക്കൾ മാത്രം, താരിഫ് വർദ്ധനവില്ല

Reliance Jio's main objective is not to increase tariffs but to increase its subscriber base, a top company official said. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more